കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വറ്റിത്തീര്‍ന്ന കണ്ണീര്‍, പുകയിലുണങ്ങിയ കുപ്പായം മണിയുടെ ജീവിതം ഇങ്ങനെയായിരുന്നു...

  • By Siniya
Google Oneindia Malayalam News

ചാലക്കുടി: നാടന്‍ പാട്ടുകളിലൂടെയും മിമിക്രിയെയും മലയാളത്തെ ഹരം പിടിപ്പിച്ച് പച്ചയായ മനുഷ്യനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ മരണം മലയാളത്തിന് താങ്ങാനാവാത്ത വേദന തന്നെയാണ്. പ്രത്യേകിച്ച് ചാലക്കുടിയിലെ സാധാരണക്കാരനായ നാട്ടുമ്പുറത്തുക്കാരനെ മറക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാരും കുടുംബവും. മണി കുറിച്ച് പറയുമ്പോള്‍ ഓരോ ആള്‍ക്കും നൂറു നാവു തന്നെയാണ്. എന്നാല്‍ മണിയുടെ ജീവിത കഥ കേട്ടാല്‍ കണ്ണു നനയാത്തതായി ആരുമില്ല.

നേരത്തെ മണി നല്‍കിയ ഇന്റര്‍വ്യൂവിലെ അല്‍പ ഭാഗം. തന്റെ അനുഭവങ്ങളെ തന്നെയായിരുന്നു നാടന്‍ പാട്ടുകളിലൂടെ മണി പുറത്തേക്ക് കൊണ്ടു വന്നത്. ഇത് ജനം അത്രകണ്ട് നെഞ്ചേറ്റി സ്വീകരിച്ചിട്ടുമുണ്ട്.അന്ന് അണിഞ്ഞ മണിയുടെ ദൈവത്തിന്റെ കുപ്പായത്തെ കുറിച്ച് നല്‍കിയ കഥ ഇങ്ങനെയാണ്...

കൂലിവേല

കൂലിവേല

തന്റെ അച്ഛന്‍ കൂലി വേലയ്ക്കു പോയും അമ്മ അടുക്കണ പണിക്ക് സഹായിക്കാന്‍ പോയുമാണ് തങ്ങളെ വളര്‍ത്തിയത്. എന്നാല്‍ പുതിയ വസ്ത്രങ്ങളൊന്നും വാങ്ങി തരാനുള്ള കഴിവ് അച്ഛനോ അമ്മയ്‌ക്കോ ഉണ്ടായിരുന്നില്ല.

പഴയ ട്രൗസര്‍

പഴയ ട്രൗസര്‍

അമ്മ സഹായിക്കാന്‍ പോകുന്ന വീട്ടിലെ കുട്ടികളുടെ പഴയ ഉടുപ്പുകള്‍ കിട്ടുമായിരുന്നു. അതു ധരിച്ചാണ് സ്‌കൂളിലേക്ക് പോയിരുന്നത്.

യഥാര്‍ത്ഥ അവകാശി

യഥാര്‍ത്ഥ അവകാശി

അമ്മ കൊണ്ടുവരുന്ന കുപ്പായമിട്ട് പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകാറ്. ക്ലാസില്‍ ചെല്ലുമ്പോള്‍ വസ്ത്രത്തിന്റെ യഥാര്‍ത്ഥ അവകാശി തന്നെ ഒരു നോട്ടം നോക്കും. ആ നോട്ടത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അവജ്ഞ എന്നും മനസ്സിലുണ്ട്.

അടുത്ത കുട്ടിയോട് പറയുന്നത്

അടുത്ത കുട്ടിയോട് പറയുന്നത്

കീറിയപ്പോള്‍ തന്റെ കുപ്പായം മണിക്ക് കൊടുത്തതാണെന്ന് അടുത്തിരിക്കുന്ന കുട്ടിയോട് കുപ്പായത്തിന്ർറെ യഥാര്പർത്റഥ അവകാശി പയാറുണ്ടെന്ന് മണി നല്‍കിയ ഇന്റര്‍വ്യൂവില്‍ പറയുന്നു.

സങ്കടം പമ്പ കടക്കും

സങ്കടം പമ്പ കടക്കും

കുട്ടികള്‍ പരിഹാസത്തോടെ പറയുമെങ്കിലും ഒരു കുപ്പായം കിട്ടിയ സന്തോഷത്തില്‍ തന്‍െ സങ്കടം പമ്പ കടക്കും. മുതിർന്നതില്ർപ്പിന്നെ തനിക്ക് എത്ര വലിയ ദു;ഖം വന്നാലും അത് ദു:ഖമായിട്ട് തോന്നാറില്ല. ചെറുപ്പത്തില്‍ തന്നെ ഒരുപാട് ദു:ഖം അനുഭവിച്ച് വളര്‍ന്നു കൊണ്ടാവാം അങ്ങനെ തോന്നുന്നത്.

ചേച്ചിമാരും ഇങ്ങനെ

ചേച്ചിമാരും ഇങ്ങനെ

മറ്റുള്ളവരുടെ കുപ്പായം ധരിച്ചു പോകുന്നതില്‍ തന്നെക്കാള്‍ വിഷമിച്ചത് തന്റെ ചേച്ചിമാരാണെന്ന് മണി പറയുന്നു.

കുടുംബത്തിലെ ഏഴാമന്‍

കുടുംബത്തിലെ ഏഴാമന്‍

ചാലക്കുടി ചേനത്തോട് കുന്നത്തുശ്ശേരി വീട്ടില്‍ ഏഴാമനായാണ് മണി ജനിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങിയിരുന്നു.

ദാരിദ്ര്യം പിടിമുറുക്കിയത്

ദാരിദ്ര്യം പിടിമുറുക്കിയത്

അന്ന് ദാരിദ്ര്യം തന്നെയായിരുന്നു. അത് എല്ലാത്തരത്തിലും ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരുന്നുവെന്ന് മണി ഓര്‍ത്ത് പറയുന്നു. തനിക്ക് ഉണ്ടായിരുന്നത് ഒരു ട്രൗസറും ഷര്‍ട്ടുമായിരുന്നു.

പുകയിലുണങ്ങിയ വസ്ത്രം

പുകയിലുണങ്ങിയ വസ്ത്രം

സ്‌കൂളില്‍ നിന്ന് വന്നാലുടന്‍ വസ്ത്രം കഴുകി അടുക്കളയിലെ അടുപ്പിന്റെ മുകളില്‍ തൂക്കിയിട്ട ഉണക്കിയാണ് ഉപയോഗിക്കാറ്.

English summary
actor kalabhavan mani as a driver during school time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X