വികാരം അടക്കാന്‍ പറ്റാത്ത പള്ളീലച്ചന്മാരെ വന്ധ്യംകരിക്കണമെന്ന് ജോയ് മാത്യു.. വിശ്വാസികളുടെ പൊങ്കാല!!

കണ്ണൂര്‍: പേരാവൂരില്‍ പതിനാറുകാരിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി ജോയ് മാത്യു. പള്ളിവികാരി എന്നത് ഒരു ജോലിയായി കണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം എന്നാണ് നടനും സംവിധായകനുമായ ജോയ് മാത്യു പറയുന്നത്.

Read Also: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കള്ളന്മാര് കപ്പലില്.. ചിത്രങ്ങള്ക്കായി വമ്പന്മാര് കാത്തിരുന്നു?

ഇനി ഇത് പറ്റില്ലെങ്കില്‍ അവരെ നിര്‍ബന്ധമായും വന്ധ്യംകരിക്കുക എന്ന് കൂടി ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ജോയ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് കൂടുതല്‍ എങ്കിലും, വൈദികര്‍ക്കെതിരെ അഭിപ്രായം പറഞ്ഞ നടനെ എതിര്‍ത്തും, സിനിമാക്കാരെയും ഷണ്ഡീകരിക്കണം എന്നാവശ്യപ്പെട്ടും പൊങ്കാലക്കാരും സജീവമായിട്ടുണ്ട്.

ജോയ് മാത്യുവിന്റെ പോസ്റ്റ് ഇങ്ങനെ

ജോയ് മാത്യുവിന്റെ പോസ്റ്റ് ഇങ്ങനെ

സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ എന്നാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ തലക്കെട്ട് തന്നെ. വികാരി എന്നു പറയുമ്പോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ അയാള്‍ക്ക് എല്ലാ വികാരങ്ങളൂമുണ്ടെന്ന്. ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകുന്നു.

ഇതാണാ മൂന്ന് വഴികള്‍

ഇതാണാ മൂന്ന് വഴികള്‍

പ്രത്യേകിച്ചും പിശാച് കാമം കുത്തിവെക്കുംബോള്‍. ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുക.

എന്തിന് കൊണ്ടുനടക്കണം

എന്തിന് കൊണ്ടുനടക്കണം

സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം? പ്രത്യേകിച്ചും
പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണ്. ഇക്കാര്യത്തില്‍ മത മേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം - ഇതാണ് ജോയ് മാത്യു പറഞ്ഞത്.

ഏകവചനം മതിയെന്ന്

ഏകവചനം മതിയെന്ന്

10000 വൈദീകരുള്ള നാല്‍ ഒരു വൈദീകന് തെറ്റ് ചെയ്തു എന്ന് വച്ച് മുഴുവന് വൈദികരേയും മോശക്കാരാക്കുന്നത് ശരിയല്ല സാറേ. ഒരു സിനിമാ നടന് ചെറ്റയെന്ന് വച്ച് താങ്കള്‍ ഉള്‍പ്പെടുന്ന ബാക്കി എല്ലാവരേയും ചെറ്റയെന്ന് വിളിക്കാന് പറ്റുമോ. അതു കൊണ്ട് ഇവിടെ ഏകവചനം മതി.

നാണക്കേട് മാത്രമാണോ പ്രശ്‌നം

നാണക്കേട് മാത്രമാണോ പ്രശ്‌നം

വന്ധ്യംകരിക്കുക എന്നു പറഞ്ഞാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അനാവശ്യ ഗര്‍ഭാധാരണം തടയുക എന്നല്ലെ. അല്ലാതെ ലൈംഗിക ശേഷി കളയുക എന്നല്ലല്ലോ. അപ്പോള്‍ വന്ധ്യംകരിച്ചാല്‍ രഹസ്യമായി ലൈംഗിക വേഴ്ച നടന്നോട്ടെ എന്നും, ഗര്‍ഭം ഉണ്ടായി ഇടവക അറിഞ്ഞ് നാണക്കേടുണ്ടാകാതിരുന്നാല്‍ മതിയെന്നുമാണോ?

