Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ നൽകണം,മക്കളോട് തുറന്ന് സംസാരിക്കണം,അവരും അറിയേണ്ടേ';ജയസൂര്യ

കൊച്ചി: കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. ലൈംഗികതയെ കുറിച്ചുള്ള തെറ്റായ ധാരണ അകറ്റാൻ സ്കൂളുകളിലും വീടുകളിലും വെച്ച് തന്നെ കുട്ടികൾക്ക് അവബോധം നൽകേണ്ടതിന്റെ പ്രധാന്യമാണ് ചർച്ച ചെയ്യപ്പെടുന്നത്.

ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് പറയുകയാണ് നടൻ ജയസൂര്യ. ആണ്‍കുട്ടികൾക്കാണെങ്കിലും പെണ്‍കുട്ടികൾക്കാണെങ്കിലും ലൈംഗിക വിദ്യാഭ്യാസം വീടുകളിൽ തന്നെ നൽകണമെന്നും ഇല്ലെങ്കിൽ അവർ തെറ്റായ പാതയിലൂടെ പോകുമെന്നും നടൻ പറയുന്നു. വീടുകളില്‍ നിന്ന് തന്നെ ഇത്തരം കാര്യങ്ങളിലുള്ള വ്യക്തത കുട്ടികളില്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. വായിക്കാം

 ഇന്ന് തുറന്ന് സംസാരിക്കാറില്ല


'പല വീടുകളിലും ഇന്ന് തുറന്ന് സംസാരിക്കാറില്ല. ആണ്‍കുട്ടികൾക്കാണെങ്കിലും പെണ്‍കുട്ടികൾക്കാണെങ്കിലും കറക്ട് ആയിട്ടുള്ള സെക്‌സ് എജ്യുക്കേഷന്‍ കൊടുക്കണം. സെക്‌സ് എജ്യുക്കേഷന്‍ ശരിക്കും നമ്മളുടെ വീട്ടില്‍ തന്നെ കൊടുക്കേണ്ടതാണ്.അതല്ലെങ്കില്‍ കുട്ടികളിൽ അത് വലിയ തെറ്റിധാരണ ഉണ്ടാക്കും. സുഹൃത്തുക്കള്‍ പറയുന്ന തെറ്റായ കാര്യങ്ങൾ അവരെ സ്വാധീനിക്കും. ചില കഥകളൊക്കെ കേട്ട് അതാണ് ശരിയായ പാത എന്ന് കരുതി അതിലൂടെ സഞ്ചരിക്കും'.

ഇല്ലെങ്കില്‍ അവർ തെറ്റായ വഴിയിലേക്ക് പോകും


'എന്നാല്‍ അതല്ല ഇതൊക്കെയാണെന്ന് ഇങ്ങനെയൊക്കെയാണ് നമ്മള്‍ വീട്ടില്‍ നിന്ന് തന്നെ കൊടുത്ത് കഴിഞ്ഞാല്‍ നന്നായിരിക്കും. പിന്നെ തോന്നുന്നു ഇപ്പോള്‍ ഒരുപാട് സ്‌കൂളുകളില്‍ ഇതൊക്കെയുണ്ടെന്ന്. അതല്ലൊം കുട്ടികളെ സഹായിക്കുന്നുണ്ട്. പക്ഷേ അതല്ലാതെ നമ്മളുടെ വീട്ടുകാര്‍ തന്നെ മക്കളോട് തുറന്ന് സംസാരിക്കണം. അവര്‍ അറിയേണ്ട കാര്യങ്ങള്‍ തന്നെയല്ലെ.ഇല്ലെങ്കില്‍ അവർ തെറ്റായ വഴിയിലേക്ക് പോകും'.

കാണാത്ത പോലെ ഇരിക്കും


'പണ്ടൊക്കെ ടിവിയിൽ എന്തെങ്കിലും വന്നാൽ കാണാത്ത പോലെ ഇരിക്കും. ഉള്ളിൽ എന്ത് ആഗ്രഹമായിരിക്കും.പക്ഷേ വീട്ടുകാർ ഇരിക്കുന്നത് കൊണ്ട് കാണാത്തതാണ്.പക്ഷേ എന്റെ മോന്റെ മുന്നിലിരുന്നാണ് കാണാറുള്ളത്. അതിലെന്താണ് പ്രശ്നം. ഒരു പ്രശ്നവുമില്ല.
ഒരിക്കൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ മോള്‍ പിറകിലൂടെ വരുന്നുണ്ടായിരുന്നു. അവള്‍ ചെറുതാണ്'.

ആ സൗഹൃദം വീട്ടിലുണ്ട്


'അപ്പോ മകൻ പറഞ്ഞു അച്ഛാ മാറ്റിക്കോട്ടാ കുറച്ച് സീൻസ് ഒക്കെ ഉള്ളതാണ്. അവന്‍ ഓള്‍റെഡി കണ്ടതാണ്. ഞാൻ പറഞ്ഞു ഒക്കെഡായെന്ന്. ആ സൗഹൃദം വീട്ടിലുണ്ട്. അതുകൊണ്ട് വീട്ടുകാരെ അറിയിക്കാതെ എന്തെങ്കിലും ചെയ്യണം, അവരിൽ നിന്നും മറച്ച് വെക്കണം എന്നൊന്നും വീട്ടിൽ ഇല്ല. അവൻ എല്ലാ കാര്യങ്ങളും വീട്ടിൽ വന്ന് പറയം'.

നല്ല സൗഹൃദത്തിലാണ്


'അവന്റെ പെണ്‍സുഹൃത്തുക്കളുടെ കാര്യമൊക്കെ വീട്ടില്‍ വന്ന് പറയുമ്പോള്‍ അവന്റെ സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോൾ ചോദിക്കും ഇതൊക്കെ നീ അച്ഛന്‌റടുത്ത് പറയുമോയെന്ന്. ആ ഒരു സ്വാതന്ത്രം ഞാന്‍ വീട്ടില്‍ കൊടുത്തിട്ടുണ്ട്. അവനെന്നെ ബോസ് എന്നൊക്കെയാണ് വിളിക്കുക. അച്ഛാ എന്ന വിളികേട്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ രണ്ടാളും നല്ല സൗഹൃദത്തിലാണ്,ഇപ്പോഴത്തെ പിള്ളേരൊക്കെ അങ്ങനെയാണ്', ജയസൂര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+