' മറ്റൊരു ക്ലബിൽ എനിക്ക് അംഗത്വമുണ്ട്,അംഗത്വഫീസ് തിരച്ചു തരണം';'അമ്മ'ക്ക് കത്തയച്ച് ജോയ് മാത്യു
കൊച്ചി; സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ' ഒരു ക്ലബ്ബാണെങ്കിൽ അതിൽ അംഗത്വം വേണ്ടതില്ലെന്ന് നടൻ ജോയ് മാത്യു.മാന്യമായ മറ്റൊരു ക്ലബിൽ അംഗമായതിനാൽ അമ്മ എന്ന ക്ലബ്ബിൽ തനിക്ക് അംഗത്വം വേണ്ടെന്ന് കാണിച്ച് ജോയ് മാത്യു സംഘടനയ്ക്ക് കത്തയച്ചു. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്നും കത്തിൽ ആവ്ശ്യപ്പെട്ടിട്ടുണ്ട്.

കത്തിൻറെ പൂർണരൂപം ഇങ്ങനെ-
ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി,
കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്ററിംഗിൽ തൊഴിൽപരമായ ബാധ്യതകളാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തിൽ താങ്കൾ 'അമ്മ' ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവർത്തനങ്ങൾ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. 'അമ്മ' എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.ക്ലബ്ബിന്റെ പ്രവർത്തന രീതിയും ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ.നിലവിൽ മാന്യമായ മറ്റൊരു ക്ലബ്ബിൽ അംഗത്വം ഉള്ള എനിക്കുള്ള സ്ഥിതിക്ക് 'അമ്മ' എന്ന ക്ലബ്ബിൽകൂടി ഒരു അംഗത്വം ഞാൻ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ. ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു
എന്ന്
ജോയ് മാത്യു
(ഒരു സാദാ മെമ്പർ )
വിജയ് ബാബു വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു അമ്മ എന്നത് ഒരു ക്ലബ് ആണെന്ന് സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചത്. വിജയ് ബാബുവിന് കൊച്ചിയിൽ തന്നെ കുറേ ക്ലബുകളിൽ അംഗത്വമുണ്ട് അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ലല്ലോ. അമ്മയും ക്ലബ് ആണ്. കോടതി വിധി അനുസരിച്ച് മാത്രമേ വിജയ് ബാബുവിനെതിരെ നടപടിയെടുക്കൂ എന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
അതേസമയം സംഘടന ക്ലബ് ആണെന്ന പരാമർശത്തിനെതിരെ വലിയ വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നടനും എംഎൽഎയുമായ ഗണേഷ് കുമാർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പ്രസ്താവന വളരെ വേദനിപ്പിച്ചു എന്നുമാണ് ഗണേശ് കുമാർ ക പറഞ്ഞത്.'അമ്മ ഒരു ക്ലബ് അല്ല.എന്റെ അറിവിൽ അമ്മ ഒരു ചാരിറ്റബിൾ സംഘടനയാണ്. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തിൽ അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് മോഹൻലാലും ഇടവേള ബാബുവും വ്യക്തമാക്കണം'എന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.
'ദിസ് ഈസ് മൈ എന്റെർടെയിൻമെന്റ് എന്നാണോ? മഞ്ജു വാര്യരുടെ ഒരേ പൊളി ചിത്രങ്ങൾ.. വൈറൽ
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications