Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ! ജയസൂര്യയ്ക്കും ചിലത് പറയാനുണ്ട്!! കേൾക്കാതെ പോകരുത് പ്ലീസ്......!!

കേരളത്തിലെ എല്ലാവരെപ്പോലെയും താനും മെട്രോയിലെ യാത്രക്കായി കാത്തിരിക്കുകയാണെന്ന് ജയസൂര്യ പറയുന്നു. മെട്രോയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ഒപ്പം ചില നിർദേശങ്ങളും ജയസൂര്യ പങ്കുവയ്ക്കുന്നു.

കൊച്ചി: സാമൂഹിക പ്രശ്നങ്ങളോട് ശക്തമായി തന്നെ ഇടപെടുന്ന താരമാണ് ജയസൂര്യ. പലപ്രശ്നങ്ങളിലും അങ്ങനെ ഇടപെട്ട ചരിത്രവും ജയസൂര്യയ്ക്കുണ്ട്. ഇപ്പോഴിതാ കേരളം ആകാംഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോയെ കുറിച്ചും ജയസൂര്യ പ്രതികരിച്ചിരിക്കുകയാണ്.

കേരളത്തിലെ എല്ലാവരെപ്പോലെയും താനും മെട്രോയിലെ യാത്രക്കായി കാത്തിരിക്കുകയാണെന്ന് ജയസൂര്യ പറയുന്നു. മെട്രോയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ഒപ്പം ചില നിർദേശങ്ങളും ജയസൂര്യ പങ്കുവയ്ക്കുന്നു.

jayasurya

മെട്രോയുടെ താഴെ ആളുകൾ ടെന്റ് കെട്ടി താമസിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്ന അഭ്യർഥന ജയസൂര്യയ്ക്കുണ്ട്.

കൂടാതെ വെളിച്ചമില്ലാത്ത സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ നടപടികൾ ഉണ്ടാകണമെന്നും താരം പറയുന്നുണ്ട് . യാത്രക്കാരുടെ കാലാവിരുന്നുകൾ മെട്രോയിൽ നിറയരുതെന്ന അഭിപ്രായവും ജയസൂര്യയ്ക്കുണ്ട്.

കൂടാതെ മറ്റ് ട്രെയിനുകളിലേതു പോലെ ശുചി മുറികൾ ഇല്ലാത്തതിനാൽ അത്തരം വൃത്തികേടുകൾ ഉണ്ടാകില്ലെന്ന് സമാധാനിക്കുന്നുവെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. കേരളത്തിന്റെ തിലകക്കുറിയാകട്ടെ കൊച്ചി മെട്രോയെന്നും ജയസൂര്യ ആശംസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+