• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാറിൽ ഇരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ; വിമര്‍ശനവുമായി ജോയ് മാത്യു

കൊച്ചി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് അടച്ചുപൂട്ടിയ സിനിമ തീയേറ്ററുകള്‍ ഇനിയും തുറക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നേരത്തെ ഇതിനെതിരെ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്തെത്തിയിരിക്കുകയാണ്. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി .

എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം..ഇങ്ങനെ

എന്തിന് കൊള്ളാം

എന്തിന് കൊള്ളാം

സിനിമാ തിയറ്റര്‍ മുതലാളിമാരെ എന്തിന് കൊള്ളാം ? കോവിഡ് -19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങള്‍ എല്ലാം കൊട്ടിയടച്ച കൂട്ടത്തില്‍ സിനിമാശാലകളും അടച്ചു .സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ തൊഴിലും വരുമാനവും ഇല്ലാത്തവരായി.ഇപ്പോള്‍ കാര്യങ്ങള്‍ നേരെയായിത്തുടങ്ങിയിരിക്കുന്നു.

എന്തുകൊണ്ടായിരിക്കാം

എന്തുകൊണ്ടായിരിക്കാം

വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി. എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാം ?

സന്മനസിന്റെ പാതിയെങ്കിലും

സന്മനസിന്റെ പാതിയെങ്കിലും

തമിഴ് നാട്ടിലും കര്‍ണാടകയിലും തിയറ്ററുകള്‍ തുറന്ന് പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു എന്നാണറിയുന്നത് .കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാന്‍ കഴിയാതിരുന്ന ബാര്‍ മുതലാളിമാര്‍ക്ക് അമിത വിലയില്‍ മദ്യം വിളമ്പി നഷ്ടം തിരിച്ചുപിടിക്കാന്‍ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റര്‍ നടത്തിപ്പുകാരോട് കാണിച്ചുകൂടെ ?

അധികാരികള്‍ മറന്നുപോയോ

അധികാരികള്‍ മറന്നുപോയോ

വിനോദ നികുതിയിനത്തില്‍ ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ കാര്യം അധികാരികള്‍ മറന്നുപോയോ ? സിനിമാ സംഘടനകള്‍ പലതുണ്ട് പക്ഷെ സാമാന്യ ബോധമുള്ളവര്‍ അതില്‍ ആരുമില്ലെന്നോ ?ഇനിയെങ്കിലും മനസ്സിലാക്കുക ബാര്‍ ഉടമകളില്‍ നിന്നാണ് പലതും പഠിക്കാനുള്ളത് .എങ്ങിനെയാണ് അവര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി സംഘടിപ്പിച്ചത് ?

ഇതിന്റെ ഗുട്ടന്‍സ് എന്താണ്

ഇതിന്റെ ഗുട്ടന്‍സ് എന്താണ്

ഇതെങ്ങിനെ സാധിച്ചെടുത്തു ?ഇതിന്റെ ഗുട്ടന്‍സ് എന്താണ് ? ഇത്രയും പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെപ്പിടിച്ചു സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ. അതോ ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?

ബാറുകള്‍ തുറന്നെങ്കില്‍ തിയേറ്ററും തുറന്നാലും എന്താണ്; സര്‍ക്കാറിന് വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്‍

പിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

രേഷ്മ മറിയം റോയ് ചുമതലയേറ്റു; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് പറയാനുള്ളത്...

പതിനാലിൽ 11 ജില്ലാ പഞ്ചായത്തിലും ഭരണം പിടിച്ച് എൽഡിഎഫ്, യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത് 4 എണ്ണം

English summary
Actor Joy Mathew criticize government and theater owners for not reopening closed theaters in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X