• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കലാഭവന്‍ മണിയുടെ ഉള്ളില്‍ വിഷം ചെന്നു എന്നുള്ളത് വാസ്തവമാണ്; തുറന്ന് പറച്ചിലുമായി രാമകൃഷ്ണന്‍

ചാലക്കുടി: ചേട്ടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചും തനിക്ക് ഒരു കലാകാരന്‍ എന്ന നിലയില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് ആര്‍എല്‍വി രാമകൃഷ്ണന്‍. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരാണ് ഞങ്ങള്‍. ദൈവം ഞങ്ങള്‍ക്ക് അല്‍പം കലാവാസന തന്ന്, അതുകൊണ്ട് ജീവിച്ചോളാന്‍ പറഞ്ഞു. അതിനും സമ്മതിക്കാതിരുന്നതിനാല്‍ പിന്നെ എന്ത് ചെയ്യും. എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് പോലും ചിന്തിക്കാന്‍ തോന്നി. അങ്ങനെയാണ് ഒരു ദുര്‍ബല നിമിഷത്തില്‍ മരിക്കാന്‍ തോന്നിയതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

കലാഭവന്‍ മണി

കലാഭവന്‍ മണി

ചേട്ടന്‍ കലാഭവന്‍ മണി വലിയ കലാകാരനായത് കൊണ്ട് ആരും ഒരു ഔദാരവ്യും കാണിച്ചിട്ടില്ല. ഒരു പത്ത് മിനിട്ട് തരണം, രണ്ട് പാട്ട് പാടാനുള്ള അവസരം തരണം എന്നൊക്കെ ചേട്ടനും ഞാനും ഉത്സവപ്പറമ്പുകളില്‍ ചെന്ന് ഭാരവാഹികളോട് യാചിക്കുന്നത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ചിലര്‍ സമ്മതിക്കുമ്പോള്‍ ചിലര്‍ ആട്ടിയോടിക്കും. തല്ലൊക്കെ കിട്ടിയ അവസരങ്ങള്‍ വരേയുണ്ടെന്നും രാമകൃഷ്ണന്‍ പറയുന്നു.

വലിയ ആഗ്രഹം

വലിയ ആഗ്രഹം

ഏതെങ്കിലുമൊരു അമ്പലത്തിലെ ഉത്സവ പരിപാടികളിലെ നോട്ടീസില്‍ പേരുവെച്ച് പരിപാടി അവതരിപ്പിക്കണം എന്നത് ചേട്ടന്‍റെ വലിയ ആഗ്രഹമായിരുന്നു. പിന്നീട് ഭാഗ്യത്തിന് ചേട്ടന്‍ സിനിമയിലെത്തി. അതോടെ ചേട്ടനെ എല്ലാവരും അറിഞ്ഞു. ഒരു നര്‍ത്തകനായ എനിക്ക് മണിയുടെ അനുജന്‍ എന്ന മേല്‍വിലാസമാണ് ലഭിച്ചത്. അത് വലിയൊരു ഭാഗ്യമാണ്.

 കോളേജില്‍ പോകാന്‍

കോളേജില്‍ പോകാന്‍

ഞാന്‍ കോളേജില്‍ പോകാന്‍ തുടങ്ങിയതിന് ശേഷമാണ് ചേട്ടന് മിമിക്രിയും സിനിമയും അതിലൂടെ വരുമാനമൊക്കെ ആയി തുടങ്ങിയത്. ചേട്ടനെ പോലെ പല ജോലിയും ചെയ്തായിരുന്നു അതുവരെ ഞാന്‍ പഠിച്ചിരുന്നത്. അതിരാവിലെ തന്നെ ചാലക്കുടി ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ കഴുകാന്‍ പോവും. ഒരു ഓട്ടോയ്ക്ക് 2 രുപയായിരുന്നു കൂലി. പത്ത് ഓട്ടോറിക്ഷ കഴുകിയ ശേഷമാണ് സ്കൂളില്‍ പോവുന്നത്.

എന്ത് ത്യാഗത്തിനും

എന്ത് ത്യാഗത്തിനും

സ്കൂള്‍ വിട്ട് വന്നതിന് ശേഷം ഒരു ചിട്ടിക്കമ്പനിക്ക് വേണ്ടി പൈസ പിരിവ്. അവധി ദിവസങ്ങളില്‍ കൂലിപ്പണിയും എടുത്ത്. ഇത്തരം കഷ്ടപ്പാടുകള്‍ക്കിടയിലും വലിയ കലാകാരനായി പേരെടുക്കണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതിന് വേണ്ട് എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു. ജാതി വിവേചനവും അയിത്തവും കുട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട്.

