വിദ്യാഭ്യാസ മന്ത്രിക്ക് അഭ്യാസം മാത്രം:ജോയ് മാത്യു
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെ ഇകഴ്ത്തിയെന്ന കാരണം പറഞ്ഞ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. വിദ്യാഭ്യാസ മന്ത്രിയ്ക്ക് വിദ്യ നിര്‍ബന്ധമാണോ അതോ അഭ്യാസം മാത്രം മതിയോ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ചോദിയ്ക്കുന്നത്.
മാത്രമല്ല കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഫേസ്ബുക്കിലൂടെ പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തിട്ടുണ്ട് ജോയ് മാത്യു. കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ ചടങ്ങിന് വൈകിയെത്തിയ വിദ്യാഭ്യാസ മന്ത്രിയെ വേദിയില്‍ വിമര്‍ശിച്ചതിനാണ് പ്രധാന അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്.

സ്‌കൂളിലെ പ്രധാന അധ്യാപികയായ കെ കെ ഊര്‍മിളാ ദേവിയെയാണ് സ്ഥലം മാറ്റിയത്. സംഭവം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം ഉണ്ടാക്കിയിരുന്നുയ അധ്യാപികയ്‌ക്കെതിരായ നടപടിയില്‍ വിദ്യാഭ്യസമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിയ്ക്കില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി. വിദ്യാഭ്യാസമന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തുണ്ട്.












Click it and Unblock the Notifications