Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവര്‍ കിറ്റ് കൊടുക്കുന്നു'

കോഴിക്കോട്: ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും വന്ദേഭാരത് എക്‌സ്പ്രസിനെ കുറിച്ചാണ് ചര്‍ച്ച. കഴിഞ്ഞ ദിവസം ട്രെയിനിന്റെ ആദ്യ ഷെഡ്യൂളുകളെ കുറിച്ചുള്ള വിവരം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്ദേഭാരത് എക്‌സ്പ്രസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. ചിലര്‍ അനുകൂലിക്കുമ്പോള്‍ മറ്റ് ചിലര്‍ പ്രതികൂലിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെത്തിയ വന്ദേഭാരത് എക്‌സ്പ്രസ് സില്‍വര്‍ ലൈനിന് ബദലാകില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു. അതിനു കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. ജോയ് മാത്യുവിന്റെ ഈ പോസ്റ്റ് പരോക്ഷമായി സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഒരു വിമര്‍ശനം കൂടിയാണ്.

joy mathew

അതേസമയം, ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിച്ച് വൈറലാണ് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. കഴിഞ്ഞ ദിവസം നടന്‍ ഹരീഷ് പേരടിയും വന്ദേഭാരതിനെ കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരണം പങ്കുവച്ചിരുന്നു. വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ചുള്ള വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ ബി ജെ പിയുടെ വര്‍ഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ ബി ജെ പിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യുമെന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്, - എനിക്ക് 53 വയസ്സുകഴിഞ്ഞു ...ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ ബി ജെ പിയുടെ വര്‍ഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ ബി ജെ പിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും...

ഇല്ലെങ്കില്‍ ബി ജെ പിക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും...കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, വന്ദേഭാരത് കെ റെയിലിന് പരകമാകില്ല എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇടത് പ്രൊഫൈലുകളാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തുന്നത്.

കെ റെയില്‍ കേരളത്തിന് അനിവാര്യമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. വന്ദേ ഭാരത് കെ റെയിലിന് പകരമാകില്ല. കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ സഞ്ചരിച്ച് തിരിച്ചെത്താന്‍ കഴിയുന്ന കെ റെയിലും വന്ദേഭാരത് ട്രെയിനും തമ്മില്‍ താരതമ്യത്തിന് പോലും സാധ്യതയില്ല.

കേരളത്തെ മുഴുവനും ഒറ്റ നഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്ഷ്യം. ഓരോ ഇരുപത് മിനിറ്റിലും കേരളത്തിന്റെ രണ്ടു ഭാഗത്തേക്കും ട്രെയിനുണ്ടാകും. കേരളത്തിന് അനിവര്യമായ പദ്ധതിയാണിത്. ഇന്നല്ലെങ്കില്‍ നാളെ ഇതു വന്നേ തീരുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+