ഇറങ്ങിപ്പോവാന്‍ പറഞ്ഞു

ഇറങ്ങിപ്പോവാന്‍ പറഞ്ഞു

ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് ഡാന്‍സ് പഠിക്കാന്‍ പോയി. അവിടെ ഒരു മാഷ് ഡാന്‍സ് പഠിപ്പിക്കാന്‍ വരാറുണ്ടായിരുന്നു. താല്‍പര്യം കൊണ്ട് ഞാനും അവിടെ പോയി. അപ്പോള്‍ വീട്ടുകാര്‍ എന്നോട് ചോദിച്ചു നീ ഏതാന്ന്. രാമന്‍റെ മകനാന്ന് അറിഞ്ഞപ്പോള്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞു. അന്നേരം വിഷമം തോന്നിയെങ്കിലും അവിടെ ഇരിക്കാന്‍ യോഗ്യനല്ലെന്ന് എനിക്ക് അറിയാമായിരുന്നു.

സൗജന്യമായി

സൗജന്യമായി

എന്നിട്ടും പിറ്റേ ദിവസവും ഞാന്‍ പോയി ദുരെ നിന്ന് മാഷ് പഠിപ്പിക്കുന്നത് കണ്ട്. പിന്നീട് മാഷിന്‍റെ മനസ്സലിഞ്ഞ് അദ്ദേഹം എന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് സൗജന്യമായി ഡാന്‍സ് പഠിക്കാന്‍ വിളിച്ചു. അങ്ങനെ മാഷിന്‍റെ വീട്ടില്‍ പോയി ഡാന്‍സ് പഠിച്ചു തുടങ്ങി. ആര്‍എല്‍വി ആനന്ദ് എന്നാണ് മാഷിന്‍രെ പേര്. ചേട്ടന്‍ പറഞ്ഞിട്ടുള്ളതിലും കഠിനമായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറയുന്നു.

ചെഗുവേര

ചെഗുവേര

കാലങ്ങളായി ഞങ്ങള്‍ ഇടതുപക്ഷ അനുഭാവികളാണ്. അച്ഛന്‍റെ പേരില്‍ ചാലക്കുടിയില്‍ ചേട്ടന്‍ ഒരു സ്മാരകം ഉണ്ടാക്കിയപ്പോള്‍ അതില്‍ വെച്ച മൂന്ന് പ്രതിമകളിലൊന്ന് ചെഗുവേരയുടേതാണ്. ചേട്ടന്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന വാര്‍ത്തയുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു അവഗണന നേരിടേണ്ടി വന്നത്. ഇടത് പക്ഷം ഭരിക്കുമ്പോഴാണ് ചേട്ടന് നല്ല നടനുള്ള അവാര്‍ഡ് കൊടുക്കാതെ തഴഞ്ഞതെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

നാടന്‍ പാട്ടുകള്‍

നാടന്‍ പാട്ടുകള്‍

ഫോക്ലോര്‍ അക്കാദമി എല്ലാവര്‍ഷവും നാടന്‍പാട്ട് കലാകാരന്‍മാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നുണ്ടല്ലോ. എന്തേ കലാഭവന്‍ മണിക്ക് ഒരു അവാര്‍ഡ് കൊടുത്തില്ല. എത്രയോ നാടന്‍ പാട്ടുകള്‍ പാടി ഹിറ്റാക്കിയ കലാകാരനാണ് അദ്ദേഹമെന്നും രാമകൃഷ്ണന്‍ ചോദിക്കുന്നു. മണിച്ചേട്ടന്‍റെ മരണത്തില്‍ നിന്നും ഞങ്ങള്‍ ഇതുവെരെ കരകയറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചേട്ടന്‍ പോയതോടെ

ചേട്ടന്‍ പോയതോടെ

ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയത് പോലെ ഏഴാം കൂലികളായി. സാമ്പത്തിക സഹായം മാത്രമല്ല. ചേട്ടന്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ട് എന്ന തോന്നല്‍ ഉണ്ടായിരുന്നു. മോള്‍ ലക്ഷ്മി ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു മണിയുടെ ആഗ്രഹം. അതിനായി അവള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ചേട്ടന്‍ വാങ്ങിയിട്ടിരിക്കുന്ന വീടുകളില്‍ നിന്നുള്ള വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്.

വിഷം ചെന്നിട്ടുണ്ട്

വിഷം ചെന്നിട്ടുണ്ട്

മരിക്കുന്നതിന് മുമ്പ് ചേട്ടന്‍റെ ഉള്ളില്‍ വിഷം ചെന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അത് എങ്ങനെയെന്ന് മാത്രം ഇതുവരെ കണ്ടുപിടിച്ചില്ല. സാക്ഷികളില്ല എന്നാണ് സിബിഐ പറഞ്ഞത്. സാമ്പത്തികം ഉണ്ടെങ്കിലെ കേസ് തുടരാന്‍ സാധിക്കുകയുള്ളു. അതില്ലാത്തത് കൊണ്ട് അന്വേഷണം അവസാനിപ്പിച്ചെന്നും രാമകൃഷ്ണന്‍ പറയുന്നു.

English summary
Actor Kalabhavan Mani was poisoned, Reveals Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X