ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത മധുപാല്‍ ജനം ടിവിയില്‍ നിന്നും പുറത്ത്
തിരുവനന്തപുരം: ഇടത് അനുകൂല സംഘടന തിരുവനന്തപുരത്ത് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പ്രമുഖ നടനും സംവിധായകനുമായ മധുപാലിനെ ജനം ടിവിയുടെ അകംപൊരുള്‍ എന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കി. ആര്‍എസ്എസ്സിന്റെ നിര്‍ദ്ദേശപ്രകാരമാണ് മധുപാലിനെ ഒഴിവാക്കിയത്.
തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ മോദിയെ അപമാനിച്ചെന്നും ഇതില്‍ മധുപാലും പങ്കെടുത്തുമെന്നുമാണ് ആര്‍എസ്എസ് ആരോപണം. ഫാസിസത്ത പ്രതീകാത്മകമായി എറിഞ്ഞുടയ്ക്കുന്നത് പരിപാടിയുടെ ഭാഗമായിരുന്നു. ഇതിനായി തൂക്കിയിട്ട കലത്തിന്റെ ഒരുവശത്ത് ഹിറ്റ്‌ലറുടെയും മറുവശത്ത് മോദിയുടെയും ചിത്രമായിരുന്നു ഉപയോഗിച്ചത്.

പരിപാടിയില്‍ പങ്കെടുക്കുന്ന മധുപാലിന്റെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തു. ഇതിനു പിന്നാലെയാണ് ആര്‍എസ്എസ് മധുപാലിനെ പരിപാടിയില്‍ നിന്നും ഒഴിവാക്കണമെന്ന് ചാനല്‍ അധികൃതരോട് ആവശ്യപ്പെട്ടത്. ബിജെപിയുടെ നിയന്ത്രണത്തിലുള്ളതാണ് ജനം ടിവി ചാനല്‍.
അതേസമയം, പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതാണെന്നും ജനം ടിവിയില്‍ നിന്നും പുറത്താക്കിയതല്ലെന്നും മധുപാല്‍ വ്യക്തമാക്കി. താന്‍ ചാനലിന്റെ ജോലിക്കാരനല്ല. അതുകൊണ്ടുതന്നെ പുറത്താക്കല്‍ എന്ന വാക്കിന് അര്‍ഥമില്ലെന്നും ജനം ടിവിക്കുവേണ്ടി ഒരു പ്രോഗ്രാം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications