വരുമാനമില്ല, ഉറക്കമില്ലാത്ത രാത്രികളാണ്; ഷൂട്ടിങ്ങിന് അനുവാദം നല്‍കണം, മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: സിനിമാ-സീരിയല്‍ ഷൂട്ടിങ്ങ് നിയന്ത്രണം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സിരിയന്‍ നടന്‍ ജിഷിന്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍ പ്രതീക്ഷിച്ചുകൊണ്ട് കത്തയച്ചിരിക്കുകയാണ് താരം. ഷൂട്ടിങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ജീവിതം ദുരിതത്തിലായ ഒട്ടനവധി കലാകാരന്‍മാരുടെ ജീവിതാവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടായാണ് ജിഷിന്‍റെ കത്ത്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല.
ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാര്‍ എന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജിഷിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

Dear Sir,
ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല . ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്.
നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ..
Recommended Video
കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍
ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല. പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രോഡക്ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗ്ഗമാണ്. എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു.
എന്ന് വിനയപൂർവ്വം,
Jishin Mohan
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications