ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ 1 കോടി രൂപ പ്രതിഫലം; നിക്ഷേപ തട്ടിപ്പ് കേസില്‍ ജയസൂര്യക്ക് കുരുക്ക്
കൊച്ചി: 'സേവ് ബോക്സ് ലേല ആപ്പ്' നിക്ഷപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്ക് കുരുക്ക് മുറുകുന്നു. ജയസൂര്യക്കെതിരായ ചില തെളിവുകള്‍ ഇഡിയ്ക്ക് ലഭിച്ചതായാണ് വിവരം. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്‌മാന്റെ കമ്പനികളില്‍ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് ഈ പണം എത്തിയത്..
'സേവ് ബോക്സ് ലേല ആപ്പിന്റെ' ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലം എന്ന രീതിയിലാണ് പണം കൈപ്പറ്റിയത് എന്നാണ് ജയസൂര്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. താരത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യയ്ക്ക് സമന്‍സ് അയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

സ്വാതിക് റഹ്‌മാന്‍ കുറ്റകൃത്യത്തില്‍ നിന്ന് ലഭിച്ച പണമാണ് ജയസൂര്യക്ക് നല്‍കിയത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. താരത്തിന്റേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകളില്‍ ഇ ഡി കൂടുതല്‍ പരിശോധന നടത്തിയേക്കും. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടും. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇ ഡി ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയുമെടുത്തിരുന്നു. സ്വാതിക് റഹ്‌മാന് സിനിമാ താരങ്ങളുമായി ബന്ധമുണ്ട് എന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2023 ജനുവരിയില്‍ ആണ് സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയായ സ്വാതിക് റഹ്‌മാനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ ആയിരുന്നു നടപടി. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹ്‌മാന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നായിരുന്നു പരാതി. 25 ലക്ഷം രൂപ വരെ പ്രതിമാസം ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് പലരില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചില്ല.
ഇതോടെ പരാതികള്‍ ഉയര്‍ന്നു. സേവ് ബോക്സ് ഇതേ പേരില്‍ ഒരു മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാം എന്ന വാഗ്ദാനവുമായിട്ടായിരുന്നു കമ്പനി എത്തിയത്. സേവ് ബോക്സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങിയ ശേഷം ഈ കോയിനുകള്‍ ഉപയോഗിച്ച് ലേലം നടത്തുന്നതായിരുന്നു രീതി












Click it and Unblock the Notifications