 പബ്ലിസിറ്റിക്ക് വേണ്ടിയാണോ

പബ്ലിസിറ്റിക്ക് വേണ്ടിയാണോ

മിസ്റ്റര്‍ ജോയ് മാത്യു അവിവാഹിതര്‍ ആയവര്‍ മാത്രമാണോ ഇത്തരം കേസുകളില്‍ പെടുന്നത്. അങ്ങനെ ഉള്ളവര്‍ മാത്രമാണോ ഇതൊക്കെ ചെയുന്നത്. പിന്നെ വന്ധ്യംകരണം കൊണ്ട് ഇതൊക്കെ ഇല്ലാതാകുമോ ഒരു കുടുംബത്തിലെ ഒരാള്‍ ഒരു തെറ്റ് ചെയ്താല്‍ ആയ കുടുംബത്തെ മൊത്തത്തില്‍ പറയുന്നത് എവിടുത്തെ ന്യായമാണ് പിന്നെ ഇങ്ങനെ എല്ലാത്തിലും അഭിപ്രായം പറഞ്ഞു പബ്ലിസിറ്റി നേടിയെടുക്കാന്‍ ആണെങ്കില്‍ പിന്നെ ഒന്നും ചിന്തിക്കണ്ട ആവശ്യം ഇല്ലല്ലോ.

സിനിമാക്കാരെ വന്ധീകരിച്ചാലോ

സിനിമാക്കാരെ വന്ധീകരിച്ചാലോ

സിനിമാക്കാര്‍ ഒരു പീഡനം നടത്തിയാല്‍ താങ്കള്‍ ഉള്‍പ്പെടെയുള്ള സിനിമാക്കാരെയും വന്ധീകരിച്ചാലോ ജോയ് ചേട്ടാ, ഒരു ഊള വികാരി കാണിച്ച ചെറ്റത്തരത്തിനു എല്ലാരെയും അടച്ചു പറയല്ല്്. ഫാദര്‍ ആബേലും (കലാഭവന്‍) ചാവറയച്ചനും പോലുള്ള അച്ചന്മാര്‍ ജീവിച്ച നാടാണിത് മറക്കല്ലേ.

സര്‍ക്കാസമായിരിക്കണം

സര്‍ക്കാസമായിരിക്കണം

ഞങ്ങളുടെ സഭയുടെ സ്‌കൂളില്‍ പഠിക്കുന്ന ഞങ്ങളുടെ സഭക്കാരി കൊച്ചിനെ ഞങ്ങളുടെ വികാരിയച്ചന്‍ പീഡിപ്പിച്ചു ഞങ്ങളുടെ സഭയുടെ ആശുപത്രിയില്‍ പ്രസവവും നടത്തി ഞങ്ങളുടെ അനാഥാലയത്തില്‍ കൊച്ചിനെ വളര്‍ത്താനും ഏല്‍പ്പിച്ചതില്‍ നിങ്ങള്‍ക്ക് എന്താ നാട്ടുകാരേ... എന്തായാലും സ്‌കൂളിന്റെയും കന്യാസ്ത്രീ മന്ദിരങ്ങളുടെ കൂടെ ആശുപത്രിയും അനാഥാലയവും തുടങ്ങിയ സഭയുടെ ദീര്‍ഘവീക്ഷണത്തെ സമ്മതിച്ചു.

 നല്ലതൊന്നും കാണുന്നില്ലല്ലോ

നല്ലതൊന്നും കാണുന്നില്ലല്ലോ

മുസ്ലിം യുവതിക്ക് വികാരിയച്ഛന്‍ വൃക്ക നല്‍കിയത് കണ്ടില്ല. നോട്ടില്ലാതെ ജനം വലഞ്ഞപ്പോള്‍ ഭണ്ഡാരപ്പെട്ടി തുറന്നു കൊടുത്ത വികാരിയച്ചനെ കാണാന്‍ ഒരുത്തനും ഇല്ല. ഏതോ ഒരു വികാരിയുടെ അവിഹിതബന്ധത്തിന്റ്റെ പേരില്‍ ഒരു സഭയെ തന്നെ പ്രതികൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു മാതിരി പ്രചരണം നടത്തുന്നവര്‍ക്കാണ് ആദ്യം കടുക്ക വെള്ളം കൊടുക്കേണ്ടത്.

അടച്ചാക്ഷേപിക്കുന്നത് ശരിയാണോ

അടച്ചാക്ഷേപിക്കുന്നത് ശരിയാണോ

ഏതെങ്കിലും ഒരു വ്യക്തി, അല്ലെങ്കില്‍ ഏതാനും വ്യക്തികള്‍ തെറ്റ് ചെയ്താല്‍ ആ മതത്തിലുള്ള എല്ലാവരും അങ്ങനെയാണ് എന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും വളരെ ബാലിശമാണ്. വിമര്‍ശിക്കുന്നവര്‍ ഒന്നുകൂടി ചിന്തിക്കുക, നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ഒരു തെറ്റ് ചെയ്താല്‍ അതിന്റെ പേരില്‍ വീട്ടിലെ എല്ലാവരേയും അടച്ചാക്ഷേപിച്ചാല്‍ നിങ്ങള്‍ സമ്മതിക്കുമോ?

