നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢശക്തികളുടെ കൈ? ആകെ ദുരൂഹം.. ആദ്യപ്രതികരണവുമായി മധു
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം മലയാള സിനിമാ രംഗത്ത് ചെറുതല്ലാത്ത മാറ്റങ്ങളാണ് ഉണ്ടാക്കിയത്. താരാധിപത്യം അടക്കം സിനിമയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളുണ്ടായി. ഒരു കൂട്ടര് വിമര്‍ശനങ്ങളുന്നയിച്ചപ്പോള്‍ ഒരു വാക്ക് പോലും മിണ്ടാതെ മൗനം പാലിച്ചവരുമുണ്ട്. മുതിര്‍ന്ന താരം മധു ആദ്യമായി നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ചിരിക്കുന്നു.

പിന്നിൽ ഗൂഢശക്തികളോ
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയ്ക്ക് കളങ്കമുണ്ടാക്കി എന്നാണ് മധുവിന്റെ പ്രതികരണം. ലോക സിനിമയില്‍ തന്നെ സ്ഥാനമുള്ള മലയാളസിനിമയ്ക്ക് വന്നുഭവിച്ചിരിക്കുന്ന ആക്ഷേപത്തിന് പിന്നില്‍ ഏതെങ്കിലും ഗൂഢ ശക്തികളുണ്ടോ എന്നത് അന്വേഷിക്കേണ്ടതാണ്.

സംഭവിച്ചത് എന്തെന്ന് അറിയില്ല
കേസില്‍ സത്യസന്ധമായ അന്വേഷണമാണ് വേണ്ടത്. ദിലീപിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അറിയില്ലെന്നും മധു പറഞ്ഞു.

അന്വേഷണം നടക്കട്ടേ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനോ കുറ്റപ്പെടുത്താതിരിക്കാനോ തനിക്ക് സാധ്യമല്ല.കേസില്‍ ഇപ്പോള്‍ പോലീസ് അന്വേഷണം നടക്കുകയാണ് എന്നും മധു കുവൈറ്റില്‍ മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

കേസിൽ ദുരൂഹതയുണ്ട്
കേസുമായി ബന്ധപ്പെട്ട് ആകപ്പാടെ ഒരു ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഏതാണ് ശരിയെന്നോ ഏതാണ് തെറ്റെന്നോ പറയാനാവില്ല. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ദു:ഖമുണ്ടെന്നും മധു പറഞ്ഞു.

നല്ല ഇമേജിന് കളങ്കം
ദിലീപിന്റെ സിനിമകളേയും ദിലീപിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിഷമമുണ്ട്. സമൂഹത്തിലും പ്രേക്ഷകര്‍ക്കും മലയാള സിനിമയ്ക്കുണ്ടായിരുന്ന നല്ല ഇമേജിനാണ് കളങ്കം സംഭവിച്ചത്.

കാരണക്കാരെ കണ്ടെത്തണം
ഈ കുറ്റകൃത്യത്തിന് കാരണക്കാരായവരെ കണ്ടെത്തുകയാണ് വേണ്ടതെന്നും മധു പറഞ്ഞു. മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന നടന്മാരില് ഒരാളായ മധു ഈ വിഷയത്തില്‍ ആദ്യമായാണ് പ്രതികരണം നടത്തുന്നത്

രണ്ടായി മലയാള സിനിമ
നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമ രണ്ടായി തിരിഞ്ഞിരുന്നു. ഒരു വിഭാഗം കുറ്റാരോപിതനായ ദിലീപിന് ഒപ്പവും മറുവിഭാഗം ആക്രമിക്കപ്പെട്ട നടിക്കൊപ്പവും നിലകൊണ്ടു.

അമ്മ കൈവിട്ടു
ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മ ദിലീപിനെ കൈവിട്ടിരുന്നു. അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുകയും പ്രാഥമിക അംഗത്വം റദ്ദാക്കുകയും ചെയ്തു. അക്കാര്യത്തിലും ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

പോയ ആളല്ല തിരികെ വന്നത്
ജയിലിലേക്ക് പോയ ദിലീപ് ആയിരുന്നില്ല തിരികെ വന്നത്. ദിലീപ് അഴിയെണ്ണുമ്പോള് പുറത്ത് നടന്ന ദിലീപ് അനുകൂല പ്രചാരണം പോയ ഇമേജ് തിരികെ കിട്ടാന്‍ വളരെ സഹായിക്കുകയുണ്ടായി. കൂവലേറ്റ് പോയ നടന് പൂമാലയിട്ടാണ് തിരിച്ചിറങ്ങിയത്.

പൂർവ്വാധികം ശക്തിയോടെ അനുകൂലികൾ
ഇതോടെ ദിലീപ് അനുകൂലികള്‍ കൂടുതല്‍ ശക്തിയോടെ രംഗത്ത് ഇറങ്ങുകയും ചെയ്തു. രാമലീലയുടെ വിജയവും ദിലീപിന് തുണയായി. ഇതോടെ അമ്മയിലേക്കുള്ള ദിലീപിന്റെ പുനപ്രവേശം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications