Get Updates
Get notified of breaking news, exclusive insights, and must-see stories!

'മക്കള്‍ കണ്ടവന്റെ കൂടെ കറങ്ങുന്നു എന്ന് പറയുന്നവരോട് പറയാനുള്ളത്..'; പ്രതികരിച്ച് കൃഷ്ണ കുമാര്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള താരമാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും എല്ലാം സോഷ്യല്‍ മീഡിയയില്‍ സുപരിചിതരാണ്. മക്കള്‍ നാല് പേരും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. പലപ്പോഴും ഇവരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് മോശം കമന്റുകള്‍ വരാറുണ്ട്.

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണ കുമാര്‍. തങ്ങളെ കുറ്റം പറയുന്നതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടം ലഭിക്കുന്നുണ്ടെങ്കില്‍ അത് ലഭിച്ചോട്ടെ എന്നും അതില്‍ തങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃഷ്ണ കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Actor Krishna Kumar

'മക്കള്‍ക്ക് സ്വാതന്ത്ര്യം ഞാന്‍ കൊടുക്കേണ്ടതില്ല. എല്ലാവരും ഓരോ വ്യക്തികളാണ്. അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ കാണുന്ന പോലെ അത്ര കൂളായ രക്ഷിതാവൊന്നുമല്ല ഞാന്‍. കുട്ടികള്‍ക്ക് നല്ല വഴക്കും ചീത്തയും ഒക്കെ കൊടുത്തിട്ടുണ്ട്. പക്ഷെ കുറച്ച് വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്.

ഇപ്പോഴത്തെ ചെറുപ്പക്കാര്‍ കുഴപ്പക്കാരാണ് എന്നൊരു തോന്നലുണ്ട്. എന്റെ മക്കള്‍ തന്നെ ആണ്‍പിള്ളേരുടെ കൂടേയും പെണ്‍പിള്ളേരുടെ കൂടേയുമെല്ലാം പോകാറുണ്ട്. എന്റെ മക്കളെ കുറിച്ചൊക്കെ ആള്‍ക്കാര്‍ പറയാറുണ്ട്. ഒരു നിയന്ത്രണവുമില്ലാതെ കണ്ടവന്റെ കൂടെയൊക്കെ കറങ്ങാന്‍ പോകുന്നു എന്ന്. ഇപ്പോഴത്തെ കുട്ടികള്‍ സത്യം പറയും. ഞങ്ങളുടെ കാലത്തൊക്കെ എവിടേക്കെങ്കിലും പോയാല്‍ കള്ളം പറയാറാണ് ഉള്ളത്.

ഇപ്പോഴത്തെ കുട്ടികള്‍ അങ്ങനെയല്ല. ഇതാണ് ഞാന്‍ കാണുന്ന പ്രധാന കാര്യം. എന്നാലും ഞാന്‍ കുട്ടികളോട് പറയും ചില മൂല്യങ്ങള്‍ പാലിക്കണം. ആളുകളോട് ബഹുമാനത്തോടെ പെരുമാറണം. എതിരെ നില്‍ക്കുന്നവരെ ബഹുമാനിച്ച് തന്നെ പോകണം. പിന്നെ എന്തായാലും അധികം ഉപയോഗിക്കുന്നത് അപകടം തന്നെയാണ്. അതിപ്പോള്‍ സോഷ്യല്‍ മീഡിയ ആയാലും. എല്ലാം നിയന്ത്രിക്കണം.

ഞാനും ഓസിയും ഒരുപോലെയാണ്. ഞങ്ങള്‍ രണ്ട് പേരും പഠിക്കുന്ന കാലത്ത് തോറ്റിട്ടുണ്ട്. തെറ്റ് ചെയ്താലും ശരി ചെയ്താലും മക്കളുടെ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. തെറ്റിനെ ന്യായീകരിക്കില്ല. മനുഷ്യരാണെങ്കില്‍ തെറ്റും ശരിയുമൊക്കെ കാണും. തെറ്റ് ചെയ്തിട്ട് ആര്‍ക്കാണോ പരിക്ക് പറ്റിയത് അത് പോയി പരിഹരിക്കും. മക്കള്‍ ഓരോ വിഷയങ്ങളില്‍ പ്രതികരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പ്രതികരിക്കാതിരിക്കുന്നവരാണ് വലിയ തെറ്റുകാര്‍.

ഓണ്‍ലൈനില്‍ വരുന്ന പലതും കാണാറുണ്ട്. ഞങ്ങളെ ചീത്ത പറഞ്ഞിട്ട് ആര്‍ക്കെങ്കിലും വരുമാനം ലഭിക്കുന്നുണ്ട് എങ്കില്‍ അതും എനിക്ക് സന്തോഷമാണ്,' കൃഷ്ണ കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+