കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂരിലേത് പ്രാദേശിക പ്രശ്നമായി കാണരുത്; സർക്കാർ മർക്കട മുഷ്ടി വെടിയണമെന്ന് നടൻ ജോയ് മാത്യു!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കീഴാറ്റൂരലേത് വെറും പ്രാദേശിക വിഷയമായി ഒതുക്കരുതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സമരവയല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റേയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമാണ് സമരം ചെയ്യുന്നത് എന്നത് ശരി തന്നെ. പക്ഷെ ഈ ന്യൂനപക്ഷത്തിന് നീതി നിഷേധിക്കുകയാണോ വേണ്ടത്. എല്ലാ സമരവും സംഘടനയും ഉണ്ടായത് ന്യൂനപക്ഷത്തിൽ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച് ആദ്യം ഇതിനൊരു പോംവഴി കണ്ടെത്തുകയാണ് സർക്കകാർ വേണ്ടത്. ഒരാളാണെങ്കിലും പറയുന്നത് ശരിയാണെങ്കില്‍ അവരോടൊപ്പം നില്‍ക്കണം. അതാണ് ഒരു ജനപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ ജയില്‍ പോവണമെങ്കില്‍ പോവാന്‍ തയ്യാറാവണം. അല്ലാതെ മര്‍ക്കട മുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Joy Mathew

ഇത്രയും സജീവമായ ഒരു വയല്‍ പ്രദേശത്തെ എങ്ങനെയാണ് നശിപ്പിക്കാന്‍ തോന്നുന്നത്. ഇത്രയും ജനങ്ങളുടെ സങ്കടത്തിന് മുകളില്‍ കൂടി എങ്ങനെയാണ് വാഹനം ഓടിച്ച് പോവുകയെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിൽ നടക്കുന്ന സമരത്തിന് പൂർണ്ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. റോഡുകള്‍ മാത്രമാണ് വികസനം എന്നത് ശരിയായ നിലപാടല്ല. സര്‍ക്കാര്‍ ആദ്യം ആവശ്യമുള്ളത്ര കുടിവെള്ളം ഉറപ്പാക്കുകയും ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയുമാണ് വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു. ഇതിന് മുന്നെയും കീഴാറ്റൂർ വിഷയത്തിൽ അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

English summary
Actor Joy Mathew visits Kezhattoor strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X