കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷപക്ഷ വോട്ടുകളും ബിജെപിക്ക്; തിരുവനന്തപുരത്ത് ബിജെപി അധികാരം പിടിക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന ജില്ലയാണ് തിരുവനന്തപരും. അവിടെ തന്നെ കോര്‍പ്പറേഷനിലാണ് അതീവ പാര്‍ട്ടി അതീവ ശ്രദ്ധ പുലര്‍ത്തുന്നത്. ജില്ലാ പ്രസിഡന്‍റ് വിവി രാജേഷ് ഉള്‍പ്പടേയുള്ള പ്രമുഖരെ രംഗത്തിറക്കിയാണ് ബിജെപി മത്സരം ശക്തമാക്കുന്നത്. മേയര്‍ സ്ഥാനം വനിതാ സംവരണമായ കോര്‍പ്പറേഷനില്‍ വിവി രാജേഷിനെ മത്സരിക്കാന്‍ രംഗത്തിറക്കിയതിലൂടെ ബിജെപി എന്താണ് ലക്ഷ്യം വെക്കുന്നതെന്നും വ്യക്തമാണ്. സിനിമാ നടന്‍ കൃഷ്ണകുമാര്‍ ഉള്‍പ്പടേയുള്ള താരപ്രചാരകരേയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്.

നടന്‍ കൃഷ്ണകുമാര്‍

നടന്‍ കൃഷ്ണകുമാര്‍

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉള്‍പ്പടേയുള്ള പരിപാടികളിലെ സജീവ സാന്നിധ്യമാണ് കൃഷ്ണകുമാര്‍. താന്‍ പങ്കെടുന്ന പരിപാടികളുടെ ഫോട്ടോകള്‍ അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുമുണ്ട്. അണികളില്‍ ആവേശം നിറയ്ക്കുന്ന തരത്തിലുള്ള കൃഷ്ണകുമാറിന്‍റെ പ്രസംഗങ്ങള്‍ വോട്ടും വര്‍ധിപ്പിക്കുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശ വാദം.

 രണ്ടാം സ്ഥാനത്ത് ബിജെപി

രണ്ടാം സ്ഥാനത്ത് ബിജെപി

കഴിഞ്ഞ തവണ യുഡിഎഫിനെ പിന്തള്ളി 34 സീറ്റുകളുമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ അത് 50 സീറ്റിന് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇതേ വികാരം തന്നെയാണ് നടന്‍ കൃഷ്ണകുമാറും പങ്കുവെക്കുന്നത്. ഇത്തവണ ബിജെപി തിരുവനന്തപുരത്ത് അധികാരത്തില്‍ വരുമെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണകുമാറും അഭിപ്രായപ്പെടുന്നത്.

മുസ്ലിം വനതികള്‍ പോലും

മുസ്ലിം വനതികള്‍ പോലും

മുമ്പത്തെ പോലെയല്ല ഇപ്പോഴത്തെ കാര്യത്തില്‍. ഇന്ന് ബിജെപിക്കൊപ്പം വളരെയധികം അണികളുണ്ട്. വേദികളെല്ലാം പ്രവര്‍ത്തകരുടെ നിറഞ്ഞ സാന്നിധ്യമാണ്. കേരളത്തില്‍ മുസ്ലിം വനതികള്‍ പോലും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളാവുന്നു. വലിയ സ്വീകാര്യതായാണ് ബിജെപിക്ക് ഇപ്പോള്‍ കേരളത്തിലുള്ളത്. കഴിഞ്ഞ തവണ 35 സീറ്റുകള്‍ പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു. പല വാര്‍ഡുകളിലും നിസാരമായ വോട്ടുകള്‍ക്കാണ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയതെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

മോദി ഇഫക്ട്

മോദി ഇഫക്ട്

നരേന്ദ്ര മോദി ഇഫക്ട് ഇത്തവണ കേരളത്തിലും ഏല്‍ക്കും. മികച്ച സ്വീകാര്യതയാണ് തിരഞ്ഞെടുപ്പ് വേദികളില്‍ പോകുമ്പോള്‍ ലഭിക്കുന്നത്. 'നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും' എന്ന് 100 ശതമാനം ഉറച്ചുവിശ്വസിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ബിജെപി സംസ്ഥാന ഘടകത്തിലുണ്ടായ ഉള്‍പ്പാര്‍ട്ടി പോരുകളെ കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നു.

