ചലച്ചിത്ര അവാര്‍ഡ് കിട്ടാത്തതില്‍ നിരാശനായി, ജോയ് മാത്യുവിന്റെ പരിഹാസം ഇങ്ങനെ
തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തീരുന്നില്ല. ചലച്ചിത്ര രംഗത്തുള്ള പ്രമുഖര്‍ തന്നെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തി. അവാര്‍ഡ് കിട്ടാത്തതില്‍ ഒരാള്‍ക്ക് നിരാശയുണ്ടത്രേ.. അത് മറ്റാരുമല്ല നടനും സംവിധായകനുമായ ജോയ് മാത്യുവിനാണ്. അദ്ദേഹം അവാര്‍ഡിനെ പരിഹസിച്ചത് ഇങ്ങനെയാണ്..
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസശരങ്ങളുമായി ജോയി മാത്യു രംഗത്തെത്തിയത്. തനിക്ക് കിട്ടേണ്ടിയിരുന്ന അവാര്‍ഡുകള്‍ ഏതെല്ലാമായിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ആരും കൊടുത്തില്ലെങ്കിലും എന്റെ വക അവാര്‍ഡ് രണ്ടു പേര്‍ക്കുണ്ടെന്നും അദ്ദേഹം പറയുന്നു. മധുപാല്‍, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് ജോയി മാത്യുവിന്റെ അവാര്‍ഡുകള്‍. പോസ്റ്റിനു വന്ന കമന്റുകളും അവാര്‍ഡിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു. കാത്തിരുന്ന്, കാത്തിരുന്ന് കേട്ട അവാര്‍ഡ് പ്രഖ്യാപനം കേട്ട് പകച്ചു പോയി എന്നും, വല്ലാത്ത നിര്‍ണ്ണായകമായ ഒരു നിര്‍ണ്ണയം തന്നെയായിപ്പോയെന്നുമുള്ള കമന്റുകളാണുള്ളത്.
മികച്ച നടന്, മികച്ച നടി എന്നിവരെ കണ്ടെത്താന്‍ ബഹുമാനപ്പെട്ട ജ്യൂറി അംഗങ്ങള്‍ കണ്ട പ്രത്യേകത എന്താണെന്നും ചിലര്‍ കമന്റുകളുടെ രൂപത്തില്‍ ചോദിക്കുന്നുണ്ട്.