പത്മ അവാര്‍ഡ് കിട്ടുമെന്നു കരുതി പത്രത്തില്‍ കൊടുക്കാന്‍ ഫോട്ടോയെടുത്ത ജോയ് മാത്യു
കൊച്ചി: പത്മ പുരസ്കാരങ്ങളെ കളിയാക്കി പ്രശസ്ത താരം ജോയ് മാത്യു രംഗത്ത്. കഴിഞ്ഞ ദിവസമാണ് 2016ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ച പലരും നിരാശരായി നില്ക്കുകയാണുണ്ടായത്. മറ്റു ചിലര്‍ക്ക് പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമായിരുന്നു. അവാര്‍ഡിനു വേണ്ടി കച്ചകെട്ടിയിറങ്ങിയ പലരും നമ്മുടെ പ്രാഞ്ചിയേട്ടന് എന്ന ചിത്രത്തിലെ മമ്മൂട്ടിയെ പോലെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഇങ്ങനെ പറഞ്ഞ് കളിയാക്കുന്നത് മറ്റാരുമല്ല, സോഷ്യല്‍ മീഡിയ തന്നെയാണ്. എന്നാല്‍ ട്രോളര്‍മാര്‍ക്കൊപ്പം പരിഹാസവുമായി ജോയ് മാത്യു എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി എത്തിയത്. പൊട്ടന് ലോട്ടറി അടിച്ചാല്‍ എങ്ങനെയിരിക്കും, അത്തരത്തിലുള്ള അവസ്ഥയാണ് ഇത്തരം പുരസ്കാരം അര്‍ഹിക്കാത്തവര്‍ക്ക് ലഭിക്കുമ്പോള്‍.

ഇത്തരമൊരു പരാമര്‍ശമാണ് ജോയ് മാത്യുവിന്റെ ഭാഗത്തുനിന്നുണ്ടായത്. താനും ഒരു പത്മ അവാര്‍ഡ് മോഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. അവാര്‍ഡ് കിട്ടുമെന്ന് കരുതി പത്രത്തില്‍ കൊടുക്കാന്‍ ഫോട്ടോ വരെ എടുത്തു. അതൊക്കെ വെറുതെയായിയെന്ന് ജോയ് മാത്യു പരിഹസിക്കുന്നു.
ഏതായാലും ഫോട്ടോ എടുത്തതല്ലേ, എന്നാല്‍ പിന്നെ അതിവിടെയിരിക്കട്ടെയെന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് ജോയ് മാത്യു പറഞ്ഞത്. തമിഴ് മന്നന് രജനികാന്ത്, റാമോജി റാവു, അനുപം ഖേര്‍, ഉദിത് നാരായണ്‍, സൈന നേവാള്‍, അജയ് ദേവ്ഗണ്, പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ക്കാണ് ഇത്തവണ പത്മ അവാര്‍ഡുകള്‍ ലഭിച്ചത്.
സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡുകളെ പരസ്യമായി അപമാനിച്ച ആളാണ് നടന് അനുപം ഖേര്‍. അതുകൊണ്ടുതന്നെ, ഇത്തവണ അനുപം ഖേറിനെ സോഷ്യല്‍ മീഡിയ പരിഹസിച്ച് കൊല്ലുകയും ചെയ്തു. ട്രോളുകളുടെ പെരുമഴയായിരുന്നു അനുപം ഖേറിനു നേരെയുണ്ടായത്. ജീവിതത്തിലെ ഏറ്റവും വലിയ വാര്‍ത്തയാണിതെന്ന് അനുപം ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, 2010ല്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്..
'നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ പരിഹാസ്യമായി മാറിയിരിക്കുകയാണ് രാജ്യത്ത് അവാര്‍ഡുകള്‍. ഒരു പുരസ്കാരത്തിനും വിശ്വാസ്യതയില്ല. അത് സിനിമയിലായാലും, ദേശീയ പത്മ പുരസ്കാരങ്ങളിലായാലും'. ഇതായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്. രണ്ട് ട്വീറ്റുകളും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ താരത്തെ പരിഹസിക്കുകയായിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications