കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍, അനുഭവം പറഞ്ഞ് കൊല്ലം തുളസി

Google Oneindia Malayalam News

മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളെ റോള്‍ മോഡലാക്കി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരമായിരുന്നു ദിലീപ്. അമ്മ സംഘടനയുടെ ഭാഗമായും അല്ലാതെയും ദിലീപിന്റെ സഹായം പലര്‍ക്കും ലഭിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ കൊല്ലം തുളസി തന്നെ ദിലീപ് സഹായിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. ക്യാന്‍സര്‍ ബാധിച്ച സമയത്താണ് തന്നെ ദിലീപ് സഹായിച്ചതെന്ന് തുളസി പറയുന്നു. ദിലീപിന്റെ ആരാധക പേജുകളിലാണ് കൊല്ലം തുളസി പറയുന്ന കാര്യങ്ങളുടെ വീഡിയോ പ്രചരിക്കുന്നത്.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

pic1

2012ലാണ് തനിക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. അന്ന് തന്നെ നേരിട്ട് വിളിച്ചാണ് കാര്യങ്ങള്‍ അന്വേഷിക്കാന്‍ ദിലീപ് തയ്യാറായത്. എനിക്ക് അക്കാര്യം കൊണ്ട് തന്നെ ദിലീപിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. മുമ്പ് പല ഘട്ടത്തിലും ഇക്കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. ദിലീപ് എന്നെ നേരിട്ട് വിളിച്ച് സുഖവിവരം അന്വേഷിച്ച്. ചേട്ടാ എങ്ങനെയുണ്ട് എന്നായിരുന്നു ദിലീപ് തന്നോട് ചോദിച്ചതെന്നും കൊല്ലം തുളസി പറഞ്ഞു.

pic2

നമ്മുടെ പടത്തില്‍ ഒരു ചെറിയ റോളുണ്ട്. പഞ്ചായത്തിന്റെ പ്രസിഡന്റിന്റെ വേഷമാണ്. അഭിനയിക്കാന്‍ പറ്റുമോയെന്ന് ദിലീപ് എന്നോട് ചോദിച്ചു. ചേട്ടന്‍ വന്ന് അഭിനയിച്ചാല്‍ മാത്രമേ അത് രസമാവുകയുള്ളൂ എന്നും ദിലീപ് പറഞ്ഞു. അങ്ങനെ സുഖമില്ലാതെ കിടന്ന എന്നെ ദിലീപ് വിളിച്ച് അഭിനയിപ്പിച്ചു. ആകെ രണ്ടോ മൂന്നോ ദിവസമേ എനിക്ക് ഷൂട്ടിംഗുണ്ടായിരുന്നുള്ളൂ. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് എനിക്ക് ലഭിച്ചതെന്നും കൊല്ലം തുളസി വ്യക്തമാക്കി.

pic3

ആ പ്രതിഫലം അഭിനയിച്ചതിന്റെ പ്രതിഫലമായി ലഭിച്ചതല്ലെന്ന് എനിക്ക്്അറിയാം. ശരിക്കും പറഞ്ഞാല്‍ എന്നെ സാമ്പത്തികമായി സഹായിച്ചതാണ്. മറ്റ് തരത്തില്‍ തന്നാല്‍ ഞാന്‍ വാങ്ങാന്‍ പോകുന്നില്ലെന്ന് ദിലീപ് അറിയാം. യാതൊരു ഔദാര്യവും സ്വീകരിക്കുന്നയാളല്ല ഞാന്‍. അത് അറിഞ്ഞ് കൊണ്ടാവണം പ്രതിഫലം തന്നത് ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു. ദിലീപിന് ഒരു മഹാമനസ്‌കതയും ദയാശീലവും കരുണയുമൊക്കെയുണ്ട്.