അഭ്യന്തര പ്രശ്നങ്ങള്‍

അഭ്യന്തര പ്രശ്നങ്ങള്‍

ബിജെപിയിലെ ഉള്‍പ്പാര്‍ട്ടി പോര് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. വളര്‍ന്ന് വരുമ്പോള്‍ ഏത് പാര്‍ട്ടിയിലും അഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടാകും. അത് സ്വഭാവികമാണ്. രാഷ്ട്രീയമാണെങ്കിലും സിനിമയാണെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകും. പക്ഷെ സിപിഎമ്മിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ബിജെപിക്ക് അകത്ത് കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ല. പക്ഷെ പോര് രൂക്ഷമാവുന്ന് ഏത് പാര്‍ട്ടിയിലാണെങ്കിലും അത് അവര്‍ക്ക് ദോഷമെ ചെയ്യുകയുള്ളുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

വിവി രാജേഷും ഗോപാലകൃഷ്ണനും

വിവി രാജേഷും ഗോപാലകൃഷ്ണനും

തദ്ദേശ തിരഞ്ഞെടുപ്പിനെ ചെറുതായി കാണരുതെന്നാണ് ബിജെപി തന്ത്രം. ഇതിന്‍റെ ഭാഗമായാണ് വിവി രാജേഷും ഗോപാലകൃഷ്ണനും ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തേക്ക് ഇറങ്ങാനുണ്ടായ സാഹചര്യമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും അതേ പേരില്‍ ഇവിടെ കൊണ്ടുവരണം എന്നുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലും അധികാരം വേണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച മുന്നേറ്റം

മികച്ച മുന്നേറ്റം

മുതിര്‍ന്ന നേതാക്കളും യുവാക്കളും ഒന്നിച്ച് മത്സരിച്ചാല്‍ മാത്രമേ അധികാരം പിടിച്ചെടുക്കാന്‍ കഴിയൂവെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതി ശക്തമായ പോരാട്ടമാണ് ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്നത്. പ്രചാരണത്തില്‍ ഇടത് മുന്നണിയും ബിജെപിയും വളരെ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി വ്യത്യസ്തമാണെന്നും കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു.

കോണ്‍ഗ്രസും യു ഡി എഫും

കോണ്‍ഗ്രസും യു ഡി എഫും

ഇത്തവണ ശക്തമായ പോരാട്ടം പോലും കാഴ്ചവയ്ക്കാന്‍ ആകാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസും യു ഡി എഫുമുള്ളത്. ഏതെങ്കിലും തരത്തിലുള്ള നീക്കുപോക്കുകളുടെ ഭാഗമായാണോ ഇതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ ബിജെപിക്കേ കഴിയൂ. നിഷ്പക്ഷമായ വോട്ടുകള്‍ ബിജെപിക്ക് വീഴും. മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപോലെ തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്തുമെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു.

കാല്‍ നൂറ്റാണ്ടായി ഇടതുപക്ഷം

കാല്‍ നൂറ്റാണ്ടായി ഇടതുപക്ഷം

ഇടതുപക്ഷമാണ് കഴിഞ്ഞ 25 വര്‍ഷമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം ഇല്ലാതിരിന്നുട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഇടതിന് ഭരണം ലഭിക്കുകയായിരുന്നു. സിപിഐഎമ്മിന്റെ മുപ്പത്തിനാലും സിപിഐയുടെ ആറും ഉള്‍പ്പെടെ 43 സീറ്റുകളാണ് എല്‍ ഡി എഫിന് ഉള്ളത്. ബി ജെ പിക്ക് 35 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് 21, സ്വതന്ത്രന്‍1. എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

2010 ല്‍ 40 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് കഴിഞ്ഞ തവണ 21 സീറ്റിലേക്ക് കൂപ്പു കുത്തുകയായിരുന്നു. സീറ്റുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും യുവമോര്‍ച്ചാ നേതാക്കളും കൗണ്‍സിലര്‍മാരടക്കം പാര്‍ട്ടി വിട്ടതും ബിജെപി മുന്നില്‍ ആശങ്ക സൃഷ്ടിക്കുന്നു. മുന്ന് മുന്നണികള്‍ക്കും ഭീഷണിയായ വിമതരം രംഗത്തുണ്ട്.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
Actor Krishnakumar says BJP will take power in Thiruvananthapuram Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X