നടന്‍ മധുവിന്റെ ഭാര്യ നിര്യാതയായി
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ മധുവിന്റെ ഭാര്യ ജയലക്ഷ്മി നിര്യാതയായി. 78 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരിക്കവെയാണ് അന്ത്യം.
ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. സംസ്‌കാരം വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം കണ്ണമൂലയിലെ വസതിയായ ശിവഭവനില്‍ വച്ച് നടക്കും.
സിനിമയില്‍ സജീവമായി അടുത്ത വര്‍ഷം തന്നെ മധു വിവാഹിതനായി. 1964ലാണ് മധു ജയലക്ഷ്മിയെ വിവാഹം കഴിച്ചത്. ഏകമകളാണ് ഉമ. എം ഡി ടൈം എന്‍ട്രന്‍സ് കോച്ചിങ് സെന്റില്‍ ജോലി ചെയ്യുന്ന കൃഷ്ണ കുമാറാണ് മരുമകന്‍.












Click it and Unblock the Notifications