കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢശക്തികളുടെ കൈ? ആകെ ദുരൂഹം.. ആദ്യപ്രതികരണവുമായി മധു

Google Oneindia Malayalam News

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം മലയാള സിനിമാ രംഗത്ത് ചെറുതല്ലാത്ത മാറ്റങ്ങളാണ് ഉണ്ടാക്കിയത്. താരാധിപത്യം അടക്കം സിനിമയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളുണ്ടായി. ഒരു കൂട്ടര്‍ വിമര്‍ശനങ്ങളുന്നയിച്ചപ്പോള്‍ ഒരു വാക്ക് പോലും മിണ്ടാതെ മൗനം പാലിച്ചവരുമുണ്ട്. മുതിര്‍ന്ന താരം മധു ആദ്യമായി നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ചിരിക്കുന്നു.

സോളാറിൽ രണ്ട് സൂപ്പർ താരങ്ങളും? സരിതയുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്ന്.. രണ്ടും കൽപ്പിച്ച് ബിജു!സോളാറിൽ രണ്ട് സൂപ്പർ താരങ്ങളും? സരിതയുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്ന്.. രണ്ടും കൽപ്പിച്ച് ബിജു!

ദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽ

പിന്നിൽ ഗൂഢശക്തികളോ

പിന്നിൽ ഗൂഢശക്തികളോ

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയ്ക്ക് കളങ്കമുണ്ടാക്കി എന്നാണ് മധുവിന്റെ പ്രതികരണം. ലോക സിനിമയില്‍ തന്നെ സ്ഥാനമുള്ള മലയാളസിനിമയ്ക്ക് വന്നുഭവിച്ചിരിക്കുന്ന ആക്ഷേപത്തിന് പിന്നില്‍ ഏതെങ്കിലും ഗൂഢ ശക്തികളുണ്ടോ എന്നത് അന്വേഷിക്കേണ്ടതാണ്.

സംഭവിച്ചത് എന്തെന്ന് അറിയില്ല

സംഭവിച്ചത് എന്തെന്ന് അറിയില്ല

കേസില്‍ സത്യസന്ധമായ അന്വേഷണമാണ് വേണ്ടത്. ദിലീപിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അറിയില്ലെന്നും മധു പറഞ്ഞു.

അന്വേഷണം നടക്കട്ടേ

അന്വേഷണം നടക്കട്ടേ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനോ കുറ്റപ്പെടുത്താതിരിക്കാനോ തനിക്ക് സാധ്യമല്ല.കേസില്‍ ഇപ്പോള്‍ പോലീസ് അന്വേഷണം നടക്കുകയാണ് എന്നും മധു കുവൈറ്റില്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

കേസിൽ ദുരൂഹതയുണ്ട്

കേസിൽ ദുരൂഹതയുണ്ട്

കേസുമായി ബന്ധപ്പെട്ട് ആകപ്പാടെ ഒരു ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഏതാണ് ശരിയെന്നോ ഏതാണ് തെറ്റെന്നോ പറയാനാവില്ല. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ദു:ഖമുണ്ടെന്നും മധു പറഞ്ഞു.

നല്ല ഇമേജിന് കളങ്കം

നല്ല ഇമേജിന് കളങ്കം

ദിലീപിന്റെ സിനിമകളേയും ദിലീപിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിഷമമുണ്ട്. സമൂഹത്തിലും പ്രേക്ഷകര്‍ക്കും മലയാള സിനിമയ്ക്കുണ്ടായിരുന്ന നല്ല ഇമേജിനാണ് കളങ്കം സംഭവിച്ചത്.

കാരണക്കാരെ കണ്ടെത്തണം

കാരണക്കാരെ കണ്ടെത്തണം

ഈ കുറ്റകൃത്യത്തിന് കാരണക്കാരായവരെ കണ്ടെത്തുകയാണ് വേണ്ടതെന്നും മധു പറഞ്ഞു. മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന നടന്മാരില്‍ ഒരാളായ മധു ഈ വിഷയത്തില്‍ ആദ്യമായാണ് പ്രതികരണം നടത്തുന്നത്

രണ്ടായി മലയാള സിനിമ

രണ്ടായി മലയാള സിനിമ

നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമ രണ്ടായി തിരിഞ്ഞിരുന്നു. ഒരു വിഭാഗം കുറ്റാരോപിതനായ ദിലീപിന് ഒപ്പവും മറുവിഭാഗം ആക്രമിക്കപ്പെട്ട നടിക്കൊപ്പവും നിലകൊണ്ടു.

അമ്മ കൈവിട്ടു

അമ്മ കൈവിട്ടു

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മ ദിലീപിനെ കൈവിട്ടിരുന്നു. അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുകയും പ്രാഥമിക അംഗത്വം റദ്ദാക്കുകയും ചെയ്തു. അക്കാര്യത്തിലും ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

പോയ ആളല്ല തിരികെ വന്നത്

പോയ ആളല്ല തിരികെ വന്നത്

ജയിലിലേക്ക് പോയ ദിലീപ് ആയിരുന്നില്ല തിരികെ വന്നത്. ദിലീപ് അഴിയെണ്ണുമ്പോള് പുറത്ത് നടന്ന ദിലീപ് അനുകൂല പ്രചാരണം പോയ ഇമേജ് തിരികെ കിട്ടാന്‍ വളരെ സഹായിക്കുകയുണ്ടായി. കൂവലേറ്റ് പോയ നടന്‍ പൂമാലയിട്ടാണ് തിരിച്ചിറങ്ങിയത്.

പൂർവ്വാധികം ശക്തിയോടെ അനുകൂലികൾ

പൂർവ്വാധികം ശക്തിയോടെ അനുകൂലികൾ

ഇതോടെ ദിലീപ് അനുകൂലികള്‍ കൂടുതല്‍ ശക്തിയോടെ രംഗത്ത് ഇറങ്ങുകയും ചെയ്തു. രാമലീലയുടെ വിജയവും ദിലീപിന് തുണയായി. ഇതോടെ അമ്മയിലേക്കുള്ള ദിലീപിന്റെ പുനപ്രവേശം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

English summary
Veteran actor Madhu reacts on Actress abduction case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X