മദ്യനയത്തില്‍ സഭയെ വിമര്‍ശിച്ച് ജോയ് മാത്യു
കൊച്ചി: മദ്യ നയത്തില്‍ കത്തോലിക്ക സഭയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മദ്യനയത്തില്‍ സഭയുടേത് ഇരട്ടത്താപ്പ് നയമാണെന്ന് ജോയ് മാത്യു തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിയ്ക്കുന്നു. മികച്ച പ്രതികരണമാണ് തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ജോയ് മാത്യുവിട്ട പോസ്റ്റിന് ലഭിയ്ക്കുന്നത്.
കേരളം മദ്യവിമുക്തമാക്കണമെന്നു ഘോരം ഘോരം പ്രസംഗിയ്ക്കുന്ന ബിഷപ്പുമാരും പുരേഹിതന്മാരും ആദ്യം കള്ളുകച്ചവടക്കാരായ പള്ളിമെന്പര്‍മാരെ പുറത്താക്കാത്തതെന്ത് എന്നാണ് ജോയ് മാത്യു ചോദിയ്ക്കുന്നത്.

രണ്ട് മണിയ്ക്കൂര്‍ മുന്‍പിട്ട പോസ്റ്റ് 614 പേര്‍ ലൈക്ക് ചെയ്തു. ഒട്ടേറെ കമന്റുകളും ലഭിച്ചു. സമ്മിശ പ്രതികരണമാണ് ലഭിയ്ക്കുന്നത്. മുന്‍പരും തന്റെ രാഷ്ട്രീയ നിലപാടുകള്‍ ജോയ് മാത്യു ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
1986 ല്‍ ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് ചലച്ചിത്ര രംഗത്ത് സജീവമല്ലാതിരുന്ന ജോയ് മാത്യു ഷട്ടര്‍ എന്ന ചിത്രം 2013 ല്‍ സംവിധാനം ചെയ്തു. അന്നയും റസൂലും, ആമേന്‍, ഹണീ ബീ, തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചു.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications