Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിംഗിനായി വഴി തടയുന്നതിനേക്കാൾ എത്രയോ വലിയ കാര്യത്തിനാണ് റോഡ് തടഞ്ഞത്;സമരത്തിനൊപ്പമെന്ന് നടൻ ജിനോ

കൊച്ചി; ഇന്ധന വില വർധനവിനെതിരായ കോൺഗ്രസ് സമരത്തിനെതിരെ നടൻ ജോജു പ്രതിഷേധിച്ച സംഭവം വിവാദമായിരിക്കെ താൻ കോൺഗ്രസിനൊപ്പമാണെന്ന് വ്യക്തമാക്കി നടൻ ജിനോ ജോൺ.ഷൂട്ടിംഗിനായി വഴി തടയുന്നതിനേക്കാൾ എത്രയോ വലിയ കാര്യത്തിനാണ് കോൺഗ്രസ് സമരക്കാർ റോഡ് തടഞ്ഞതെന്ന് ജിനോ ഫേസ്ബുക്കിൽ കുറിച്ചു.നടന്റെ വാക്കുകൾ

 jino-1635941577.jpg -Pr

ഞാനുൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ സിനിമയുടെ ഷൂട്ടിംഗിനും, മറ്റുമായി കാലകാലങ്ങളിലായി പൊഴുവഴിയും,പൊതു സ്ഥലങ്ങളും, ഗവൺമെൻ്റ് ഓഫിസുകളും, ഗവൺമെൻ്റ് ആശുപത്രികളും, മറ്റും മിനുറ്റുകളോ, മണിക്കൂറുകളോ തടസ്സം സൃഷ്ടിച്ചും, പൊതുജനത്തിൻ്റെ ആ സമയത്തെ അവകാശങ്ങൾക്ക് കാലതാമസം സൃഷ്ടിച്ച് പല സിനിമകളും ചിത്രികരിച്ചിട്ടുണ്ട് .., അന്നൊന്നും ഘനിക്കപ്പെട്ട പൊതു ജനത്തിൻ്റെ സഞ്ചാരസ്വതന്ത്ര്യവും, മറ്റു അവകാശങ്ങളെയും വെച്ച് തട്ടിച്ച് നോക്കുമ്പോൾ ഇന്ന് എറണാകുളം നഗരത്തിൽ, ഈ രാജ്യത്തെയും, കേരളത്തിലെയും ഭൂരി വിഭാഗം ജനങ്ങളും നേരിടുന്ന ഇന്ധന വില വർദ്ദനവിനെതിരെ റോഡ് ഉപരോധിച്ച് നടന്ന സമരത്തിൽ പലർക്കും ബുദ്ധിമുട്ട് സംഭവിച്ചെങ്കിലും, ഞാൻ സമരത്തിനൊപ്പം ആണ്..!

ഷൂട്ടിംഗിനായി വഴി തടയുന്നതിനേക്കാൾ എത്രയോ വലിയ കാര്യത്തിനാണ് ,നമ്മുടെ സമൂഹം നിരന്തരം നേരിടുന്ന ഒരു വലിയ പ്രശ്നത്തിനെതിരെയാണ് ഇന്ന് റോഡ് സമരക്കാർ തടഞ്ഞത്..!
ഈ വഴി തടയൽ സമരം തെറ്റാന്ന് പറയുന്നവർ, ഡൽഹിയിൽ കർഷകർ ഒരു വർഷമായി നടത്തുന്ന ദേശിയ പാത ഉപരോധിച്ചുള്ള കർഷക സമരവും തെറ്റാന്ന് പറയേണ്ടിവരും..!
അതു മാത്രമല്ല ഇതിനു മുൻപ് നമ്മുടെ സമൂഹവും, ജനങ്ങളും, നേരിട്ട പ്രശ്നങ്ങളിലുണ്ടായ എല്ലാ ഉപരോധസമരങ്ങളും, തെറ്റാന്ന് പറയേണ്ടി വരും...!

എല്ലാ സമരത്തിനും ഒരു വിഭാഗത്തിന് എന്നും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.
പണ്ട് സ്വതന്ത്ര്യ സമര കാലത്തും.., നമ്മൾ ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്തപ്പോൾ ,അവരുടെയും, അവരെ അനുകൂലിക്കുന്നവരുടെയും സഞ്ചാരസ്വാതന്ത്ര്യം നിക്ഷേധിച്ചിരുന്നു.. അതിനും രണ്ട് തരം അഭിപ്രായങ്ങൾ അന്നും ഉണ്ടായിട്ടുണ്ട്.. പക്ഷെ അഭിപ്രായങ്ങളിൽ ചെവികൊടുക്കാതെ സമരം ചെയ്തതു കൊണ്ടാണ് നമുക്കിന്ന് ഈ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വരെ കിട്ടിയതെന്ന് ആരും മറക്കാതിരുന്നാൽ മതി..!

Recommended Video

cmsvideo
    old video of Joju talking about petrol price shared in congress pages | Oneindia Malayalam

    എൻ്റെ അഭിപ്രായത്തിൽ.., ജനകീയ പ്രശ്നങ്ങളിൽ ആരും എതിർത്താലും സമരം ചെയ്യേണ്ടിടത്ത് സമരം ചെയ്യണം. ഉപരോധിക്കേണ്ടിടത്ത് ഉപരോധിക്കണം, വഴി തടയേണ്ടിടത്ത് വഴി തടയണം...!
    അതിലുള്ള തെറ്റും ശെരിയും, വേർതിരിക്കുന്നവർ സ്വന്തം കാര്യം മാത്രം നോക്കുന്നവരായിരിക്കും..!

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+