Get Updates
Get notified of breaking news, exclusive insights, and must-see stories!

കായല്‍ കൈയ്യേറ്റം, ജയസൂര്യയ്ക്ക് പണികിട്ടി, കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്

എറണാകുളം: മലയാള സിനിമയില്‍ കത്തിനില്‍ക്കുന്ന അവസരത്തിലാണ് നടന്‍ ജയസൂര്യയ്ക്ക് എട്ടിന്റെ പണി കിട്ടുന്നത്. കായല്‍ കയ്യേറി വീടും ബോട്ട് ജെട്ടിയും മതിലും നിര്‍മ്മിച്ചുവെന്നുള്ള കേസില്‍ ജയസൂര്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ജയസൂര്യയ്‌ക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം വേണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

ജയസൂര്യയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേസിലെ അഞ്ചാം പ്രതിയാണ് ജയസൂര്യ. കൊച്ചി മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഒന്നാം പ്രതി. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്. 2013 ഓഗസ്റ്റിലാണ് ജയസൂര്യയ്‌ക്കെതിരെ കായല്‍ കൈയ്യേറ്റം എന്ന പരാതി ഉയര്‍ന്നത്.

താരത്തിന് പണികിട്ടി

താരത്തിന് പണികിട്ടി

കൊച്ചിയില്‍ കായല്‍ കയ്യേറി വീടും ബോട്ട് ജെട്ടിയും മതിലും നിര്‍മ്മിച്ചുവെന്നുള്ള കേസില്‍ ജയസൂര്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നിര്‍ദേശം.

ജയസൂര്യ അഞ്ചാം പ്രതി

ജയസൂര്യ അഞ്ചാം പ്രതി

കേസിലെ അഞ്ചാം പ്രതിയാണ് ജയസൂര്യ. കൊച്ചി മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഒന്നാം പ്രതി. ജയസൂര്യയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

അനധികൃത നിര്‍മ്മാണം

അനധികൃത നിര്‍മ്മാണം

2013 ഓഗസ്റ്റിലാണ് ജയസൂര്യയ്‌ക്കെതിരെ കായല്‍ കൈയ്യേറ്റം എന്ന പരാതി ഉയര്‍ന്നത്. കടവന്ത്രയിലെ ചിലവന്നൂര്‍ കായലില്‍ ജയസൂര്യ 3.7സെന്റ് സ്ഥലം കൈയ്യേറിയെന്നാണ് പരാതി.

പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു

പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു

14ദിവസത്തിനകം വീടും മറ്റും പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എത്ര സ്ഥലം ജയസൂര്യ കൈയ്യേറിയിട്ടുണ്ടെന്ന് അളന്ന് തിട്ടപ്പെടുത്താനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഉത്തരവുകളൊന്നും നടപ്പായതായി കണ്ടില്ല.

പൊളിച്ചു മാറ്റിയില്ല

പൊളിച്ചു മാറ്റിയില്ല

കോര്‍പ്പറേഷന്റെ ഉത്തരവ് പ്രകാരം കൈയ്യേറി നിര്‍മ്മിച്ച വീടും ബോട്ട് ജെട്ടിയും പൊളിച്ചു നീക്കിയില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ജയസൂര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും പരാതിപ്പെട്ടു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+