pic4

ദിലീപ് ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. അതില്‍ ക്യാന്‍സര്‍ രോഗികള്‍ അടക്കമുള്ളവരുണ്ട്. ക്യാന്‍സര്‍ വന്ന സമയത്ത് എന്നെ സഹായിച്ച ദിലീപിനെ ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്നും കൊല്ലം തുളസി പറഞ്ഞു. അതേസമയം അമ്മയിലെയും സിനിമാ മേഖലയിലെ കലാകാരന്മാരെ സഹായിക്കാനും നേരത്തെ ട്വന്റി 20 എന്ന സിനിമയും ദിലീപ് നിര്‍മിച്ചിരുന്നു. അതിലൂടെയും ഒരുപാട് പേരെ സഹായിച്ചിരുന്നു.

pic5

നടന്‍ ബാബുരാജ് താരസംഘടനയായ അമ്മയുടെ മുമ്പുള്ള അവസ്ഥ അത്ര നല്ലതായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ്. മുമ്പുള്ള നടന്‍ മുകേഷ് പറഞ്ഞ ഒരു കാര്യം കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയിരുന്നുവെന്ന് ബാബുരാജ് പറയുന്നു. അമ്മയില്‍ നിന്ന് ഒരു ലെറ്റര്‍ പാഡ് കൊടുത്തുവിട്ടാല്‍ ചില അസോസിയേഷന്‍ അത് കീറി കളയുന്ന അവസ്ഥയുണ്ടായിരുന്നു. ലെറ്റര്‍ പാഡില്‍ നിന്ന് അമ്മ എന്ന് എഴുതിയിരിക്കുന്നത് മാത്രം കീറി കളയുന്നതായിരുന്നു അവസ്ഥ. ഇക്കാര്യമാണ് മുകേഷ് പറഞ്ഞതെന്നും ബാബുരാജ് പറഞ്ഞു.

pic6

ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന അമ്മയില്‍ നിന്ന് സഹായം കിട്ടുന്നവര്‍ പോലും അതിനെ കുറിച്ച് പറയുന്നില്ല യാഥാര്‍ത്ഥ്യം. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അതില്‍ നിന്നൊക്കെ മാറി. അമ്മയ്ക്ക് ഇപ്പോള്‍ സ്വന്തം കെട്ടിടം ഉണ്ട്. നമ്മളൊക്കെ വലിയ അഭിമാനത്തോടെ നോക്കി കാണുന്ന കാര്യമാണത്. ഒരു വീട് പോലെ കയറി ചെല്ലാനാവുന്ന ഇടം ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും ബാബുരാജ് പറഞ്ഞു.

Recommended Video

cmsvideo
'I don't value hero that questions director': Vinayan about Dileep
pic7

നേരത്തെ നടന്‍ ജയറാമും ദിലീപുമായുള്ള അടുപ്പത്തെ കുറിച്ച് അടുത്തിടെ വെളുപ്പെടുത്തിയിരുന്നു. ലാലു അലക്‌സിലൂടെയായിരുന്നു തങ്ങളുടെ ബന്ധം തുടങ്ങുന്നതെന്ന് ജയറാം പറഞ്ഞിരുന്നു. കലാഭവന്റെ മിമിക്രിയില്‍ ഉള്ള കാലത്ത് ബോംബെ പ്രോഗ്രാമിന് പോവുന്ന സമയത്താണ് പിന്നില്‍ നിന്ന് ഒരാള്‍ വിളിക്കുന്നത്. പേര് ഗോപാലകൃഷ്ണനാണെന്നും പറഞ്ഞു. പിന്നീട് ഇയാള്‍ ലാലു അലക്‌സിന്റെ ശബ്ദം അനുകരിച്ച് തന്നെ അമ്പരിപ്പിച്ചു. അവിടെ തുടങ്ങിയതാണ് ദിലീപുമായുള്ള സൗഹൃദമെന്നും ജയറാം പറഞ്ഞു.

തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

English summary
actor kollam thulasi reveals dileep helped him in the time of cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X