ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് പിണറായി സർക്കാർ, ജോയ് മാത്യുവിന്റെ പരിഹാസം !!!
ഇടതുസഹചാരിയായ നടന്‍ ജോയ് മാത്യുവും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.
കോഴിക്കോട്: മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കാണാന്‍ ചെന്ന ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തം. ഇടതുസഹചാരിയായ നടന്‍ ജോയ് മാത്യുവും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.

അടിയന്തരാവസ്ഥ കാലത്ത് പോലീസ് ഉരുട്ടി കൊന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചര വാര്യരുടെ പോരാട്ടത്തോടാണ് മഹിജയുടെ പ്രതിഷേധങ്ങളെ ജോയ്മാത്യു ഉപമിയ്ക്കുന്നത്. രാജനെ പോലുള്ള രക്തസാക്ഷികളെ വില്‍പ്പനയ്ക്ക് വെച്ചാണ് ഇടതുപക്ഷം അധികാരത്തില്‍ എത്തിയിട്ടുള്ളത്. എന്നിട്ട് അതേ സര്‍ക്കാര്‍ ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിയ്ക്കുന്നു എന്ന് ജോയ് മാത്യു പരിഹസിയ്ക്കുന്നു.

തേന്‍കുടത്തില്‍ വീണ് പോയ ഒരു വൃദ്ധമന്ത്രിയുചെ നിരപരാധിത്വം അന്വേഷിയ്ക്കാന്‍ 24 മണിക്കൂറിന് ഉള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരാണ് നീതിയ്ക്ക് വേണ്ടി പോരാടുന്ന ഒരമ്മയ്ക്ക് പോലീസ് മര്‍ദ്ദനവും ജയിലും സമ്മാനിച്ചതെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഓരോ ദിവസം കഴിയും തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവണ്‍മെന്റ് എന്ന് ജോയ് മാത്യു സഹതപിയ്ക്കുന്നു.












Click it and Unblock the Notifications