Get Updates
Get notified of breaking news, exclusive insights, and must-see stories!

മാള അരവിന്ദന്‍ അതീവ ഗുരുതരാവസ്ഥയില്‍

കോയമ്പത്തൂര്‍: ചലച്ചിത്ര നടന്‍ മാള അരവിന്ദ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇപ്പോള്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ ചെറിയ തോതില്‍ ഹൃദയാഘാതം ഉണ്ടായിരുന്നു. പിന്നീട് അധികമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

mala-aravinadan

ചെറുപ്പ കാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദന്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളില്‍ അണിയറയില്‍ തബലിസ്റ്റ് ആയിരുന്നു. അദ്ധ്യാപികയായ മാതാവിന്റെ ഒപ്പം മാളയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു.

ആദ്യം ചെറിയ നാടകങ്ങളില്‍ അഭിനയിച്ച മാള പിന്നീട് പ്രൊഫഷണല്‍ നാടകവേദികളില്‍ അഭിനയിക്കാന്‍ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. സൂര്യസോമായുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡും കരസ്ഥമാക്കി.

1968 ല്‍ ഡോ. ബാലകൃഷ്ണന്റെ 'സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദന്‍ സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് അദ്ദേഹം പ്രസിദ്ധനായി. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവന്‍ എന്നിവ പ്രധാനചിത്രങ്ങളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+