• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികളെ മൂന്നായി തിരിച്ച് ക്വാറന്‍റീന്‍ ചിലവ് സര്‍ക്കാര്‍ വഹിക്കണം; നിര്‍ദ്ദേശവുമായി ജോയി മാത്യൂ

തിരുവന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്‍റീന് ഫീസ് ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ നീക്കത്തിനിതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. പ്രതിദിന കോവിഡ് അവലോകന പത്രസമ്മേളനത്തിലായിരുന്നു ഫീസ് ഏര്‍പ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പുനർവിചിന്തനം നടത്തണമെന്നാണ് സിനിമാ താരം ജോയ് മാത്യു അഭിപ്രായപ്പെടുന്നത്. പ്രവാസികളെ മുന്നായി തിരിച്ച് ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പലതും സ്വാഗതാർഹമാണ്

പലതും സ്വാഗതാർഹമാണ്

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഇന്ന് കാണുന്ന വിധം വികാസനോന്മുഖമാക്കി മാറ്റിയ പ്രവാസി സമൂഹം അന്യരാജ്യങ്ങളിൽ കൊറോണ വൈറസ് രോഗത്താൽ ദിനംപ്രതി മരണപ്പെടുകയാണ് .ജന്മനാട്ടിലേക്കുള്ള അവരുടെ തിരിച്ചുവരവിനെ സജീവമാക്കാൻ കേന്ദ്ര-കേരള ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ പലതും സ്വാഗതാർഹമാണ്.

പുനർവിചിന്തനം നടത്തണം

പുനർവിചിന്തനം നടത്തണം

എന്നാൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾ അവരുടെ ക്വറന്റൈൻ ചെലവുകൾ സ്വയം വഹിക്കണമെന്ന് പറയുന്ന സംസ്ഥാന സർക്കാർ അക്കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തണം. പ്രവാസി സന്നദ്ധസംഘടനയായ കെ എം സി സി യുടെ സഹകരണത്തോടെ ദുബായ് ഗവൺമെൻറ് സൗജന്യമായാണ് ക്വാറന്റൈൻ ശുശ്രൂഷകൾ നൽകുന്നത് .

പരിഹാരം കാണേണ്ടതല്ലേ

പരിഹാരം കാണേണ്ടതല്ലേ

ഇന്നത്തെ അവസ്ഥയിൽ തിരിച്ചുവരുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റൈൻ ചെലവ് വഹിക്കുവാൻ ഗവൺമെന്റിനു സാധിക്കില്ല എന്നത് ഒരു യാഥാർഥ്യമായിരിക്കാം. എന്നാൽ ഒരു ന്യായചിന്തയിലൂടെ ഇതിനൊരു പരിഹാരം കാണേണ്ടതല്ലേ ? പ്രവാസികൾ എന്നത് ഒരു പൊതു വിഭാഗമായി കാണുന്നത് കൊണ്ടുള്ള പ്രശ്നമാണിത്

വ്യത്യസ്ത സാമ്പത്തിക വിഭാഗം

വ്യത്യസ്ത സാമ്പത്തിക വിഭാഗം

പ്രവാസികളിൽത്തന്നെ വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളുണ്ട് .

1.ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളികൾ /തൊഴിൽ നഷ്ടപ്പെട്ടവർ /ഇടത്തരം വരുമാനക്കാർ

2.മധ്യവർഗ്ഗ ജീവിതം നയിക്കുന്ന പ്രൊഫഷണലുകൾ

3.ബിസിനസുകാർ/ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ

cmsvideo
  No More Free quarantine for Expats says Kerala CM Pinarayi Vijayan | Oneindia Malayalam
  മനുഷ്യത്വപരമായിരിക്കുകയില്ലേ ?

  മനുഷ്യത്വപരമായിരിക്കുകയില്ലേ ?

  ഇവരുടെയൊക്കെ വരുമാനക്കണക്കുകൾ നോർക്കയിൽ ലഭിക്കുമല്ലോ ? അതനുസരിച്ചു ഒന്നാമത് പറഞ്ഞ വിഭാഗമായ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തൊഴിലാളികളുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ക്വറന്റൈൻ ചെലവുകൾ ഗവർമെന്റ് വഹിക്കുകയും സാമ്പത്തികമായി കഴിവുള്ളവരിൽ നിന്നും അവരുടെ ചികിത്സാ ചെലവുകൾ ഈടാക്കുകയും ചെയ്യുന്നത് കുറച്ചുകൂടി മനുഷ്യത്വപരമായിരിക്കുകയില്ലേ ?

  ചരിത്രം കുറിക്കാന്‍ കോണ്‍ഗ്രസ്; 50 ലക്ഷം പേരെ അണിനിരത്തി വമ്പന്‍ സമരം, നാളെ രാവിലെ 11 മുതല്‍ 2 വരെ

  English summary
  Actor Joy mathew's suggetion regarding expats quarantine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X