'മാളികപുറത്തേറിയവരോട് ചരിത്രം പറയുന്നില്ല..അവകാശങ്ങൾ ഒരു തമ്പുരാനും തളികയിൽ വെച്ച് തന്നതല്ല';രാഹുൽ
കൊച്ചി; ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ വാഹന ഗതാഗതം സ്തംഭിപ്പിച്ച് കൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധ സമരത്തിനെതിരെ നടൻ ജോജു ജോർജ് രംഗത്തെത്തിയിരുന്നു. വൈറ്റിലയിൽ ഗതാഗതം തടസപെടുത്തിയതിനെതിരായായിരുന്നു നടന്റെ പ്രതിഷേധം. പ്രതിഷേധം വേണമെന്നും എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടായിരിക്കരുത് അതെന്നും ജോജു പറഞ്ഞു. അതിനിടെ പ്രതിഷേധിച്ച ജോജുവിന്റെ വഹനം സമരക്കാർ അടിച്ച് തകർക്കുകയും ചെയ്തു.
അതേസമയം ജോജുവിന്റെ പ്രതിഷേധം വെറും ഷോ ആണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. ജോജു മദ്യപിച്ചാണ് എത്തിയതെന്നും വനിതാ പ്രവര്‍ത്തകെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നടന്റെ പെരുമാറ്റമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ഹൈബി ഈഡനും രംഗത്തെത്തിയിട്ടുണ്ട്.

ജോജു ജോര്‍ജിന്റെ സമരമാണ് മാധ്യമങ്ങളില്‍ കണ്ടത്. നികുതി അടക്കാനുള്ള പൗരനെന്ന നിലയില്‍ പ്രതികരിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാല്‍ ലക്ഷക്കണക്കിനാളുകളുടെ പ്രയാസവും പ്രശ്നവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടിയതെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ-ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു. അവിടെ സമരം ചെയ്ത കോൺഗ്രസുകാർ ആരും തങ്ങളുടെ വാഹനത്തിനടിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്നല്ല ആവശ്യപ്പെടുന്നത്. ജോജു ജോർജ് അടക്കമുള്ള മുഴുവൻ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു.

അടിസ്ഥാന വിലയേക്കാളേറെ നികുതി നൽകേണ്ട ഗതികേടിലേക്ക് രാജ്യം മാറുമ്പോൾ വിവിധ പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും സമരത്തോട് കണ്ണടക്കുന്ന ഭരണകൂടത്തിന്റെ തിമിരം മാറ്റാൻ മറ്റൊരു ശസ്ത്രക്രിയയും സാധ്യമല്ലാത്തപ്പോൾ പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് കോൺഗ്രസ് ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയത്.

മാളികപ്പുറത്തേറിയവരോട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമൊന്നുമോതുവാനില്ല, സമരം ചെയ്തും,രക്തം ചിന്തിയും, ജീവൻ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശമെന്നോർക്കുക, അല്ലാതെ ഒരു തമ്പുരാനും തളികയിൽ വെച്ച് നൽകിയതല്ലെന്നോർമിപ്പിക്കട്ടെ, രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം രാഹുലിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. 'അതിനു സാധാരണക്കാരുടെ വണ്ടി തടഞ്ഞു അവനെ ബാധിക്കുന്ന ഇന്ധനവിലയുടെ പ്രതിഷേധത്തിലും അവൻ തന്നെ സഹിക്കണമെന്ന് പറയുന്നതിന്റെ ലോജിക് എന്താണ്, നിങ്ങൾ ഇതൊക്കെ നിയന്ത്രിക്കുന്നവന്മാരുടെ വണ്ടി തടയൂ അല്ലാതെ കേരളത്തിലിരിക്കുന്ന ജോജുവിന്റെയോ രാഹുലിന്റേയോ കുറച്ചുസമയം ട്രാഫിക് ബ്ലോക്കിൽ നഷ്ടമായി എന്നത് കൊണ്ട് മുകളിരിക്കുന്നവന് എന്ത് പ്രശ്നം', എന്നായിരുന്നു ഒരാൾ കുറിച്ചത്.

'നികുതി നല്കുന്ന പൗരൻ എന്ന നിലയിൽ ജോജു ജോർജിനും ഈ നാട്ടിൽ പ്രതികരിക്കാം. അതിനു ദേഹോഭദ്രവം നടത്തിയും,വാഹനം തല്ലി തകർതുമല്ല കോൺഗ്രസ് മറുപടി നൽകേണ്ടത്', എന്നായിരുന്നു മറ്റൊരു പ്രതികരണം.

'ഇന്ധന വില നിർണ്ണയിക്കാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയത് കോൺഗ്രസ് സർക്കാർ അതു തന്നെ മോദി ചെയ്യുന്നു കേന്ദ്രത്തിലെ ബിജെപി സർക്കാറിനെതിരെ സമരം ചെയ്യാൻ കൂടിയാണു കേരളത്തിലെ ജനങ്ങൾ 19 യു ഡൊ എഫ് എം പിമാരെ പാർലമെന്റിൽ അയച്ചതു...എം പി എന്ന നിലയിലെ പ്രിവിലേജ് ഉപയോഗിക്കാൻ അല്ലാതെ കേന്ദ്രത്തിനെതിരെ ദില്ലിയിൽ സമരം നടത്താനോ പ്രതിഷേധിക്കാനോ ഈവർ തയ്യാറാകുന്നില്ല സമരം എല്ലാം കേരളത്തിൽ മാത്രം എം പിമാർ ദില്ലിയിൽ പോകുന്നുണ്ടോ എന്നു തന്നെ സംശയമാണു ഒരു എം പി കെപിസിസി പ്രസിഡന്റാണു ...19പേരെ അയച്ച ജനം മണ്ടന്മാരായി അതുകൊണ്ടാണു തുടർന്നു വന്ന രണ്ട് തെരെഞ്ഞെടുപ്പിലും കോൺഗ്രസ് തകർന്നതു എന്നിട്ടും അവർക്ക് മനസിലാകുന്നില്ല',എന്നാണ് ഒരാൾ കുറിച്ചത്.
Recommended Video

അതേസമയം സിനിമയല്ല ജീവിതം എന്ന് ജോജുവിനോട് ആരെങ്കിലും പറഞ്ഞുകൊടുക്കണമെന്നായിരുന്നു മറ്റൊരു കമന്റ്. 'ഒരു പൊതുലക്ഷ്യത്തിന് വേണ്ടിയുള്ള സമരമുഖത്തെത്തി "അലമ്പ് " പരിപാടി എന്നൊക്കെ പരസ്യമായി പ്രഖ്യാപിച്ച് പ്രശ്ങ്ങളുണ്ടാക്കുന്നത് അത്ര മാന്യമായ പരിപാടിയൊന്നുമല്ല.അൽപസ്വൽപ്പമല്ലാത്ത ബുദ്ധിമുട്ടൊക്കെ അനുഭവിച്ചുകൊണ്ടുതന്നെയാണ് ആരെയും ഭയക്കാതെ കാറോടിക്കാനും, യാത്ര ചെയ്യുവാനും ഉൾപ്പെടെ ഇന്നീ കാണുന്ന ഓരോ അവകാശങ്ങളും നേടിയെടുത്തിട്ടുള്ളത് എന്ന് മനസിലാക്കണം.നേരത്തേ നോട്ടീസ് നൽകി നടത്തിയ സമരത്തിൽ ബദൽ ഗതാഗത സംവിധാനം ഏർപ്പെടുത്തേണ്ടിയിയുന്നത് പൊലീസാണ് സമരക്കാരല്ല. പെട്രോൾ വില വർദ്ധനക്കെതിരെ വീട്ടിൽ പോയി സമരം ചെയ്യണമെന്നൊക്കെ പറയുന്ന സിനിമാ യുക്തി അപഹാസ്യമാണ്',കമന്റിൽ പറയുന്നു.












Click it and Unblock the Notifications