'വിപ്ലവ ഗവര്‍മെന്റിന്റെ വിജയന് വീരചക്രം ഇദ്ദേഹത്തിന് കൊടുക്കണം'; പരിഹാസവുമായി ജോയ് മാത്യു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ് യു എറണാകുളം ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പോലീസ് കയറിപ്പിടിച്ചെന്ന പരാതിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കയറിപ്പിടിച്ചെന്നും മോശമായി പെരുമാറിയെന്നമാണ് പരാതിയില്‍ പറയുന്നത്. പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.

രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു
പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, കെ എസ് ശബരീനാഥന് എന്നിവര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

അടുത്ത പൊലീസ് മെഡല്‍
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. നടുറോട്ടില്‍ അപകടത്തില്‍ പെട്ടുപോയേക്കാവുന്ന പെണ്‍കുട്ടിയെ സ്നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരന് എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ജോയ് മാത്യു പ്രതികരിച്ചത്. അടുത്ത പൊലീസ് മെഡല്‍ ഈ പൊലീസുകാരന് കൊടുക്കണമെന്ന് പരിഹാസ രൂപേണയും ജോയ് മാത്യു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....

വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും
നടുറോട്ടില്‍ അപകടത്തില്‍ പെട്ടുപോയേക്കാവുന്ന പെണ്‍കുട്ടിയെ സ്നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരന്. വിപ്ലവ ഗവര്‍മെന്റിന്റെ വിജയന് വീരചക്രം അടുത്ത വര്‍ഷം ഇദ്ദേഹത്തിന് കൊടുക്കാന്‍ ഞാന്‍ ശക്തിയായി ശുപാര്‍ശ ചെയ്യുന്നു ,വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും - ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്, പ്രമുഖ സാംസ്കാരിക നായകര്‍ക്കും , സ്ത്രീ പക്ഷ ചിന്താഗതിക്കാര്‍ക്കും ഇന്ന് ജലദോഷം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ..അല്ലെങ്കില്‍ ഞായറാഴ്ച പ്രമാണിച്ചു കട മുടക്കം ആയിരിക്കും എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്.

കരിങ്കൊടി പ്രതിഷേധം
അതേസമയം, ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത്. ഈ സമയത്ത് വനിത പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ വനിത പ്രവര്‍ത്തകെ അറസ്റ്റ് ചെയ്ത് നീക്കാന്‍ വൈകി. തുടര്‍ന്ന് പുരുഷ പൊലീസ് മിവയെ കഴുത്തിന് പിടിച്ച് മാറ്റുകയായിരുന്നു.

അഞ്ച് പേർ അറസ്റ്റിൽ
നിയോജക മണ്ഡലം പ്രസിഡന്റ് അന്‍വര്‍ ഞാക്കട, മണ്ഡലം പ്രസിഡന്റ് റസീഫ് അടമ്പയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പൊലീസ് ഇന്‍സ്പെക്ടര്‍ പി ആര് സന്തോഷിന്റെ നേതൃത്വത്തിലാണ് ഇവരെ ബലം പ്രയോഗിച്ച് നീക്കിയത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..!












Click it and Unblock the Notifications