ബിജെപിയുള്‍പ്പെടെ ഒരു രാഷ്ട്രീയത്തോടും ബന്ധമില്ല: തന്റേത് കർഷക പക്ഷം, ഉറച്ച നിലപാടെന്ന് ജയസൂര്യ
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പറഞ്ഞ വിഷയത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നടന്‍ ജയസൂര്യ. ആറുമാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കൊടുത്ത് തീർക്കാത്തത് അനീതിയല്ലേയെന്നും താരം ചോദിക്കുന്നു. കർഷകർക്ക് അർഹമായ സഹായം ലഭിക്കണം എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ്. തന്റേത് കർഷക പക്ഷമാണ്. ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ലെന്നും ജയസൂര്യ വ്യക്തമാക്കുന്നു. മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'സൂഹൃത്ത് കൂടിയായ നടന്‍ കൃഷ്ണ പ്രസാദുമായി പല കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെക്കഴിഞ്ഞിട്ടും കർഷകർക്കു കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളെപ്പോലുള്ളവർ ഇത്തരം വിഷയങ്ങൾ ഉന്നയിക്കണം എന്നും കൃഷ്ണപ്രസാദ് പറയുമായിരുന്നു. കർഷകർ കഷ്ടപ്പെട്ടു വിളവിറക്കി കൊയ്തെടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറു മാസമായിട്ടും പണം കൊടുക്കാത്തതു കടുത്ത അനീതിയായി തോന്നി.' എന്നാണ് മനോരമയില്‍ എഴുതിയ ലേഖനത്തില്‍ ജയസൂര്യ ചൂണ്ടിക്കാണിക്കുന്നത്.

കർഷകരില്‍ നിന്നും സംഭരിച്ച നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. എന്നിട്ടും എന്താണു പാവം കർഷകർ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തിരുവോണത്തിനു പട്ടിണിസമരം നടത്തുന്നത്? നമ്മളെ ഊട്ടുന്നവർക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിനു പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണു ഞാന്‍ ആ വേദിയില്‍ ചൂണ്ടിക്കാട്ടിയതെന്നും ജയസൂര്യ പറയുന്നു.
ചില വെറൈറ്റി അരികളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചതും പുഴുങ്ങിക്കുത്തിയ അരിയുടെ കയറ്റുമതിക്ക് 20% നികുതി ഏർപ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്. അരിയുടെ ലഭ്യത നാട്ടിൽ ഉറപ്പുവരുത്താനാണ് ഈ നടപടികളെന്നാണ് ഞാൻ മനസ്സിലാക്കിയത്. അപ്പോൾ അരിയുടെ പ്രാധാന്യം നമ്മുടെ സമൂഹത്തിൽ എത്രമാത്രം വലുതാണെന്നു പറയേണ്ടതില്ലല്ലോ. അപ്പോഴും നെല്ല് കൃഷിചെയ്യുന്നവരെ നമുക്കു വിലയില്ല.
പുതിയ തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് കൃഷിമന്ത്രി തന്നെ പറഞ്ഞു. കുട്ടികള്‍ ഡോക്ടറും എൻജിനീയറും ആകണം എന്ന് ആഗ്രഹിക്കുമ്പോള്‍ നമുക്ക് കുറ്റം പറയാന്‍ സാധിക്കുമോ? കൃഷിക്കാരായ മാതാപിതാക്കള്‍ ബുദ്ധിമുട്ടുന്നത് കാണുന്ന മക്കള്‍ വീണ്ടും അതേ കൃഷിയിലേക്ക് ഇറങ്ങുമോ? കർഷകരുടെ വിളകൾക്കു മികച്ച വിലയല്ല, ന്യായമായ വിലപോലും കിട്ടാത്ത സാഹചര്യമല്ലേ ഇപ്പോഴെന്നും അദ്ദേഹം ചോദിക്കുന്നു.
ഒന്നാം തരം അരി പുറത്തേക്ക് കയറ്റി അയക്കുകയും രണ്ടാം തരം അരി ഇവിടെ ലഭ്യമാക്കുകയും ചെയ്യുന്നു. നമുക്കു ഗുണപരിശോധനയില്ല എന്ന തീർപ്പിലാണ് ഇതെല്ലാം. കേരളത്തിലേക്കു വരുന്ന പച്ചക്കറികളില്‍ പോലും കൃത്യമായ പരിശോധനയില്ല. സംഘാടനത്തിലും കർഷകന്റെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിലും ഏറെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നു കളമശേരി കാർഷികമേള. എല്ലാ മണ്ഡലങ്ങളിലും ഇത്തരം കാർഷിക മേളകള്‍ സംഘടിപ്പിക്കമമെന്നും ജയസൂര്യ വ്യക്തമാക്കുന്നു.
അതേസമയം, മന്ത്രിമാരെ വേദിയിലിരുത്തി ജയസൂര്യ നടത്തിയ പരാർശത്തിന് മറുപടിയുമായി മന്ത്രിമാർ ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നിരുന്നു. സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്. പുതു തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് അറിയണമെന്നുമായിരുന്നു ജയസൂര്യ പറഞ്ഞത്.
ജയസൂര്യ ചൂണ്ടിക്കാട്ടിയ നടന്‍ കൃഷ്ണ പ്രസാദിന് നേരത്തെ തന്നെ പണം ലഭിച്ചിരുന്നതായാണ് കൃഷി മന്ത്രി തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നത്. നടന്‍ കൃഷ്ണപ്രസാദിന് അഞ്ച്, ആറ് മാസമായി സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടെന്ന ജയസൂര്യയുടെ വാദം തെറ്റാണ്. ചങ്ങനാശ്ശേരിയിലെ എസ്ബിഐ അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തോടെ പണം എത്തി. മൂന്ന് തവണകളായാണ് അക്കൗണ്ടില്‍ മുഴുവന്‍ തുകയും എത്തിയതെന്നും മന്ത്രി പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications