ലാലിസം പരാജയമായി കാണുന്നത് വികൃത മനസ്സിന്റെ പ്രതിഫലനം
തിരുവനന്തപുരം: മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡായ ലാലിസത്തെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. ലാലിസത്തിന്റെ പേരില്‍ മലയാളത്തിലെ വലിയൊരു നടനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നാണ് ജോയ് മാത്യു പറയുന്നത്. ലാലിനെ പിന്തുണച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയുടെ പേരില്‍ മോഹന്‍ലാലിനെ നിരന്തരം വേട്ടയാടുകയാണ് മലയാളികള്‍. മോഹന്‍ലാല്‍ എന്ന വ്യക്തിയെ മറന്നുകൊണ്ടാണ് അദ്ദേഹത്തിനുനേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

ലാലിസം മോഹന്‍ലാല്‍ എന്ന നടന്റെ പരാജയമായി എണ്ണുന്നത് മലയാളിയുടെ വികൃത മനസ്സിന്റെ പ്രതിഫലനമാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയ്ക്ക് നല്‍കിയ നല്ല കാര്യങ്ങള്‍ മറക്കരുത്. ഒരുപാട് നന്മകള്‍ ചെയ്ത ഒരാള്‍ ഒരു തെറ്റ് ചെയ്താല്‍ അയാള്‍ ചെയ്ത എല്ലാ നന്മകളും മറക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരാണ് മലയാളികള്‍ എന്നും ജോയ് മാത്യു പറഞ്ഞു.
ലാലിസം ഒരുപക്ഷെ പരാജയമായിരിക്കാം. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്‍ പരാജയമല്ലെന്നും അദ്ദേഹം പറയുന്നു. അര്‍ഹതയില്ലാതെ പണം പറ്റുന്ന എല്ലാവര്‍ക്കും മോഹന്‍ലാല്‍ കാണിച്ച മനസ്സാണ് ലാലിസം എന്ന പരിപാടിയിലൂടെ നമുക്ക് ഈ നടന്‍ കാണിച്ചുതന്ന മാതൃക എന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications