Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവു നായ്ക്കളെ കൊല്ലണോ?ജനങ്ങളെ ചങ്ങലക്കിടണോ?ജോയ് മാത്യു ചോദിക്കുന്നതിങ്ങനെ

ആര്‍ക്കാണ് ഇപ്പോള്‍ ഭ്രാന്തിളകിയിരിക്കുന്നത്...തെരുവു നായ്കള്‍ക്കോ, അതോ മലയാളികള്‍ക്കോ.. പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ഇങ്ങനെ ചോദിക്കുന്നത്. തെരുവുനായ്ക്കളെ കൊല്ലുന്നതിനുമുന്‍പ് ആദ്യം മലയാളികളെ ചങ്ങലയ്ക്കിടുകയാണ് വേണ്ടെതെന്ന് ജോയ് മാത്യു പറയുന്നു.

തെരുവുനായ്ക്കള്‍ അപകടകാരികളാകാന്‍ കാരണം നമ്മള്‍ തന്നെയാണ്. അറവുശാല നടത്തിപ്പുകാരെയും ആധുനിക മലയാളികളെയുമാണ് ആദ്യം ചങ്ങലയ്ക്കിടേണ്ടത്. തെരുവ് നായകള്‍ ഇന്നലെയോ ഇന്നോ കൊണ്ട് രക്തദാഹികളായതല്ലെന്ന് താരം പറയുന്നു. പാവം പിടിച്ച നാടന്‍ പട്ടികള്‍ എന്തുകൊണ്ട് മനുഷ്യരെ കടിക്കുന്നവരായി എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു ഇങ്ങനെ പ്രതികരിച്ചത്.

മലയാളികളെ ചങ്ങലയ്ക്കിടേണ്ടി വരും

മലയാളികളെ ചങ്ങലയ്ക്കിടേണ്ടി വരും

തെരുവ് നായ്ക്കളെ കൊല്ലുന്നതിനുമുന്‍പ് ചങ്ങലയ്ക്കിടേണ്ടത് ആരെയാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നാണ് ജോയ് മാത്യു പറയുന്നത്.

പാവം പിടിച്ച നാടന്‍ പട്ടികള്‍

പാവം പിടിച്ച നാടന്‍ പട്ടികള്‍

അറവുശാലക്കാര്‍ വഴിയോരങ്ങളിലും മറ്റും വലിച്ചെറിയുന്ന മാംസങ്ങളും, ആശുപത്രിയില്‍ നിന്നും തള്ളുന്നതും, ഹോട്ടലിലെ അവശിഷ്ടങ്ങളും കഴിച്ചു വളരുന്നവരാണ് തെരുവു പട്ടികള്‍. അവരെ കൊല്ലുന്നതിനുമുന്‍പ് അവരെ വളര്‍ത്തിയവരെ ചങ്ങലക്കിടുന്നതാണ് നല്ലതെന്ന് താരം പറയുന്നു.

സായ്പിന്റെ വളര്‍ത്തു പട്ടിയേക്കാളും സ്‌നേഹമുള്ളവര്‍

സായ്പിന്റെ വളര്‍ത്തു പട്ടിയേക്കാളും സ്‌നേഹമുള്ളവര്‍

സായ്പിന്റെ വളര്‍ത്തു പട്ടികളെക്കാളും നന്ദിയും സ്‌നേഹവും അനുസരണയും ഉണ്ടായിരുന്നത് തെരുവു പട്ടികള്‍ക്കായിരുന്നു. ഇപ്പോള്‍ അവര്‍ മനുഷ്യരെ കടിക്കുന്നവരായി മാറിയതിനു പിന്നിലും കാരണമുണ്ടെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

മനേകാ ഗാന്ധിക്കെതിരെയും

മനേകാ ഗാന്ധിക്കെതിരെയും

തെരുവ് നായ്ക്കളോട് അലിവ് കാണിക്കണമെന്ന് പറയുന്ന മനേകാ ഗാന്ധിയോടും ജോയ് മാത്യുവിന് പറയാനുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് തെരുവില്‍ കഴിഞ്ഞിരുന്ന ദരിദ്രരുടെ വന്ധ്യംകരണം നടത്തുന്നതിനു നേതൃത്വം നല്‍കിയ മേനകയുടെ ഭര്‍ത്താവ് സഞ്ജയെ ഓര്‍ക്കേണ്ടിയിരിക്കുന്നു. അന്നു അതു പാടില്ലെന്ന് പറയാന്‍ പറ്റാത്ത മേനകയ്ക്ക് ഇതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നാണ് താരം പറയുന്നത്.

ആരെയാണ് ചങ്ങലയ്ക്കിടേണ്ടത്?

ആരെയാണ് ചങ്ങലയ്ക്കിടേണ്ടത്?

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന നമ്മളെയോ അല്ലെങ്കില്‍ മാലിന്യ നിര്‍മാര്‍ജ്ജനമല്ല മെട്രോ വികസനമാണ് നമുക്ക് വേണ്ടതെന്നു പറയുന്ന അധികാരികളെയോ, ആരെയാണ് ചങ്ങലക്കിടേണ്ടതെന്ന് ജോയ് മാത്യു ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+