കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണ്ടിട്ടില്ലാത്ത, ആ ചേച്ചിയുടെ, ആ അമ്മയുടെ മുന്നിൽ തലകുനിക്കുന്നു'.. വൈകാരികമായി ജയസൂര്യയുടെ വീഡിയോ

  • By Desk
Google Oneindia Malayalam News

കൊച്ചി: എറണാകുളം പത്മ ജങ്ഷനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും മടിച്ചവരായിരുന്നു അവിടെ ഉണ്ടായിരുന്നത്.

'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്

എന്നാല്‍ ഏറ്റവും ഒടുവില്‍ ഒരു സ്ത്രീ അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുകയായിരുന്നു. തൃപ്പയാര്‍ സ്വദേശി സജി ആയിരുന്നു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. ഇദ്ദേഹം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

കണ്ണിന് മുന്നില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടും പ്രതികരിക്കാതെ ഇരുന്നവര്‍ക്കെതിരെ ആണ് ജയസൂര്യയുടെ പ്രതികരണം. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആ സ്ത്രീയുടെ മുന്നില്‍ പുരുഷ സമൂഹം തലകുനിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു.

വിഷമം പങ്കുവയ്ക്കാന്‍

വിഷമം പങ്കുവയ്ക്കാന്‍

സാധാരണഗതിയില്‍ സിനിമകളുടെ പ്രൊമോഷന് വേണ്ടിയാണ് ലൈവില്‍ വരാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ലെന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ തുടങ്ങുന്നത്. ഒരു വിഷമം പങ്കുവയ്ക്കാനാണ് ഈ ലൈവ് വീഡിയോ എന്നും ജയസൂര്യ പറയുന്നു.

സാമാന്യമര്യാദ പോലും

സാമാന്യമര്യാദ പോലും

പത്മ ജങ്ഷനില്‍ നടന്ന അപകടത്തെ കുറിച്ചാണ് ജയസൂര്യ പറയുന്നത്. ഒരാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണപ്പോഴും തന്നെ പോലുള്ള ചെറുപ്പക്കാര്‍ അത് നോക്കി നില്‍ക്കുകയായിരുന്നു. അയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള സാമാന്യ മര്യാദ പോലും ആരും കാണിച്ചില്ല എന്നതാണ് ജയസൂര്യയെ വിഷമിപ്പിക്കുന്നത്.

കുറ്റം പറയുന്നതല്ല

കുറ്റം പറയുന്നതല്ല

അങ്ങനെ ചെയ്തവരെ അടച്ചാക്ഷേപിക്കാന്‍ ജയസൂര്യ തയ്യാറല്ല. ഒരുപക്ഷേ, മദ്യപിച്ച് താഴെ വീണ് കിടക്കുന്നതാകും എന്ന് സംശയിച്ചിട്ടുണ്ടാം. അല്ലെങ്കില്‍ പോലീസ് കേസ് എങ്ങാനും ആകുമോ എന്ന ചിന്ത കാരണോ ആകാം എന്നും ജയസൂര്യ പറയുന്നുണ്ട്. അതിനെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല, എന്നാല്‍ താന്‍ പറയുന്നതിനെ ഒരു ബോധവത്കരണമായി കാണണം എന്നാണ് ജയസൂര്യ പറയുന്നത്.

അച്ഛനോ അമ്മയോ ആണെങ്കില്‍

അച്ഛനോ അമ്മയോ ആണെങ്കില്‍

ഒരാളെ ആശുപത്രിയില്‍ എത്തിക്കുക എന്നത് ഏറെ നന്മയുള്ള കാര്യമാണ്. അപകടം പറ്റിയത്, നമ്മുടെ അച്ഛനോ, അമ്മയ്‌ക്കോ, സഹോദരനോ ആണെങ്കില്‍ ആരും അത് നോക്കിയിരിക്കില്ല. ഒരു ലോജിക്കും നോക്കാതെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കും. അതുപോലെ നമ്മുടെ മുന്നിലുള്ളവരെ സ്‌നേഹിക്കാന്‍ നമുക്ക് പറ്റണം എന്നാണ് ജയസൂര്യ പറയുന്നത്.

പിന്നെ എന്തിന് ജീവിച്ചിരിക്കണം...

പിന്നെ എന്തിന് ജീവിച്ചിരിക്കണം...

ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നത് പോലീസ് കേസിന് കാരണം ആകില്ല എന്ന ഉപദേശവും ജയസൂര്യ ചെറുപ്പക്കാര്‍ക്ക് നല്‍കുന്നുണ്ട്. അപകടം പറ്റി റോഡില്‍ കിടക്കുന്ന ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ നമ്മളെന്തിനാണ് ജീവിച്ചിരിക്കുന്നത് എന്നും ജയസൂര്യ വൈകാരികമായി ചോദിക്കുന്നു.

കാണാത്ത ദൈവത്തെ ആണോ

കാണാത്ത ദൈവത്തെ ആണോ

മുന്നില്‍ കാണുന്നവനെ സ്‌നേഹിക്കുക എന്നതാണ് പ്രധാനം. അല്ലെങ്കില്‍ പിന്നെ കാണാത്ത ദൈവത്തെ നമുക്ക് എങ്ങനെ സ്‌നേഹിക്കാന്‍ കഴിയും എന്ന ചോദ്യവും ജയസൂര്യ ഉയര്‍ത്തുന്നുണ്ട്. എല്ലാവരും ജീവിതത്തില്‍ ചെയ്തിരിക്കേണ്ട ചെറിയ ചെറിയ നന്മകളാണ് ഇവയെന്നും ജയസൂര്യ പറയുന്നു.

ആ സ്ത്രീ

ആ സ്ത്രീ

ഒരു സ്ത്രീ ആയിരുന്നു വീണുകിടന്ന ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തത്. അവരെ ഏറെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് ജയസൂര്യ. താന്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ആ സ്ത്രീയ്ക്ക് മുന്നില്‍ പുരുഷ സമൂഹം തല കുനിക്കുന്നു എന്ന് പറഞ്ഞാണ് ജയസൂര്യ തന്റെ ലൈവ് വീഡിയോ അവസാനിപ്പിച്ചത്.

വീഡിയോ കാണാം

ജയസൂര്യയുടെ ഫേസ്ബുക്ക് വീഡിയോ കാണാം.

English summary
Actor Jayasurya's reaction about the Kochi accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X