മോദിയെ പുകഴ്ത്തി ജോയ് മാത്യു; പക്ഷെ മുന്‍ വാഗ്ദാനം നിറവേറ്റിയാലെ കയ്യടിക്ക് അര്‍ത്ഥമുണ്ടാകൂ...
നരേന്ദ്ര മോദി നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ആദ്യപടി നമ്മുടെ സബദ് ഘടനയില്‍ ഒരു ഉടച്ചു വാര്‍ക്കലിന്റെ മുന്നോടിയായി വേണം കാണാനെന്ന് ജോയ് മാത്യു പറയുന്നു.
കോഴിക്കോട്: ഒറ്റരാത്രികൊണ്ട് അഞ്ഞൂറ് രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ച് കള്ളപ്പണക്കാരുടെ നട്ടെല്ലൊടിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മോദി തന്നത് ഇരുട്ടടിയാണെന്നും എന്നാല്‍ ജനം നല്‍കിയത് കയ്യടിയാണെന്നുമാണ് ജോയ് മാത്യു പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ്മാതുവിന്റെ പ്രതികരണം.
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകാം എന്നാല്‍പോലും മനുഷ്യനന്മയെയും രാഷ്ട്രപുരോഗതിയും ലക്ഷ്യം വെച്ച് നടപ്പാക്കപ്പെടുന്ന നല്ല വശങ്ങളെ കാണാതിരിക്കുന്നത് ആത്മ വഞ്ചനയാകും. രാഷ്ട്രീയ നിലപാടുകളില്‍ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ നരേന്ദ്ര മോദി നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ആദ്യപടി നമ്മുടെ സബദ് ഘടനയില്‍ ഒരു ഉടച്ചു വാര്‍ക്കലിന്റെ മുന്നോടിയായി വേണം കാണാനെന്ന് ജോയ് മാത്യു പറയുന്നു.

ഇന്‍ഡ്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനെന്ന ഭാവേന സാമ്പത്തിക വിദഗ്ദര്‍ എന്ന് ലോകം കൊണ്ടാടിയ ഭരണകര്‍ത്താക്കള്‍ പലരും ഓരോ വര്‍ഷത്തേയും
ബജറ്റുകളിലൂടെ എങ്ങിനെ സാധാരണക്കാരനെ കൂടുതല്‍ നന്നായി പിഴിയാം എന്നതില്‍ കവിഞ്ഞൊന്നും ചിന്തിക്കാന്‍ ത്രാണികാണിച്ചിരുന്നില്ല. ഇവിടെയാണൂ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി നാം കാണുന്നതെന്നും ജോയ് മാത്യു പറയുന്നു.
എന്നാല്‍ പുതച്ചു മൂടി കിടക്കുന്ന രാജ്യത്തെ താപ്പാനകളുടെ കോടിക്കണക്കിനു പണം ഇന്‍ന്ത്യയിലേക്ക് കൊണ്ടുവരും എന്ന മോഡിയുടെ മുന്‍ വാഗ്ദാനം നിറവേറുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ കിട്ടിയ കയ്യടിക്ക് അര്‍ഥമുണ്ടാവു. മോദിയുടെ 500,1000 കറന്‍സികളൂടെ നിരോധനത്തിലൂടെ സധാരണക്കാര്‍ക്കും നേരാം വണ്ണം നികുതി അടക്കുന്നവര്‍ക്കും തെല്ലും ആശങ്കപ്പേടേണ്ടതില്ല.

എന്നാല്‍ പലിശക്കാര്‍, മയക്കുമരുന്ന് കച്ചവടക്കാര്‍, കുഴല്‍പ്പണ മാഫിയകള്‍, ക്വട്ടേഷന്‍ കള്ളക്കടത്തുസംഘങ്ങള്‍, തീവ്രവാദ ഭീകര സംഘടനകള്‍, ഭൂമാഫിയകള്‍, കൈക്കൂലിക്കാരായ ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും കള്ളനോട്ടടിക്കാരും പേടിച്ചാല്‍ മതി.
കണക്കില്‍പ്പെടാത്ത കള്ളപ്പണം കൈവശമുള്ളവര്‍ക്കെല്ലാം മോദി കൊടുത്ത ഇരുട്ടടിയാണു ഈ പുതിയ കറന്‍സി നിരോധനം.ഇന്‍ഡ്യയില്‍ കറന്‍സി നിരോധനത്തിലൂടെ കള്ളപ്പണത്തിനു തടയിടാനുള്ള പ്രധാനമന്ത്രി മോഡിയുടെ ആദ്യചുവടുവെപ്പ് കയ്യടി അര്‍ഹിക്കുന്നത് തന്നെയാണെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു.












Click it and Unblock the Notifications