കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ജയസൂര്യക്കെതിരെ കര്‍ശന നടപടി... കായല്‍ കൈയ്യേറി ഉണ്ടാക്കിയതെല്ലാം പൊളിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: നടന്‍ ജയസൂര്യയുടെ കൈയല്‍ കൈയ്യേറ്റത്തിനെതിരെ നടപടി. ചെലനന്നൂര്‍ കായല്‍ കൈയ്യേറി ജയസൂര്യ നടത്തിയ നിര്‍മാണങ്ങള്‍ കൊച്ചി നഗരസഭ പൊളിച്ചുമാറ്റുകയാണ്.

അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാന്‍ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. വീടിന് മുന്നില്‍ നിര്‍മിച്ച ബോട്ട് ജെട്ടിയും പൊളിക്കുന്നുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നേരത്തെ ജയസൂര്യ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.

വീടിന്റെ ചുറ്റുമതലും ബോട്ട് ജെട്ടിയും നിര്‍മിച്ചത് കായല്‍ കൈയ്യേറ്റിയാണ് എന്നായിരുന്നു ആരോപണം. പിന്നീട് നടന്ന അന്വേഷണത്തില്‍ കായല്‍ പുറംപോക്ക് കൈയ്യേറ്റം കണ്ടെത്തുകയും ചെയ്തിരുന്നു. കൈയ്യേറി നിര്‍മിച്ച വീടിന്റെ ചുറ്റുമതിലും കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കിയിട്ടുണ്ട്.

പരാതി ഉയര്‍ന്നത്

പരാതി ഉയര്‍ന്നത്

എറണാകുളം സ്വദേശിയായ ഗിരീഷ് ബാബു ആയിരുന്നു ജയസൂര്യക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. മൂവാറ്റുപുഴ കോടതിയില്‍ ആയിരുന്നു ഗിരീഷ് പരാതി നല്‍കിയത്. ചെലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയ്യേറ് ജയസൂര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്നാണ് പരാതിയില്‍ അന്വേഷണം നടന്നത്.

ചട്ടലംഘനം

ചട്ടലംഘനം

ജയസൂര്യ കായല്‍ കൈയ്യേറിയതായി തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തീരദേശ പരിപാലന നിയമവും മുനിസിപ്പല്‍ കെട്ടിട നിയമവും ജയസൂര്യ ലംഘിച്ചതായും ഹര്‍ജിയില്‍ പരാതിക്കാരന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണത്തില്‍ പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് പരാതിക്കാരന്‍ ആയ ഗിരീഷ് വീണ്ടും കോടതിയെ സമീപിച്ചിരുന്നു,

മൂന്നര സെന്റില്‍ അധികം

മൂന്നര സെന്റില്‍ അധികം

കൊച്ചി കടവന്ത്രയ്ക്കടുത്ത് ജയസൂര്യ മൂന്ന് സെന്റ് 700 സ്വയര്‍ ലിങ്ക്‌സ് കായല്‍ പുറമ്പോക്ക് ഭൂമി കൈയ്യേറി എന്നാണ് പിന്നീട് താലൂക്ക് സര്‍വ്വേയര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ കൈയ്യേറ്റം കണ്ടെത്തിയതിന് ശേഷവും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. 2014 ല്‍ ആയിരുന്നു ഈ സംഭവങ്ങള്‍. കൈയ്യേറി നിര്‍മിച്ചവ 14 ദിവസത്തിനുള്ളില്‍ സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവിടുകയും ചെയ്തിരുന്നു.

കോടതിയിലേക്ക്

കോടതിയിലേക്ക്

എന്നാല്‍ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ ജയസൂര്യ തയ്യാറായിരുന്നില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെ തദ്ദേശ ലാന്റ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജയസൂര്യയുടെ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി. 2018 ഫെബ്രുവരിയില്‍ ആയിരുന്നു ഇത് സംബന്ധിച്ച് ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നത്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍ നടപടി എടുത്തിരിക്കുന്നത്.

English summary
Actor Jayasurya's backwater encroachment demolished by Kochi Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X