എല്ലാ വൈദികരും ഫാ. റോബിന്‍മാരല്ല

എല്ലാ വൈദികരും ഫാ. റോബിന്‍മാരല്ല

പ്രിയ ജോയ് മാത്യു ഒരു കാര്യം മനസിലാക്കുക, ഇവിടുത്തെ എല്ലാ വൈദികരും ഫാ. റോബിന്‍ അല്ലെന്നുള്ള കാര്യം. സ്വന്തം അപ്പന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭണി ആക്കിയ നാടാണ് കേരളം. എന്ന് വെച്ച് കേരളത്തിലെ എല്ലാ അപ്പന്‍മാരെയും വന്ധീകരികാന്‍ പറ്റുമോ? താങ്കളെ പോലുള്ളവരുടെ പോസ്റ്റ് കാരണം വേദനിക്കുന്ന ഒരുപാട് വിശ്വാസികള്‍ ഉണ്ട്. ഒരാള്‍ തെറ്റ് ചെയ്താല്‍ ബാക്കി എല്ലാ വൈദികരെയും അടച്ച് ആക്ഷേപിക്കുന്ന ഈ പരിപാടി ഇനിയെങ്കിലും എല്ലാരും കുറയ്ക്കുമെന്നും വിശ്വസിക്കുന്നു

എല്ലാ മലയാളികളെയും

എല്ലാ മലയാളികളെയും

വികാരം ഇല്ലാത്തവര്‍ അല്ല വികാരം നന്നായി ഉള്ളവര്‍ തന്നെ ആണ് വികാരി ആകുന്നത് എന്ന് ഇങ്ങനെ ഉള്ള വികാരികള്‍ തെളിയിക്കുക ആണ്. കേരളം ഇപ്പൊ പീഡനത്തിന്റെ സ്വന്തം നാട് അയി കൊണ്ടിരിക്കുന്നു. ഇതിന് ഒരു പോംവഴി ആയി എല്ലാ മലയാളി ആണുങ്ങളെയും വന്ധ്യം കരണം നടത്തിയാലോ ജോയ് സര്‍..

വന്ധ്യംകരിക്കുന്നത് മതിയാകില്ല

വന്ധ്യംകരിക്കുന്നത് മതിയാകില്ല

വികാരിയെ വന്ധ്യംകരിച്ചാല്‍ പീഡിപ്പിക്കപ്പെട്ടവള്‍ ഗര്‍ഭിണിയാവില്ല എന്നല്ലേ ഉള്ളു. എന്നുകരുതി വികാരിയുടെ വികാരത്തിന് കുറവോ ഉണ്ടാവുന്നില്ലല്ലോ അപ്പൊ പീഡനം എങ്ങനെയാണ് ഇല്ലാതാവുന്നത്. അത് അവര്‍ക്ക് കൂടുതല്‍ പീഡിപ്പിക്കുവാനുള്ള സൗകര്യം ഒരുക്കി കൊടുക്കലല്ലേ. കാരണം ഇനി ഗര്‍ഭിണിയാകും എന്ന് പേടിക്കാതെ പീഡിപ്പിക്കലോ.

ഇതല്ലേ കുറച്ചുകൂടി നല്ലത്

ഇതല്ലേ കുറച്ചുകൂടി നല്ലത്

വന്ധ്യംകരണത്തെക്കാള്‍ നല്ലതു മാര്‍ത്തോമാ സഭകളില്‍ ഉള്ളപോലെ അവരെ വിവാഹ ജീവിതത്തിനു സമ്മതിക്കുക എന്നതാണ്. സന്യാസജീവിതം നയിക്കാന്‍ ആഗ്രഹമുള്ളവര്‍ അതു ചെയ്യട്ടെ. അല്ലാതെ മനസിലെ കാമം അടക്കിപ്പിടിച്ചു അവസാനം ഒന്നുമറിയാത്ത കുഞ്ഞുങ്ങളുടെ മേല്‍ അതു അടിച്ചേല്‍പ്പിക്കുന്ന അവസ്ഥ ഇനിയെങ്കിലും ഉണ്ടാകരുത്.

ഇതൊന്നും തീരാന്‍ പോകുന്നില്ല

ഇതൊന്നും തീരാന്‍ പോകുന്നില്ല

ഇനിയും വികാരികള്‍ വരും, കുഞ്ഞാടുകള്‍ നഷ്ടപ്പെടും, അപ്പോളും സഭ നിന്നെ പഠിപ്പിച്ചുകൊണ്ടേ ഇരിക്കും. ആഘോഷമായി അടുത്ത കുര്‍ബാനയും നമുക്ക് കൂടാം. ഇവരാണ് എന്റെ മകനെ സുവിഷേശം പഠിപ്പിക്കുന്നത്. അവന്‍ തെറ്റിയാല്‍ ഞാന്‍ തെറ്റുകാരനല്ല. ഈ സഭ അവനുവേണ്ടിയും കേസ് നടത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+