കാറില്‍ പിക്കപ്പ് വാനിടിച്ചു; ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്
തൃശൂര്‍: നടനും സംവിധായകനുമായ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചാവക്കാട് - പൊന്നാനി മന്ദലാംകുന്ന് ദേശീയപാത 66 ല്‍ വെച്ച് ജോയ് മാത്യു സഞ്ചരിച്ച കാറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം പരിക്ക് സാരമുള്ളതല്ല. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
അപകടം നടന്ന ഉടന്‍ ഇരുവരേയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് ജോയ് മാത്യുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്റെ മുന്‍ ഭാഗം വെട്ടി പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്.













Click it and Unblock the Notifications