• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി നേതാക്കള്‍ വന്നില്ല; അബ്ദുള്ള കുട്ടിയെ അഭിനന്ദിക്കാന്‍ കൃഷ്ണ കുമാര്‍ എത്തി, പൂചെണ്ട് കൈമാറി

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളില്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നു എപി അബ്ദുള്ളകുട്ടിയുടെ നിയമനം. ദേശീയ വൈസ് പ്രസിഡന്റായിട്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ നിയമിച്ചത്. വര്‍ഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു എന്ന ആക്ഷേപവും ഉയര്‍ന്നു. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എപി അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ബിജെപി ദേശീയ പദവി നല്‍കിയത്.

cmsvideo
  Actor Krishna Kumar congratulates BJP new National Vice President AP Abdullakutty

  കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നു എന്ന പതിവ് പ്രതികരണം മാത്രമാണ് സംസ്ഥാന നേതാക്കളില്‍ നിന്നുണ്ടായത്. എന്നാല്‍ ഇപ്പോള്‍ അബ്ദുള്ളക്കുട്ടിയെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍....

  എന്റെയും കുടുംബത്തിന്റെയും...

  എന്റെയും കുടുംബത്തിന്റെയും...

  തിരുവനന്തപുരത്ത് വച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയെ കണ്ടു. അബ്ദുള്ളക്കുട്ടിക്ക് എന്റെയും കുടുംബത്തിന്റെയും ആശംസകള്‍ എന്നും കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അബ്ദുള്ളകുട്ടിക്ക് പൂച്ചെണ്ട് നല്‍കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. അനുകൂലിച്ചും പ്രതികലിച്ചും ഫോട്ടോയ്ക്ക് താഴെ കമന്റ് വന്നുകൊണ്ടിരിക്കുന്നു.

  സിപിഎം, കോണ്‍ഗ്രസ്, ബിജെപി

  സിപിഎം, കോണ്‍ഗ്രസ്, ബിജെപി

  സിപിഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്ത് അബ്ദുള്ളക്കുട്ടി സജീവമായത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് കൂറുമാറി. ഇപ്പോള്‍ ബിജെപിയിലാണ്. സിപിഎമ്മില്‍ നിന്ന് പുറത്താക്കുമ്പോഴും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച അബ്ദുള്ളകുട്ടിയുടെ നടപടിയാണ് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

  കൂടെ ടോം വടക്കനും

  കൂടെ ടോം വടക്കനും

  സമാനമായ രീതിയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് ടോം വടക്കന്‍. കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലുണ്ടായിരുന്ന വ്യക്തി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തിന്റെ ബിജെപി പ്രവേശനം കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചിരുന്നു.

   പലരിലും മടുപ്പുണ്ടാക്കി

  പലരിലും മടുപ്പുണ്ടാക്കി

  എപി അബ്ദുള്ള കുട്ടിക്കും ടോം വടക്കനും ദേശീയ പദവി നല്‍കി ആദരിച്ചതില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനിടയില്‍ വിവാദം കൊഴുക്കാന്‍ ഇടയാക്കിയിരുന്നു. അബ്ദുള്ളകുട്ടിയുടെ നിയമനം സംസ്ഥാനത്തെ പലരിലും മടുപ്പുണ്ടാക്കിയെന്നും ആര്‍എസ്എസ് ഇതിനെതിരെ ഇടപെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

  നടന്‍ കൃഷ്ണകുമാര്‍

  നടന്‍ കൃഷ്ണകുമാര്‍

  ബിജെപിയിലെ രാഷ്ട്രീയ സാഹചര്യം ഇങ്ങനെ മുന്നോട്ട് പോകവെയാണ് നടന്‍ കൃഷ്ണ കുമാര്‍ തിരുവനന്തപുരത്ത് വച്ച് അബ്ദുള്ളകുട്ടിയെ അഭിനന്ദിച്ചിരിക്കുന്നത്. ബിജെപിയോടുള്ള തന്റെ അടുപ്പം അടുത്തിടെ തുറന്നുപറഞ്ഞ നടനാണ് കൃഷ്ണകുമാര്‍. മോദിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ഏകപക്ഷീയമാണ് എന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

  രണ്ടുകാര്യങ്ങള്‍

  രണ്ടുകാര്യങ്ങള്‍

  അതേസമയം, അബ്ദുള്ളക്കുട്ടിയുടെയും ടോം വടക്കന്റെയും നിയമനത്തിലൂടെ ബിജെപി ദേശീയ നേതൃത്വം രണ്ടു കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഒന്ന് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുകയാണ്. മറ്റൊന്ന് മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുന്നവര്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കുമെന്ന സൂചനയാണ്.

   ടോം വടക്കന്റെ പദ്ധതി

  ടോം വടക്കന്റെ പദ്ധതി

  ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്തി കേരളത്തില്‍ രാഷ്ട്രീയ മേഖലയില്‍ പച്ച പിടിക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപിയെ കേരളത്തില്‍ ശക്തിപ്പെടുത്താന്‍ വേണ്ട പദ്ധതി ടോം വടക്കന്‍ കേന്ദ്ര നേതൃത്വത്തിന് കൈമാറി. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പദ്ധതി കൈമാറിയതെന്ന് ടോം വടക്കന്‍ പറയുന്നു.

  ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ

  English summary
  Actor Krishna Kumar congratulates BJP new National Vice President AP Abdullakutty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X