കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉദ്‌ഘാടനം എന്നൊക്കെ പറയുന്നത്‌ ഫ്യൂഡല്‍ ആചാരങ്ങള്‍':മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ജോയ്‌ മാത്യു

Google Oneindia Malayalam News

കൊച്ചി: വൈറ്റില മേല്‍പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌ത നടപടിയെ വിമര്‍ശിച്ച്‌ സംവിധായകനും നടനുമായ ജോയ്‌ മാത്യു. പാലത്തിന്റെ ഉദ്‌ഘാടനം നേരത്തെ കഴിഞ്ഞാതായും ഒൗപചാരിക ഉദ്‌ഘാടനങ്ങളോട്‌ യോജിപ്പില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ന്യൂസ്‌ ചോനലിനോട്‌ പ്രതികരിച്ചു. വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാര്‍ സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ്‌ വൈറ്റില പാലം തുറന്നു കൊടുത്തതെന്ന്‌ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ ന്യയീകരിച്ച്‌ അദ്ദേഹം പറഞ്ഞു.

joy mathew

ജോയ്‌ മാത്യുവിന്റെ മറുപടി
മുഖ്യമന്ത്രി അങ്ങനെ പലതും പറയും. അത്തരം ഇഡിയോട്ടിക്‌ ആയ കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. മാവോയിസ്‌റ്റുകളെ വെടിവെച്ച്‌ കൊല്ലണമെന്ന പറയുന്ന ആളല്ലേ.. അദ്ദേഹം അങ്ങനെ പലതും പറയും. പിണറായി വിജയന്‍ എന്ത്‌ പറയുന്നു എന്നുള്ളത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. ഞാന്‍ പറയുന്നത്‌ പിണറായി വിജയന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ്‌ എന്റെ വിഷയം.വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാര്‍ സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ്‌ വൈറ്റില മേല്‍പ്പാലം തുറന്നു കൊടുത്തത്‌. കോടികളുടെ ചിലവാണ്‌ ഔപചാരിക ഉദ്‌ഘാടനത്തിന്റെ പത്രപ്പരസ്യത്തിന്‌ മാത്രമായി ചിലവ്‌ വരുന്നത്‌. ഉദ്‌ഘാടന മഹാമഹം എന്നൊക്കെ പറയുന്നത്‌ രാജാവിന്റെ കാലത്തുള്ള ഫ്യൂഡല്‍ ആചാരങ്ങള്‍ ആണ്‌.ട്വന്റി ട്വന്റി. വി ഫോര്‍ കൊച്ചി തുടങ്ങിയ കൂട്ടായ്‌മകള്‍ പുതിയ ചലനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന കാലമാണിത്‌. ഇത്തരം ചെറിയ മുന്നേറ്റങ്ങളെ ഞാന്‍ പിന്തുണക്കുന്നു.വ്യവസ്ഥിതിയുടെ ഇരുമ്പ്‌ ചട്ടക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളില്‍ ജനാധിപത്യത്തിന്‌ സാഥാനമില്ല അതിനാല്‍ അത്തരം പാര്‍ട്ടി സംവിധാനങ്ങളോടും സംവിധാനത്തോടും എനിക്ക്‌ യോജിപ്പില്ല.
അതേ സമയം വിഫോര്‍ കൊച്ചിക്കെതിരെ കടുത്ത വിമര്‍ശനമാണ്‌ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്‌. കുത്തിത്തിരിപ്പ്‌ ഉണ്ടാക്കി ശ്രദ്ധ നേടാനാണ്‌ വി ഫോര്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലൊന്നും ഇക്കുട്ടരെ കണ്ടില്ല. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ അസ്വസ്‌തരാണ്‌. ജനകീയ വാദികള്‍ എന്ന്‌ നടിക്കുന്നവരുടെ കുബുദ്ധി പുറത്ത്‌ വന്നു. പാലാരിവട്ടെ തകര്‍ന്നപ്പോള്‍ ഒന്നും മിണ്ടാത്തവരാണ്‌ ഇപ്പോള്‍ വിമര്‍ശിക്കുന്നത്‌. അരാജകത്വത്തിന്‌ കൂട്ട്‌ പിടിക്കണോയെന്ന്‌ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്‌ഘാടനത്തിന്‌ മുന്‍പ്‌ വൈറ്റില പാലം അനധികൃതമാി തുറന്ന്‌ കൊടുത്തതിന്‌ മൂന്ന്‌ വിഫോര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. വി ഫോര്‍ പ്രവര്‍ത്തകരുടെ നടപടിയെ അനുകൂലിച്ചുകൊണ്ട്‌ ജോയ്‌ മാത്യു ഫേസ്‌ ബുക്കില്‍ ഒരു കുറിപ്പ്‌ പങ്കുവെച്ചിരുന്നു. ഉദ്‌ഘാടകന്റെ സൗകര്യത്തിന്‌ തുറന്ന്‌ കൊ
ടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട്‌ പണിത പാലമാണെന്നും കൊച്ചി പഴയ കൊച്ചി തന്നെയാണെന്നും എന്നാല്‍ കുട്ടികള്‍ പുതിയ കുട്ടികളാണെന്നും ജോയ്‌ മാത്യു കുറിപ്പില്‍ പറയുന്നു.

English summary
Actor joy Mathew against chief minister pinarayi vijayan about vytila over bridge inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X