Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരസ്‌കാരം തന്നവന്റെതന്നെ മോന്തക്ക് വലിച്ചെറിയാന്‍ കാണിച്ച ധീരതയ്ക്ക് ജോയ് മാത്യുവിന്റെ സല്യൂട്ട്

കൊച്ചി: ആത്മഹത്യ ഒരു പോരാളിക്ക് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് പ്രശസ്ത നടന്‍ ജോയ് മാത്യുവിന് ഉളളത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ രോഹിത് ചെയ്തത് തീരെ ശരിയായില്ലെന്നാണ് ജോയ് മാത്യു പറയുന്നത്.

ഇതിനിടിയില്‍ രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് കിട്ടിയ പുരസ്‌കാരം തിരിച്ചു നല്‍കിയാണ് പ്രമുഖര്‍ പ്രതിഷേധിച്ചത്. ഇതിനെക്കുറിച്ചും ജോയ് മാത്യു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പുരസ്‌കാരം തന്നവന്റെതന്നെ മോന്തക്ക് വലിച്ചെറിയാന്‍ കാണിച്ച ധീരതയ്ക്ക് ജോയ് മാത്യുവിന്റെ സല്യൂട്ടാണ് രേഖപ്പെടുത്തിയത്.

ആത്മഹത്യ ഒരു പോരാളിക്ക് ചേര്‍ന്നതല്ല

ആത്മഹത്യ ഒരു പോരാളിക്ക് ചേര്‍ന്നതല്ല

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ജോയ് മാത്യു പറയുന്നതിങ്ങനെ. ആത്മഹത്യ ഒരു പോരാളിക്ക് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് താരത്തിനുള്ളത്.

പുരസ്‌കാരം തിരിച്ചു നല്‍കിയത്

പുരസ്‌കാരം തിരിച്ചു നല്‍കിയത്

രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ തങ്ങള്‍ക്ക് കിട്ടിയ പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെ ജോയ് മാത്യു അനുകൂലിച്ചു. പ്രശസ്ത കവി അശോക് വാജ്‌പേയ് ആണ് പുരസ്‌കാരം തിരികെ നല്‍കി രംഗത്ത് വന്നത്.

ഡിലിറ്റ് ബിരുദം തിരികെ നല്‍കി

ഡിലിറ്റ് ബിരുദം തിരികെ നല്‍കി

ഡിലിറ്റ് ബിരുദം തിരിച്ച് നല്‍കിയാണ് അശോക് വാജ്‌പേയ് പ്രതിഷേധിച്ചത്. ഹൈദരാബാദ് സര്‍വ്വകലാശാല നല്‍കിയ ഡിലിറ്റ് ബിരുദമാണ് അശോക് വാജ്‌പേയ് തിരികെ നല്‍കിയത്.

ബിഗ് സല്യൂട്ട്

അവര്‍ഡുകള്‍ക്കും, ഡീ ലിറ്റുകള്‍ക്കും വേണ്ടി നെട്ടോട്ടമോടുന്ന അല്പന്മാര്‍ക്കിടയില്‍ കൊണ്ടുപോടാ നിന്റെ ഡി ലിറ്റ് എന്നു പറയുന്നത് നല്ല കാര്യം തന്നെ. കിട്ടിയത് തന്നവന്റെതന്നെ മോന്തക്ക് വലിച്ചെറിയാന്‍ കാണിച്ച കവി അശോകിന്റെ ധീരതയ്ക്ക് എന്റെ സല്യൂട്ട് എന്നാണ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്.

ദളിത് വിരുദ്ധ സമീപനം

ദളിത് വിരുദ്ധ സമീപനം

ദളിത് വിരുദ്ധ സമീപനം സ്വീകരിക്കുന്ന സര്‍വ്വകലാശാലയുടെ അംഗീകാരം തനിക്ക് വേണ്ടെന്നാണ് അശോക് വാജ്‌പേയ് പറഞ്ഞത്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് ഇത്തരം സര്‍വ്വകലാശാലകളെ മുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+