കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാറേ...സാറേ..സര്...സാാാ..സുരുവിനെക്കുറിച്ച് നടന്‍ ജോയ് മാത്യു പറയുന്നതിങ്ങനെ

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ ഹിന്ദി തര്‍ജ്ജമയെ ചൊല്ലിയുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും തീരുന്നില്ല. സോഷ്യല്‍ മീഡിയ കെ.സുരേന്ദ്രനെ പരിഹസിച്ചു കൊന്നു എന്നു തന്നെ പറയാം. കെ.സുരേന്ദ്രന് ഹിന്ദി അറിയില്ലെന്നു പറഞ്ഞായിരുന്നു കളിയാക്കല്‍. അറിയുന്നവനെ കൊണ്ട് പണിയെടുപ്പിച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കുമെന്നുള്ള പരിഹാസങ്ങള്‍ വേറെയും.

എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത്രയ്ക്കങ്ങ് വിമര്‍ശിക്കേണ്ട കാര്യമുണ്ടായിരുന്നോ. ഇതു ചോദിക്കുന്നത് മറ്റാരുമല്ല പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. നടന്‍ ജോയ് മാത്യുവിന് സുരുവിനെക്കുറിച്ച് ചിലതു പറയാനുണ്ട്. സാറേ...സാറേ...സര്...സാാാ എന്നു തലക്കെട്ടോടെയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഉത്തരേന്ത്യയില്‍ നിന്നും കെട്ടിയെഴുന്നള്ളുന്ന നേതാക്കള്‍ ഇവിടെവന്ന് പ്രസംഗിക്കുമ്പോള്‍ തര്‍ജ്ജമ ചെയ്യുന്ന പലര്‍ക്കും തെറ്റാറുണ്ട്. അതൊരു വലിയ പാതകമായി തനിക്ക് തോന്നുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

സാറേ...സാറേ...സര്...സാാാ

സാറേ...സാറേ...സര്...സാാാ

സാറേ...സാറേ...സര്...സാാാ എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരിക്കും പരിഭാഷ തന്നെയാണോ ഇവിടുത്തെ പ്രശ്‌നം എന്നും അദ്ദേഹം ചോദിക്കുന്നു.

തെറ്റാര്‍ക്കും പറ്റും

ഉത്തരേന്ത്യയില്‍ നിന്നും കെട്ടിയെഴുന്നള്ളുന്ന നേതാക്കള്‍ ഇവിടെവന്ന് പ്രസംഗിക്കുമ്പോള്‍ തര്‍ജ്ജമ ചെയ്യുന്ന പലര്‍ക്കും തെറ്റാറുണ്ട്. അതൊരു വലിയ പാതകമായി തനിക്ക് തോന്നുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മുന്‍പും സുരേന്ദ്രന്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്

മുന്‍പും സുരേന്ദ്രന്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്

സുരേന്ദ്രന്‍ ഇപ്പോള്‍ മാത്രമല്ല ഇതിനുമുന്‍പും പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് മനസിലാകും. ഇത്തരം തെറ്റുകള്‍വെച്ച് ഒരാളെ പരിഹസിക്കാം, പക്ഷെ, അതൊരു അതിഭീകര വീഴ്ചയായി കാണേണ്ടതില്ലെന്നും ജോയ് മാത്യു പറയുന്നു.

മനോരോഗമാണിത്

മനോരോഗമാണിത്

അയല്‍ക്കാരന്റെ വീഴ്ച കാണുന്നതില്‍ അതിയായി സന്തോഷിക്കുന്ന മലയാളിയെ മനോരോഗിയായി കാണാം. മുന്‍പ് നികേഷ് കുമാറിന്റെ കാര്യത്തില്‍ സംഭവിച്ചത് ഓര്‍മ്മിപ്പിച്ചാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയക്കാരെ പരിഹസിച്ചു

രാഷ്ട്രീയക്കാരെ പരിഹസിച്ചു

നമ്മള്‍ തിരഞ്ഞെടുത്ത് ദില്ലിയിലോട്ട് അയക്കുന്ന നമ്മുടെ ജനപ്രതിനിധികള്‍ എന്ത് ഹിന്ദിയിലായിരിക്കും നമ്മുടെ കാര്യങ്ങള്‍ അവിടെ അവതരിപ്പിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു. ജനപ്രതിനിധികള്‍ പറയുന്ന അവരുടെ മാതൃഭാഷ തര്‍ജ്ജമ ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടാകുമെന്നാണ് തന്റെ അറിവ്.

സുരേന്ദ്രന്റെ വീഴ്ച ഒന്നുമല്ല

സുരേന്ദ്രന്റെ വീഴ്ച ഒന്നുമല്ല

സായ്പ് സ്ഥലം വിട്ടിട്ടും സ്പീക്കറെ നോക്കി നമ്മുടെ പണ്ഡിതശിരോമണികള്‍ക്കൊന്നും ഇത്രയും കാലമായിട്ടും പരിഭാഷ കണ്ടെത്താന്‍ കഴിയാത്ത ഒരു വാക്കാണ് സാറേ..സാറേ... ഇപ്പോഴും ഇതു പറഞ്ഞ് നിലവിളിക്കുന്ന പ്രധാനമന്ത്രി അടക്കമുള്ളവരെ കാണുമ്പോള്‍ സുരേന്ദ്രന്റെ വീഴ്ച ഒന്നുമല്ലെന്നും അദ്ദേഹം പറയുന്നു.

സാറേ..എന്ന വാക്കിന്റെ തര്‍ജ്ജമ

സാറേ..എന്ന വാക്കിന്റെ തര്‍ജ്ജമ

കഴിയുമെങ്കില്‍ നമുക്ക് സാറേ എന്ന വാക്കിനു പറ്റിയ മലയാള വാക്ക് കണ്ടുപിടിച്ച് നമ്മുടെ നാടിനെ നാണക്കേടില്‍ നിന്നും രക്ഷിക്കണമെന്നും ജോയ് മാത്യു പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor Joy mathew facebook post talk about K Surendran translation issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X