ജീപ്പും കാറും ഇനി ഉപയോഗിക്കില്ല; സിടി 100ല്‍ ഇന്ത്യൻ പര്യടനത്തിന് നടന്‍ ജിനോ ജോണ്‍
രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിച്ച് കൊണ്ടിരിക്കെ വിമർശനമുന്നയിച്ച് നടൻ ജിനോ ജോൺ. താൻ വാങ്ങിയ പുതിയ സിടി 100 ബൈക്കിൽ അന്തർ സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങുകയാണെന്നും നടൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ താനുപയോഗിച്ചു കൊണ്ടിരുന്ന രണ്ട് വാഹനങ്ങളും വിൽക്കുമെന്നും ഇനിയുള്ള യാത്രകളെല്ലാം ബൈക്കിലായിരിക്കുമെന്നും നടൻ ചൂണ്ടിക്കാണിക്കുന്നു. നിയമസഭാ തിഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യേണ്ടത് ഇന്ധന വില വർധനവാണെങ്കിലും, സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ തിരക്കുകളിൽപ്പെട്ട് അത് ആരും ഓർക്കാതെയായെന്നും ജിനോ ജോണ്‍ പറഞ്ഞു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

യാത്രകൾ ബൈക്കിൽ
"കമോൺട്രാ മഹേഷേ" എല്ലാവർക്കും നമസ്ക്കാരം, ഞാൻ ബജാജിന്റെ CT 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആർ സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാൻ യാത്രകൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന കാറും, ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വിൽക്കാനാണ് പ്ലാൻ. ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് ഇനി മുതൽ എന്റെ യാത്രകൾ CT 100 ബൈക്കിലായിരിക്കും.

പ്രതിഷേധമെന്ന്
ബൈക്കിന് പേരിട്ടു ...." മഹേഷ് "... ഈ ഇലക്ഷൻ കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധന വില വർദ്ധനവാണെങ്കിലും, സ്ഥാനാർത്ഥി നിർണ്ണയങ്ങളിൽ പെട്ട് അത് ആരും ഓർക്കാതെയായി. ഇന്ധന വിലവർദ്ധനവിൻ്റെ തിക്താനുഭവങ്ങൾ കൃത്യമായി അറിയുന്നു കൊണ്ട് ഞാൻ പ്രതിക്ഷേധിക്കാൻ തിരുമാനിച്ചു. ആദ്യ പ്രതിക്ഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയിൽ നിന്ന് കന്യാകുമാരിയിലേക്ക്...

ട്രാവൽ വ്ലോഗ്
സിനിമാ അഭിനയിത്തിനിടയിൽ ഇനി കിട്ടുന്ന സമയങ്ങൾ ചെറുതും, വലുതുമായ യാത്രകൾ നടത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓൾ ഇന്ത്യ ട്രാവലിംഗ്. ഇതിനിടയിൽ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെക്കാൻ ഒരു ട്രാവൽ ബ്ലോഗ് ചാനലും തുടങ്ങിയെന്നും കമോൺട്രാ മഹേഷേ എന്നാണ് ട്രാവൽ ബ്ലോഗിന്റെ പേരെന്ന് പരാമർശിച്ച ജിനോ ബ്ലോഗിന്റെ ലിങ്കും ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്. അപ്പോൾ ഞാനും എന്റെ മഹേഷും യാത്ര ആരംഭിക്കുന്നു... എല്ലാവരുടെയും, പ്രാർത്ഥനയും, കരുതലും, സ്നേഹവും പ്രതിക്ഷിച്ചു കൊണ്ട് സ്വന്തം ജിനോ എന്ന വരികളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഹിമാലയൻ യാത്ര റദ്ദാക്കി
നേരത്തെ നടി അമേയ മാത്യുവും ഇന്ധനവില വർധനവിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ഒരു ഹിമാലയം ട്രിപ്പ് പോകാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം പെട്രോള്‍ വില 92ലേക്ക് ഉയർത്തിയെന്നും അതിനാല്‍ വീട്ടിലേക്ക് പോകുന്നുവെന്നുമാണ് അമേയ നൽകിയിട്ടുള്ള ക്യാപ്ഷൻ. പലരും അമേയയുടെ കാപ്ക്ഷനെ പുകഴ്ത്തുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കമന്റുകള്‍ക്കും കയ്യടി നേടിയിട്ടുണ്ട്. 'ജനങ്ങളെ വീട്ടിലിരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വഴിയാണ് പെട്രോള്‍ വില വര്‍ദ്ധനവെന്ന് ചിലർ കുറിച്ചപ്പോ , വീട്ടില്‍ സുരക്ഷിതയായി ഇരിക്കു എന്നും', 'ഒന്ന് റേഷന്‍ കട വരെയെങ്കിലും', എന്നും രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിട്ടുള്ളത്.
ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..












Click it and Unblock the Notifications