കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മദ്യസല്‍ക്കാരത്തില്‍ നടനും സുഹൃത്തുക്കളും, പോലീസ് 5 പേരെ ചോദ്യം ചെയ്യുന്നു

  • By Siniya
Google Oneindia Malayalam News

ചാലക്കുടി: നാടന്‍ പാട്ടിലൂടെയും അഭിനയത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതകളേറുന്നു. വീടിനോടുത്തുള്ള ഔട്ട്ഹൗസില്‍ നടത്തിയ മദ്യ സല്‍ക്കാരത്തില്‍ മലയാളത്തിലെ മറ്റൊരു നടനും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന അവര്‍ക്കാര്‍ക്കും യാതൊരു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല, മണിയുടെ മരണ ശേഷം പോലീസിന് വന്ന ഫോണ്‍ കോളാണ് പോലീസിനെ സംശയിപ്പിച്ചത്. മണിയുടെത് സ്വഭാവിക മരണമല്ലെന്നായിരുന്നു അജ്ഞാതന്‍ ഫോണിലൂടെ അറിയിച്ചത്.

മദ്യസല്‍ക്കാരം

മദ്യസല്‍ക്കാരം

ചാലക്കുടിയിലെ വീടിനടുത്തുള്ള ഔട്ട്ഹൗസിലായിരുന്നു മണിയും സുഹൃത്തുക്കളും മദ്യസല്‍ക്കാരം നടത്തിയത്. മിമിക്രിയിലൂടെ സിനിമാം രംഗത്തേക്ക് വന്ന ഒരു നടനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ദുരൂഹതകളേറുന്നു

ദുരൂഹതകളേറുന്നു

മദ്യ കഴിച്ചതിനെ തുടരന്ന് മറ്റ് സുഹൃത്തുക്കള്‍ക്കൊന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ മണിയുടെ ശരീരത്തില്‍ മാത്രം വിഷാംശം എങ്ങനെ എത്തി എന്ന കാര്യത്തില്‍ ദുരൂഹതകളേറുന്നു.

പോലീസ് സംശയിച്ചത്

പോലീസ് സംശയിച്ചത്

മണിയുടെ മരണ ശേഷം പോലീസിന് വന്ന അജ്ഞാത കോളാണ് സംശയത്തിന് ഇടയാക്കിയത്. മണിയുടെ സ്വാഭാവിക മ രണമല്ലെന്നായിരുന്നു ഫോണ്‍കോള്‍.

പോലീസ് ചോദ്യം ചെയ്തു

പോലീസ് ചോദ്യം ചെയ്തു

മരണവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ചുപേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മണിയോടപ്പം സംഭവ ദിവസം ഉണ്ടായിരുന്ന നടനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്യുന്നത്. ചാലക്കുടി സ്‌റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍.

സീല്‍ ചെയ്തു

സീല്‍ ചെയ്തു

ചാലക്കുടി പുഴയോരത്തെ മണിയുടെ പാഡി യെന്ന താല്‍കാലിക വസതിയിലാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇത് പോലീസ് പരിശോധിച്ച് സീല്‍ ചെയ്തു.

മദ്യം വാങ്ങിയത്

മദ്യം വാങ്ങിയത്

മണിയും സുഹൃത്തുക്കളും എവിടെ നിന്നാണ് മദ്യം വാങ്ങിയെതെന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

വിഷം കലര്‍ന്നതായി കരുതുന്നില്ല

വിഷം കലര്‍ന്നതായി കരുതുന്നില്ല

മറ്റാര്‍ക്കും വിഷബാധ ഏല്‍ക്കാത്ത സാഹചര്യത്തില്‍ മദ്യത്തില്‍ വിഷമുള്ളതായി പോലീസ് സംശയിക്കുന്നില്ല. ഇതേ സമയം സുഹൃത്തുക്കള്‍ക്ക് ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ലെന്നും പോലീസ് പറഞ്ഞു.

English summary
actor kalabhavan mani's death police questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X