കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കളെ കൊല്ലുന്നത് പുണ്യമാണെന്ന് സിനിമാതാരം മധു!

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബീഫ് നിരോധിക്കാന്‍ മുറവിളി കൂട്ടുമ്പോള്‍ സിനിമാതാരങ്ങളും പ്രതികരിച്ചു തുടങ്ങി. പശു ഗോമാതാവാണെന്നു പ്രതിഷേധക്കാര്‍ പറയുമ്പോള്‍ പശുക്കളെ കൊല്ലാമെന്ന് ഹിന്ദുക്കള്‍ തന്നെ പറയുന്നു. മലയാള സിനിമയുടെ കാര്‍ണവര്‍ എന്നു പറയുന്ന മധുവാണ് പ്രതിഷേധക്കാരുടെ വാ മൂടിക്കെട്ടുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

പശുക്കളെ കൊല്ലുന്നത് പുണ്യമാണെന്നാണ് മധു പറയുന്നത്. നടിയും എഴുത്തുകാരിയുമായ മീന കന്തസാമിക്കു പിന്നാലെയാണ് ബീഫ് വിഷയത്തില്‍ മറ്റൊരു സിനിമാതാരവും പ്രതികരിച്ചിരിക്കുന്നത്. ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്നാണ് മീന കന്തസാമി വ്യക്തമാക്കിയത്.

ബീഫ് കഴിക്കുന്നതില്‍ തെറ്റില്ല

ബീഫ് കഴിക്കുന്നതില്‍ തെറ്റില്ല

ബീഫ് കഴിക്കുന്നതില്‍ തെറ്റില്ലെന്നു തന്നെയാണ് മിക്ക സിനിമാതാരങ്ങളുടെയും അഭിപ്രായം. മറ്റു മാംസങ്ങള്‍ കഴിക്കുന്നതു പോലെത്തന്നെയാണിതെന്നും അവര്‍ പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് പ്രശസ്ത താരം മധുവിനും.

നിരോധിക്കരുത്

നിരോധിക്കരുത്

ബീഫ് നിരോധിക്കരുതെന്ന് പറയുന്നവരുടെ കൂട്ടത്തില്‍ മലയാള ചലച്ചിത്രരംഗത്തെ മുതിര്‍ന്ന കാര്‍ണവരുമുണ്ട്. ബീഫ് നിരോധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് മധു പറഞ്ഞത്.

പശുക്കളെ കൊല്ലുന്നത് പുണ്യം

പശുക്കളെ കൊല്ലുന്നത് പുണ്യം

കറവ വറ്റിയതും കൃഷിപ്പണിക്കും മറ്റും ഉപയോഗിക്കുന്ന കന്നുകാലുകളെയും കൊന്നു തിന്നുന്നത് പുണ്യമാണെന്നാണ് മധു പറയുന്നത്.

എന്തിനു പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കണം

എന്തിനു പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കണം

രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് എഴുത്തുകാരന്മാരും ചലച്ചിത്രപ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ഇത്തരം കാര്യത്തോട് യോജിക്കാനാവില്ല. കഷ്ടപ്പെട്ടു ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം അമ്മയെ നോക്കാന്‍ അറിയാത്തവര്‍

സ്വന്തം അമ്മയെ നോക്കാന്‍ അറിയാത്തവര്‍

സ്വന്തം മാതാപിതാക്കളെ നോക്കാന്‍ പറ്റാത്തവരാണു പ്രായം ചെന്ന കാളകളെ കൊല്ലരുതെന്നു വാശി പിടിക്കുന്നതെന്നും മധു പറഞ്ഞു.

മനുഷ്യന് ഒരു നേരത്തെ ഭക്ഷണം

മനുഷ്യന് ഒരു നേരത്തെ ഭക്ഷണം

കന്നുകാലികള്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞ് വണ്ടി തട്ടി ചാകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് മനുഷ്യന് ഒരു നേരത്തെ ഭക്ഷണമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Actor Madhu against beef banned issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X