കായല്‍ കൈയേറ്റം: ജയസൂര്യയുടെ പണി പാളിയോ? പരാതി ശരിവച്ച് കൊച്ചിന്‍ കോര്‍പ്പറേഷന്‍
കൊച്ചി: നടന്‍ ജയസൂര്യയ്‌ക്കെതിരെയുള്ള കായ ല്‍ കൈയേറ്റ പരാതി ശരിവച്ച് കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്്. ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന് പരാതിയാണ് ഇപ്പോല്‍ ശരിവച്ച്ത്. ഇതേ സമയം താരം മുന്നു സെന്റിലധികം ഭൂമി കൈയേറിയെന്ന സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
എന്നാല്‍ കൈയേറ്റ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. കായല്‍ കൈയേറിയെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

പണി പാളിയോ
ചെലവന്നൂരില്‍ നടന്‍ ജയസൂര്യ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം ശരിവച്ച് കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

സംഭവം ഇതാണ്
ജയസൂര്യ മൂന്നു സെന്റിലധികം ഭൂമി കൈയേറി വീടും ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ചെന്നാണ് കേസ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

പൊളിച്ചു നീക്കാന്‍ നിര്‍ദേശം
കായല്‍ കൈയേറി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കിയതായി കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു. ഇതേ സമയം ഈ കേസ് മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. കേസ് ഈ മാസം 22 ന് പരിഗണിക്കും.

പരാതി നല്‍കിയത്
കായല്‍ കൈയേറിയെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്
ജനുവരി ആറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടരിയോട് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടത്. ജയസൂര്യയുടെ വീട് റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications