കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണം

Google Oneindia Malayalam News

തിരുവനന്തപുരം: മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് നടന്‍ കൃഷ്ണകുമാര്‍. മമ്മൂട്ടിയുമായി നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം ഇത്തരം വാര്‍ത്തകള്‍ കാര്യമാക്കില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. തന്റെ വിവാഹ കാര്യത്തില്‍ പോലും മമ്മൂട്ടി ഇടപെട്ടിരുന്നുവെന്നും തന്റെ അച്ഛനും ഞാനും ഇപ്പോള്‍ തന്റെ മകളും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുവെന്നും താരം പ്രതികരിച്ചു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ വിവാദത്തില്‍ കൃഷ്ണകുമാര്‍ മനസ് തുറന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മമ്മൂട്ടിയെ വിമര്‍ശിച്ചിട്ടില്ല

മമ്മൂട്ടിയെ വിമര്‍ശിച്ചിട്ടില്ല

താന്‍ മമ്മൂട്ടിയെ വിമര്‍ശിച്ചിട്ടില്ല. മമ്മൂട്ടിയുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നത് പോലും സന്തോഷമാണ്. ഇത്തരം വാര്‍ത്തകള്‍ എങ്ങനെ എടുക്കണമെന്ന് വര്‍ഷങ്ങളായി സിനിമയിലുള്ള അദ്ദേഹത്തിന് അറിയാം. ഒരാള്‍ പറയുന്ന പോലെ അല്ല മാധ്യമങ്ങളില്‍ വരുന്നത് എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു

മമ്മൂട്ടി പരസ്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പറയുന്നു. അതിന് അവകാശവുമുണ്ട്. അതുപോലെ തന്നെയാണ് ഞാനും സുരേഷ് ഗോപിയും രാഷ്ട്രീയ നിലപാടുകള്‍ പറയുന്നത്. എന്നാല്‍ അത് ട്രോള്‍ ചെയ്യപ്പെടുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ചിലരെ തിരഞ്ഞുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്ന കാര്യമാണ് കൃഷ്ണകുമാര്‍ സൂചിപ്പിച്ചത്.

അന്ന് ആരും വിമര്‍ശിച്ചില്ല

അന്ന് ആരും വിമര്‍ശിച്ചില്ല

ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് താന്‍ പോയപ്പോള്‍ കുഴപ്പമില്ലായിരുന്നു. ഇന്നസെന്റിന്റെ പ്രചാരണത്തിന് സുരേഷ് ഗോപി പോയപ്പോഴും ആരും വിമര്‍ശിച്ചില്ല. ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ഥിയായി. എന്നാല്‍ ഞാനും സുരേഷ് ഗോപിയും തങ്ങളുടെ പാര്‍ട്ടി നിലപാടുകള്‍ പറയുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

മമ്മൂട്ടിയുമായുള്ള ബന്ധം

മമ്മൂട്ടിയുമായുള്ള ബന്ധം

സുകൃതം സിനിമയുടെ ഷൂട്ടിങ് വേളയിലാണ് മമ്മൂട്ടിയുമായി കൂടുതല്‍ അടുക്കുന്നത്. തന്റെ കല്യാണത്തില്‍ പോലും മമ്മൂട്ടിയുടെ ചില ഇടപെടലുണ്ടായി എന്നും കൃഷ്ണകുമാര്‍ സൂചിപ്പിച്ചു. മമ്മൂട്ടി മുഖ്യമന്ത്രിയുടെ കഥാപാത്രം അഭിനയിക്കുന്ന വണ്‍ എന്ന സിനിമയില്‍ മകള്‍ ഇഷാനി അഭിനയിച്ചു. ദുല്‍ഖര്‍ നിര്‍മിക്കുന്ന സിനിമയിലാണ് മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥിയാകുമോ

ബിജെപി സ്ഥാനാര്‍ഥിയാകുമോ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ കൃഷ്ണകുമാര്‍ നിഷേധിച്ചു. ബിജെപി നേതാക്കള്‍ ഈ വിഷയം തന്നോട് സംസാരിച്ചിട്ടില്ല. താന്‍ അങ്ങോട്ടും സംസാരിച്ചിട്ടില്ല. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ കൃഷ്ണകുമാര്‍ ബിജെപിക്ക് വേണ്ടി മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

പ്രചാരണത്തില്‍ പങ്കെടുക്കും

പ്രചാരണത്തില്‍ പങ്കെടുക്കും

തിരഞ്ഞെടുപ്പ് പ്രചാരണ മേഖലയാണ് തനിക്ക് താല്‍പ്പര്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും പ്രചാരണ രംഗത്തുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഷൂട്ടിങിന് ഇടവേള നല്‍കും. സംസ്ഥാനത്ത് എവിടെയും പ്രചാരണത്തിന് പോകാന്‍ തയ്യാറാണ് എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്

കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ അമ്പരപ്പ്; പഴയ ധാരണ തിരുത്തി സിപിഎം, സിപിഐയുടെ ആവശ്യം ശരിവച്ചുകേരള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ അമ്പരപ്പ്; പഴയ ധാരണ തിരുത്തി സിപിഎം, സിപിഐയുടെ ആവശ്യം ശരിവച്ചു

Recommended Video

cmsvideo
Actor Krishnakumar exclusive interview

English summary
Actor Krishna Kumar says about relation with Mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X