നടന്‍ ജിഷ്ണു അന്തരിച്ചു
കൊച്ചി: മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയതാരം ജിഷ്ണു വിടവാങ്ങി. ക്യാന്‍സര്‍ രോഗ ബാധിതനായിരുന്നു ജിഷ്ണു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 35 ാം വയസ്സിലാണ് പ്രിയതാരം വിടപറഞ്ഞത്.
ആദ്യകാല താരം രാഘവന്‍റെ മകനാണ് ജിഷ്ണു. നമ്മള്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് വന്നത്. ഏറെ നാളായി ക്യാന്‍സര്‍ രോഗ ബാധിതനായിരുന്നു.

ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിയ്ക്കെയാണ് ജിഷ്ണുവിനെ വീണ്ടും രോഗം കീഴടക്കിത്. ചികിത്സയ്ക്കിടയിലും ജിഷ്ണു സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രോഗഗ്രസ്തരായവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പോസ്റ്റുകള്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് ടൈം ലൈനില്‍ ഇടക്കിടെ ഉയര്‍ന്നുവന്നു.
റെബേക്ക ഉതുപ്പ് കിഴക്കേ മല എന്ന ചിത്രത്തിലാണ് ജിഷ്ണു അവസാനമായി അഭിനയിച്ചത്. 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നമ്മള്‍. നേരറിയാന്‍ സിബിഐ, ഓര്‍ഡിനറി, നിദ്ര തുടങ്ങിയവയിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.












Click it and Unblock the Notifications