കലാഭവന്‍മണിയില്‍ നിന്ന് 22പവന്റെ വള പിടിച്ചടുത്തു
നെടുമ്പാശ്ശേരി: ഇത് സ്വര്‍ണക്കടത്തിന്റ കാലമാണ്. അടുത്തിടെ നെടുമ്പാശ്ശേരിയില്‍ നിന്ന് പിടച്ചെടുത്ത സര്‍ണത്തിന് കയ്യും കണക്കുമില്ല. സെലിബ്രേറ്റികളെല്ലാം ഇതില്‍ പ്രതിപ്പട്ടികയില്‍ വന്നുപെടാറുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്. അപ്പോഴാണ് വിദേശയാത്ര കഴിഞ്ഞെത്തിയ സിനമാ താരം കലാഭവന്‍ മണി അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണം അണിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മണിയുടെ കഴുത്തില്‍ സ്വര്‍ണച്ചെയ്‌നും കയ്യില്‍ വളയുമുണ്ടായിരുന്നു. പരിശോധനയുടെ ഭാഗമായി വള സ്വര്‍ണമാണോ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ മണി തട്ടിക്കയറിയതും വാര്‍ത്തയായി. സ്വര്‍ണമാണോയെന്ന് പരിശോധിച്ചോളൂ എന്ന പറഞ്ഞ് മണി വള അവിടെ ഊരിവച്ച് പോയി.

പരിശോധനയില്‍ മണി അണിഞ്ഞത് 22.6 പവന്‍(182ഗ്രാം) സ്വര്‍ണമാണ് എന്ന് കസ്റ്റംസ് കണ്ടത്തി. ഇതിന് വിപണിയില്‍ 5,13,000 രൂപയാണ് വില. നിയമപരമായി ആറ് മാസമെങ്കിലും വിദേശത്ത് കഴിഞ്ഞ പുരുഷന്മാര്‍ക്ക് മാത്രമെ അരലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കൊണ്ടുവരാന്‍ അനുമതിയുള്ളൂ. എന്നാല്‍ മണി കുവൈത്തില്‍ ആറ്മാസം കഴിഞ്ഞിട്ടില്ല് എന്നതിന് തെളിവുകളുണ്ട്.
ഇവിടെ നിന്ന് കൊണ്ടുപോകുന്ന ആഭരണമാണെങ്കില്‍ കസ്റ്റംസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും മടങ്ങിവരുമ്പോള്‍ അത് കാണിക്കുകയും വേണം. ഇതും മണിയുടെ കയ്യിലില്ല.
പിടിച്ചടുത്ത 22.6 പവന്‍ സ്വര്‍ണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് മണിക്ക് നോട്ടീസ് അയക്കും.
അതേസമയം വള വര്‍ഷങ്ങളായി തന്റെ കയ്യിലുള്ളതാണെന്നും അഞ്ചര പവന്‍ മാത്രമെ അതില്‍ സ്വര്‍ണമായുള്ളൂവെന്നുമാണ് മണിയുടെ പ്രതികരണം. വള പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ഊരിക്കൊടുക്കുക മാത്രമാണ് ചെയ്‌തെന്നും മണി പറഞ്ഞു.












Click it and Unblock the Notifications