കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം തുളസിയും ബിജെപിയില്‍... ഇനി ആരൊക്കെ ചേരും?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയില്‍ അംഗത്വ കാമ്പയിന്‍ ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മില്‍ നിന്നാണ് കൂടുതല്‍ കൊഴിഞ്ഞുപോക്കെന്നാണ് റിപ്പോര്‍ട്ട്. സിനിമ മേഖലയില്‍ നിന്നും ബിജെപിയിലെത്തുന്നവരുടെ എണ്ണവും കൂടുകയാണ്.

സിനിമ, സീരിയല്‍ നടനായ കൊല്ലം തുളസിയാണ് ഒടുവില്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡിയാണ് കൊല്ലം തുളസിക്ക് അംഗത്വം നല്‍കിയത്.

Kollam Thulasi

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന സമിതി ഓഫീസില്‍ വച്ചായിരുന്നു ചടങ്ങ്. കോണ്‍ഗ്രസില്‍ നിന്നും സിപിഐയില്‍ നിന്നും ഉള്ള പല പ്രമുഖരും ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.

സിനിമ താരം സുരേഷ് ഗോപി തന്റെ ബിജെപി അനുകൂല നിലപാട് പ്രഖ്യാപിച്ചിട്ട് അധികമായിട്ടില്ല. മോദി ക്ഷണിച്ചാല്‍ മന്ത്രിസഭയില്‍ അംഗമാകും എന്നും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം കേരളത്തിലും ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം കൂടിയിട്ടുണ്ട്.

ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ബി ജയചന്ദ്രന്‍, കേരള സര്‍വ്വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ എസ്‌കെ രാജഗോപാല്‍ തുടങ്ങിയ പ്രമുഖരും കൊല്ലം തുളസിക്കൊപ്പം ബിജെപിയില്‍ അംഗത്വമെടുത്തിട്ടുണ്ട് .

English summary
Actor Kollam Thulasi joined BJP. Party National General Secretary Rajiv Pratap Rudy gave him membership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X