Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ വെറുതെ വിടണം, ഒരു വശത്ത് കൂടി അഭിനയിച്ച് പോയ്‌ക്കോളാം'; സോഷ്യല്‍ മീഡിയ വിടുന്നെന്ന് ജോജു

സോഷ്യല്‍ മീഡിയയിലൂടെ വന്ന് പറയുന്ന ചില കാര്യങ്ങള്‍ ചെറിയ രീതിയില്‍ ഒന്നുമല്ല സിനിമയെ ബാധിക്കുന്നത്.

joju

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിന്ന് വിടവാങ്ങുകയാണെന്ന നിര്‍ണായക പ്രഖ്യാപനവുമായി നടന്‍ ജോജു ജോര്‍ജ്. വ്യക്തിപരമായും തൊഴില്‍പരവുമായുള്ള അധിക്ഷേപങ്ങളെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്ന് ജോജു ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. തന്നെ ഒരു കലാകാരനായി സ്വീകരിച്ചതിനാല്‍ നന്ദിയുണ്ടെന്ന് പറഞ്ഞ ജോജു ഇനി സിനിമയില്‍ മാത്രം കേന്ദ്രീകരിച്ച് ഇടവേളയെടുക്കുകയാണെന്ന് പറഞ്ഞു. ജോജുവിന്റെ വാക്കുകളിലേക്ക്....

കടുത്ത ആക്രമണാണ് നേരിട്ടത്

കടുത്ത ആക്രമണാണ് നേരിട്ടത്

ഇരട്ട എന്ന സിനിമയോട് നിങ്ങള്‍ കാണിച്ച സ്‌നേഹത്തിന് നന്ദി. ഞാന്‍ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഇരട്ട എന്ന സിനിമയോടെ സജീവമാകാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ പിന്നെയും ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴച്ചു. എന്റെ സോഷ്യല്‍ മീഡിയ ഇന്‍ബോക്‌സില്‍ കടുത്ത ആക്രമണാണ് നേരിട്ടത്. ഇനി കുറച്ച് കാലം സിനിമയിലേക്ക് മാത്രം കേന്ദ്രീകരിക്കുകയാണെന്ന് ജോജു പറഞ്ഞു.

ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം

ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം

എന്നെ ഇനി വെറുതെ വിടണം. ഞാന്‍ ഒരു വശത്ത് കൂടി അഭിനയിച്ച് പോയ്‌ക്കോളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോകുകയാണ്. അതില്‍ നിങ്ങളെ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം. ഇനിയും ഉപദ്രവിക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ലെന്നും ജോജു പറയുന്നു.

ഇരട്ട തീയേറ്ററുകളില്‍

ഇരട്ട തീയേറ്ററുകളില്‍

ജോജു ജോര്‍ജിന്റെ ഏറ്റവും പുതിയ ചിത്രം ഇരട്ട തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സഹതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ദുബായില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. ഈ സമയത്ത് സോഷ്യല്‍ മീഡിയയിലെ നിരൂപണങ്ങളെ ജോജു ജോര്‍ജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സിനിമ മോശമാണെങ്കില്‍ അങ്ങനെ പറയാം

സിനിമ മോശമാണെങ്കില്‍ അങ്ങനെ പറയാം

സിനിമ എന്നത് ഒരുപാട് പേരുടെ ചോറാണെന്നും അത് വച്ച് കളിക്കരുതെന്നമാണ് ജോജു പറഞ്ഞത്. സിനിമ മോശമാണെങ്കില്‍ അങ്ങനെ പറയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെന്ന് ജോജു ജോര്‍ജ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ സിനിമ കാണാതെയാണ് വിമര്‍ശനം ഉന്നയിക്കുന്നത്.

ഒരുപാട് പേരുടെ ജീവിതമാണ്

ഒരുപാട് പേരുടെ ജീവിതമാണ്

ഒരു ഉത്തരവാദിത്തമില്ലാതെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വന്ന് പറയുന്ന ചില കാര്യങ്ങള്‍ ചെറിയ രീതിയില്‍ ഒന്നുമല്ല സിനിമയെ ബാധി്കുന്നത്. ഒരുപാട് പേരുടെ ജീവിതമാണ് സിനിമ. അതില്‍ ആവശ്യമില്ലാതെ കയറിക്കളിക്കരുത്. ഞാന്‍ ഉപ്പറഞ്ഞത് പലര്‍ക്കും ഇഷ്ടപ്പെടില്ലെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+