'കാറിൽ നടി ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല', വിശദീകരണവുമായി നടൻ ജിഷിൻ മോഹൻ
കൊച്ചി: വാഹനാപകടത്തിന് പിന്നാലെ നടി ഗായത്രി സുരേഷിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞ് വെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാഹനം നിര്‍ത്താതെ പോയതിന് രൂക്ഷമായ പ്രതികരണാണ് നടിക്കും സുഹൃത്തിനും നേരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
Recommended Video
ഗായത്രിക്കൊപ്പം അന്ന് വാഹനത്തില്‍ ഉണ്ടായത് സീരിയല്‍ താരമായ ജിഷിന് മോഹന്‍ ആണെന്ന് സോഷ്യല്‍ മീഡിയയിലും ചില യൂട്യൂബ് ചാനലുകളും പ്രചാരണം നടക്കുകയുണ്ടായി. അതിന് പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ച് നടന് ജിഷിന് ഫേസ്ബുക്കില്‍ ലൈവ് എത്തിയിരിക്കുകയാണ്.

ജിഷിന്റെ വാക്കുകള്‍ ഇങ്ങനെ: രണ്ട് മൂന്ന് ദിവസമായി ഒരു പ്രശ്നം ഇങ്ങനെ രൂക്ഷമായി പോയിക്കൊണ്ടിരിക്കുകയാണ്. ഗായത്രി സുരേഷിന്റെ വണ്ടി ആക്സിഡന്റ് ആയെന്നും കൂടെ ഉണ്ടായിരുന്നത് ജിഷിന് ആണെന്നുമൊക്കെ. ആ ജിഷിന് താനല്ല എന്ന് പറയാന്‍ വേണ്ടിയാണ് ലൈവ് വന്നിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ഒരാള്‍ വീഡിയോ അയച്ച് തന്നിട്ട് പറഞ്ഞു അതില്‍ തന്റെ പേര് പറയുന്നുണ്ട് എന്ന്.
ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം

ആ വീഡിയോയില്‍ പറയുന്നത് ഗായത്രിയുടെ കൂടെ ഉണ്ടായിരുന്നത് സീരിയല്‍ നടന് ജിഷിന് മോഹന്‍ ആണെന്നാണ്. ആളുടെ മുഖമൊന്നും വീഡിയോയില്‍ കാണിക്കുന്നില്ല. ഇതെന്താണ് തന്റെ പേര് പറയുന്നത് എന്ന് വിചാരിച്ചു. ഒന്നാമത് ഈ പേര് തന്നെ റെയര്‍ ആണ്. അതില്‍ താന്‍ ആശ്വസിച്ച് നില്‍ക്കുകയായിരുന്നു. പിന്നെ മനസ്സിലായി കുറേ പേര്‍ക്ക് ഈ പേര് ഉണ്ടെന്ന്.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

തന്നെ ചീത്ത പറയുന്ന കമന്റുകള്‍ ആണ് ഈ വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്. അത് ജിഷിനല്ലേ, വരദയുടെ ഹസ്ബന്‍ഡ് അല്ലേ എന്നൊക്കെയാണ് കമന്റുകള്‍. ഒരാളെ ഇങ്ങനെ തേജോവധം ചെയ്ത് വിഷമിപ്പിക്കുക എന്നതാണ്. ഈ പറയുന്ന ജിഷിന് താനല്ല. മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടത് ശരിയും. പക്ഷേ അതിനൊന്നും സമയമില്ല.

ഒന്നാമത്തെ കാര്യം താന്‍ മദ്യപിക്കാറില്ല. മദ്യപിച്ചിരുന്നു. ഇപ്പോള്‍ ഒട്ടും മദ്യപിക്കാറില്ല. രാത്രി നേരത്തെ കാലത്ത് വീട്ടില്‍ എത്തുന്ന ആളാണ്. ഇതൊന്നുമല്ല കാര്യം. ഡ്രൈവ് ചെയ്യുമ്പോ തട്ടുകയോ മുട്ടുകയോ ചെയ്യുന്നതൊക്കെ വേറെ ഇവിഷയം. എന്നാല്‍ ഈ പറയുന്ന ആള് താനല്ല എന്ന് മാത്രമാണ് അറിയിക്കാനുളളത്. ആ തെറ്റിദ്ധാരണ മാറ്റണം. വാര്‍ത്തകള്‍ വളച്ചൊടിച്ച് തലക്കെട്ടുകള്‍ കൊടുക്കരുത്.

തനിക്കൊരു അച്ഛനും അമ്മയും ഉണ്ട്. അമ്മ അവിടെ വിഷമിച്ച് നില്‍ക്കുകയാണ്. നിന്നെപ്പറ്റി ഇങ്ങെനെയൊക്ക കേള്‍ക്കുന്നു, ഞാനെന്താ വിശ്വസിക്കേണ്ടത് എന്ന് അമ്മ ചോദിച്ചു. അമ്മയ്ക്ക് തന്നെ വിശ്വാസം ഇല്ലേ എന്ന് ചോദിച്ചു. ''തനിക്ക് വിശ്വാസമുണ്ട്, എന്നാല്‍ ബാക്കിയുളള നാട്ടുകാരും കുടുംബക്കാരുമൊക്കെ നിന്റെ അടുത്ത് ചോദിക്കാന്‍ മടിക്കുന്നുണ്ടാവും. തന്റെ അടുത്താണ് ചോദിക്കുന്നത് കേള്‍ക്കുന്നത് സത്യമാണോ എന്ന്''.

കൂടെ ഉണ്ടായിരുന്ന നടനാര്, ഇവനാണ് എന്നൊക്കെയാണ് വാര്‍ത്തകള്‍ വരുന്നത്. ഓ ഇവന് ഡൈവേഴ്സ് ആകാന്‍ പോയല്ലോ എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. എന്തൊരു സന്തോഷമാണ് ആളുകള്‍ക്ക് ഒരാള്‍ ഡൈവോഴ്സ് ആകുന്നതൊക്കെ. ഇങ്ങനെ തലക്കെട്ടുകള്‍ വരുമ്പോള്‍ അതിന്റെയൊക്കെ അടിയില്‍ പോയി കമന്റ് ഇടുന്നവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഗര്‍ഭം ഇങ്ങനെ അല്ല എന്ന് പറഞ്ഞത് പോലെ താനല്ല ആ ജിഷിന്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications